Sulthan Bathery police station
-
News
സുൽത്താൻ ബത്തേരി സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതൽ കണ്ടെത്തി
സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതൽ കണ്ടെത്തി. സ്റ്റേഷന് സമീപത്തെ ഗോഡൗണിൽ നിന്നാണ് തൊണ്ടിമുതൽ കണ്ടെത്തിയത്. കേസിലെ പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്ത് തന്നെയാണ് തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന സ്ഥലം പൊലീസിന് കാണിച്ചുനൽകിയതെന്നാണ് വിവരം. സ്റ്റേഷനിൽ കോടതി തൊണ്ടിമുതലായി സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുടെ ഏഴ് ചാക്കുകളാണ് കാണാതായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സബിത്താണ് തൊണ്ടിമുതൽ സ്റ്റോർ റൂമിൽ നിന്ന് മാറ്റിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഒളിവിൽ പോയ സബിത്തിനെ എറണാകുളം കളമശേരിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.…
Read More »