students

  • News

    പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

    പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽഒരാൾക്ക് കുത്തേറ്റു. പൊലീസ് എത്തുമ്പോഴേക്കും കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥിയുടെ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വൈകുന്നേരവും വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിൽപ്പെട്ട വിദ്യാർത്ഥികളെ പൊലീസ് പിടികൂടി രക്ഷകർത്താക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ സംഘർഷമെന്നാണ് പൊലീസ് കരുതുന്നത്. പോത്തൻകോട് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടക്കുന്നത് സ്ഥിരമാണ്. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • News

    വിദ്യാര്‍ത്ഥികള്‍ക്കുള്ള സാഹിത്യോത്സവുമായി വിദ്യാഭ്യാസ വകുപ്പ്; അക്ഷരക്കൂട്ട് സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം

    വിദ്യാര്‍ത്ഥികള്‍ക്കുള്ള സാഹിത്യോത്സവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. അക്ഷരക്കൂട്ട് സാഹിത്യോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. സാഹിത്യരചനയില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ പ്രോത്സസാഹിപ്പിക്കാനും ദിശാബോധം നല്‍കുന്നതുമാണ് പദ്ധതി. സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി ഇന്ന് തിരുവനന്തപുരത്ത് നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ്, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജിയാണ് അക്ഷരക്കൂട്ട് എന്ന പേരില്‍ കുട്ടികളുടെ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. കുട്ടികള്‍ രചിച്ച പുസ്തങ്ങളുടെ പ്രദര്‍ശനത്തിനു പുറമെ കുട്ടികള്‍ക്കുള്ള സാഹിത്യ ശില്‍പശാലയും നടക്കും. തിരുവനന്തപുരത്ത് മൂന്നിടങ്ങളിലായാണ് പരിപാടി നടക്കുക. സാഹിത്യരചനയില്‍ തല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിക്കാനും ദിശാബോധം നല്‍കാനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്‍.പി…

    Read More »
  • News

    വിദ്യാര്‍ത്ഥികളെ ഇറക്കിവിടുകയോ മോശമായി പെരുമാറുയോ ചെയ്താൽ നടപടി ; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നൽകി മന്ത്രി

    വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താൽ അത്തരം ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേറ്റുവ ജി.എം.യു.പി. സ്കൂളിന്റെ പുതിയ മൂന്നുനിലക്കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി 5,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

    Read More »
  • News

    ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

    പാലക്കാട് ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ കറുപ്പകം കോളജിലെ ബയോ ടെക്നോളജി വിദ്യാർഥികളാണ് മരിച്ചത്. ശ്രീഗൗതം, അരുൺകുമാർ എന്നിവരാണ് മരണപ്പെട്ടത്. നാലരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് അരുൺകുമാറിന്റെ മൃതദേഹം കണ്ടെത്താൻ സാധിച്ചത്. ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുഴയിലെ ഒഴുക്കിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരുന്ന ഇവർ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു . ശ്രീഗൗതം രാമേശ്വരം സ്വദേശിയാണ്. നെയ് വേലി സ്വദേശിയാണ് അരുൺ. സ്‌കൂബ സംഘം, ഫയർ ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം…

    Read More »
  • News

    തിരുവനന്തപുരത്ത് നീന്തൽ പരിശീലന കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

    തിരുവനന്തപുരത്ത് നീന്തൽ പരിശീലന കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. ആനാട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്തുന്ന വേങ്കവിളയിലെ കുളത്തിലാണ് അപകടം ഉണ്ടായത്. കുശർകോട് സ്വദേശികളായ ആരോമൽ,ഷിനിൽ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കുളത്തിൽ കുളിക്കാൻ ഇറങ്ങവെയായിരുന്നു അപകടം. ഇന്ന് ഉച്ചയോടെ പരിശീലനം ഇല്ലാത്ത സമയം നോക്കി കുശർകോട് സ്വദേശികളായ ഏഴു കുട്ടികൾ പരിശീലന കേന്ദ്രത്തിന്റെ ഗേറ്റ് കടന്ന് കുളത്തിൽ കുളിക്കാൻ ഇറങ്ങി. കുളിക്കുന്നതിനിടയിൽ 13 വയസുളള ആരോമൽ,14 വയസുകാരനായ ഷിനിൽ എന്നിവർ മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന വിദ്യാർഥികൾ നിലവിളിച്ചതോടെയാണ്…

    Read More »
  • News

    ടിക്കറ്റ് നിരക്കില്‍ 33 ശതമാനം ഇളവ്; വിദ്യാര്‍ഥികള്‍ക്കായി പാസ് അവതരിപ്പിച്ച് കൊച്ചി മെട്രോ

    വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ പ്രതിമാസ, ത്രൈമാസ പാസ് അവതരിപ്പിച്ച് കൊച്ചി മെട്രോ. ജൂലൈ 1 മുതല്‍ പാസുകള്‍ പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥി സംഘടനകള്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ നിരന്തര അഭ്യര്‍ത്ഥനപ്രകാരം കൊച്ചി മെട്രോ വിദ്യാര്‍ത്ഥികള്‍ക്കായി 1100 രൂപയുടെ പ്രതിമാസ യാത്രാ പാസ് അവതരിപ്പിച്ചു. ഏതു സ്റ്റേഷനില്‍ നിന്നും ഏതു സ്റ്റേഷനിലേക്കും പരമാവധി 50 യാത്രകള്‍ ചെയ്യാം.’ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്ര അനുവദിക്കണം എന്ന വിവിധ മേഖലകളിലുള്ളവരുടെ നിരന്തര അഭ്യര്‍ത്ഥന ഉള്‍പ്പെടെ വിവിധ വശങ്ങള്‍ പരിശോധിച്ചാണ് പുതിയ പാസ് അവതരിപ്പിച്ചിരിക്കുന്നത്. ശരാശരി ടിക്കറ്റ്…

    Read More »
  • News

    ലഹരിവേട്ടയിൽ നിർണായക അറസ്റ്റ്; വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യ കണ്ണി അറസ്റ്റിൽ

    എറണാകുളം ജില്ലയിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യ കണ്ണി പെരുമ്പാവൂരിൽ പിടിയിലായി. വിദ്യാർഥികൾ റോബിൻ ഭായ് എന്ന് വിളിക്കുന്ന അസാം സ്വദേശി റോബിൻ മണ്ഡൽ ആണ് പിടിയിലായത്. പെരുമ്പാവൂർ ഭായി കോളനിയിൽ നിന്നും 9 കിലോയിൽ അധികം കഞ്ചാവുമായാണ് പൊലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കോതമം​ഗലത്തെ കോളേജിൽ നിന്നും വിദ്യാർ‍ത്ഥികളെ കഞ്ചാവുമായി പിടിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പെരുമ്പാവൂരിൽ താമസിക്കുന്ന റോബിൻ ഭായെ പിടികൂടുന്നത്. വിശദമായുള്ള പരിശോധനയിൽ 9 കിലോ കഞ്ചാവുമായി ഇയാളെ പിടികൂടുകയായിരുന്നു. വാട്സ്പ്പ് വഴിയാണ് ഇയാൾ…

    Read More »
Back to top button