strike

  • News

    സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ജൂലൈ 7ന് പണിമുടക്കും

    സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ജൂലൈ 7ന് പണിമുടക്കും പെര്‍മിറ്റ് പുതുക്കല്‍, കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകളുടെ സമരം. ആവശ്യങ്ങളില്‍ ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ജൂലൈ 22മുതല്‍ അനിശ്ചിത കാലം സമരം നടത്താനാണ് തീരുമാനമെന്ന് ബസ് ഉടമ സംയുക്ത സമിതി അറിയിച്ചു. തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സമരപ്രഖ്യാപനം.

    Read More »
  • News

    സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്

    സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്. യുബർ അടക്കമുള്ള വൻകിട കുത്തക കമ്പനികളുടെ തൊഴിൽ ചൂഷണത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് നടത്തുക. കൊച്ചിയിൽ പ്രത്യക്ഷ സമരത്തിലേക്ക് യൂണിയനുകൾ പോകും.നാളെ സ്വകാര്യ ഓൺലൈൻ ടാക്സി ഡ്രൈവര്മാരെ തടയാനും തീരുമാനം ആയിട്ടുണ്ട്. കൂടാതെ സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകൾ സമരത്തിന് പിന്തുണ നൽകും. അതേസമയം, നേരത്തെ പ്രഖ്യാപിച്ച ഈ സമരം ഏറ്റവും കൂടുതൽ ബാധിക്കുക കൊച്ചി നഗരത്തെ തന്നെയായിരിക്കും. നാളെ രാവിലെ പത്ത് മണിയോടുകൂടി ഓൺലൈൻ ടാക്സി ഡ്രൈവർമാർ എറണാകുളം കളക്ടറേറ്റിലേക്ക്…

    Read More »
  • News

    തിരുവനന്തപുരം മേഖലാ യൂണിയനിലെ മില്‍മാ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

    മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനില്‍ ജീവനക്കാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. തൊഴിലാളി യൂണിയനുകളായ സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്തമായാണ് സമരം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മേഖലാ യൂണിയനില്‍ ഡെപ്യൂട്ടേഷനില്‍ എംഡിയായിരുന്ന പി മുരളിക്ക് പുനര്‍നിയമനം നല്‍കുന്നതിനെതിരെയാണ് സമരം. മലബാര്‍ മേഖല യൂണിയന്‍ എംഡിയായിരിക്കെ തിരുവനന്തപുരം യൂണിയനില്‍ എംഡിയായിരുന്നു ഡോ. പി മുരളി. രാവിലെ 6 മണി മുതല്‍ സമരം ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പാല്‍ വിതരണം തടസ്സപ്പെട്ടേക്കും. എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള തൊഴിലാളികള്‍ പണി മുടക്കുന്നതിനാല്‍ വാഹനങ്ങളിലേക്ക് പാലും പാല്‍ ഉല്‍പന്നങ്ങളും…

    Read More »
  • News

    അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു; തീരുമാനം ധനമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന്

    സെക്രട്ടറിയേറ്റിനു മുന്നിലെ അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. കഴിഞ്ഞ 13 ദിവസമായി സമരത്തിൽ ആയിരുന്നു ജീവനക്കാർ. ധനമന്ത്രി കെ എൻ ബാലഗോപാലുമായി നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയതിനെ തുടർന്നാണ് ജീവനക്കാർ സമരം അവസാനിപ്പിച്ചത്. പ്രശ്നപരിഹാരത്തിനായി മൂന്നുമാസത്തെ സമയമാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് മാസം കൊണ്ട് ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ പട്ടിണി സമരവുമായി എത്തുമെന്ന് സമരസമിതി വ്യക്തമാക്കി. സർക്കാർ ജീവനക്കാരായി പരിഗണിക്കുക, ഓണറേറിയം വർധിപ്പിക്കുക, മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റ തവണയായി നൽകുക, ഇ എസ് ഐ ആനുകൂല്യം നടപ്പിലാക്കുക…

    Read More »
Back to top button