stray dog

  • News

    എരുമപ്പെട്ടിയിൽ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; മരിച്ച കാര്‍ത്യായനിയുടെ പോസ്റ്റ്‍മോര്‍ട്ടം ഇന്ന്

    തൃശൂര്‍ എരുമപ്പെട്ടിയിൽ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി. കടങ്ങോട് പഞ്ചായത്ത് അധികൃതർ നിയോഗിച്ച വന്യജീവി സംരക്ഷകനാണ് നായയെ പിടികൂടിയത്. പിടികൂടിയ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. നായക്ക് പേ വിഷബാധയുണ്ടോയെന്ന് അറിയാൻ പരിശോധന നടത്തും. നായയുടെ കടിയേറ്റ മൂന്ന് നാട്ടുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവെയ്പ് നടത്തി. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് തൃശ്ശൂർ എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകീറി കൊന്നത്. 84 വയസുകാരിയായ കാർത്യായനിയാണ് തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസനെയും നായ കടിച്ച് പരിക്കേൽപ്പിച്ചു. ഇരുവർക്കും…

    Read More »
  • Kerala

    കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു

    കണ്ണൂര്‍ നഗരത്തില്‍ ഭീതി പടര്‍ത്തി വീണ്ടും തെരുവ് നായ ആക്രമണം. പതിനൊന്ന് പേര്‍ക്ക് കടിയേറ്റു. പുതിയ ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലാണ് തെരുവ് നായ ആളുകളെ ആക്രമിച്ചത്. രാവിലെ ആറ് മണിയോടെ ആയിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ 56 പേരെ തെരുവ് നായ ആക്രമിച്ചിരുന്നു. താവക്കര പുതിയ ബസ് സ്റ്റാന്‍ഡ് പ്രഭാത് ജങ്ഷന്‍, എസ് ബി ഐ ബാങ്ക് റോഡ് പരിസരം, പഴയ ബസ് സ്റ്റാന്‍ഡ് പ്രദേശം എന്നിവിടങ്ങളില്‍ ആയിരുന്നു ചൊവാഴ്ച തെരുവ് നായ ആളുകളെ ആക്രമിച്ചത്. നഗരത്തില്‍…

    Read More »
Back to top button