sreekandapuram

  • News

    ശ്രീകണ്ഠാപുരത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍

    ശ്രീകണ്ഠാപുരം നഗരസഭ പരിധിയില്‍ യുഡിഎഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം നല്‍കി. നാളെ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെയും, വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നഗരസഭ ചെയര്‍മാനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. ശ്രീകണ്ഠാപുരത്ത് ഡിവൈഎഫ്‌ഐ – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.സംഘര്‍ഷത്തിനിടെ ശ്രീകണ്ഠപുരം നഗരസഭാ ചെയര്‍മാന്‍ ഇ വി രാമകൃഷ്ണന് നേരെ കൈയേറ്റമുണ്ടായി. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ കീറുകയും ചെയ്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരസഭ ചെയര്‍മാനെ അക്രമിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.…

    Read More »
Back to top button