sports
-
World
കങ്കാരുക്കളോട് കണക്ക് തീര്‍ത്തു; ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍
ദുബായ്: ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ പകരം വീട്ടി ഇന്ത്യ. ഓസ്‌ട്രേലിയയെ 4 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. 265 റണ്‍സ് വിജയലക്ഷ്യം 48. 1 ഓവറുകളില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. 84 റണ്‍സ് നേടിയ വിരാട് കൊഹ്ലിയാണ് ടോപ് സ്‌കോറര്‍.ബുധനാഴ്ച നടക്കുന്ന ദക്ഷിണാഫ്രിക്ക – ന്യൂസിലാന്‍ഡ് രണ്ടാം സെമി ഫൈനലിലെ വിജയികളെയാണ് ഫൈനലില്‍ ഇന്ത്യ നേരിടുക. ഇന്ത്യ യോഗ്യത നേടിയതിനാല്‍ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തന്നെയാകും കിരീടപ്പോര് നടക്കുക. 265 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക്…
Read More » -
World
14ാം തവണയും ഇന്ത്യയ്ക്ക് ടോസ് നഷ്ടം, ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ്
ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനൽ ലക്ഷ്യമിട്ട് നടക്കുന്ന ആദ്യ സെമി ഫൈനലിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ഇതോടെ ഓസ്‌ട്രോലിയ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യയെ ഫീൽഡിംഗിന് അയച്ചു. തുടർച്ചയായ 14ാം തവണയാണ് ഇന്ത്യയ്ക്ക് ഏകദിനത്തിൽ ടോസ് നഷ്ടപ്പെടുന്നത്. ഇന്ത്യൻ ടീം മാറ്റമില്ലാതെ ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ഓസീസ് രണ്ട് മാറ്റങ്ങളോടെയാണ് കളിക്കുന്നത്. കളിച്ച 3 മത്സരങ്ങളും എ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമി ഫൈനലിലെത്തിയത്. ഇന്നത്തെ മത്സരത്തിൽ ഇന്ത്യയുടെ സ്പിൻ ആക്രമണമാകും ഓസീസിന്റെ പ്രധാന വെല്ലുവിളി. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് ഓസ്‌ട്രേലിയ സെമിക്ക് യോഗ്യത നേടിയത്.…
Read More » -
World
കേരള ക്രിക്കറ്റ് ടീമിന് ഇന്ന് ഗംഭീര സ്വീകരണം
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ റണ്ണേഴ്‌സ് അപ്പായി തിരിച്ചെത്തിയ കേരള ക്രിക്കറ്റ് ടീമിന് ഉജ്വല സ്വീകരണം. തിരുവനന്തപുരത്ത് എത്തിയ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. ടീമിനെ സംസ്ഥാന സര്‍ക്കാരും ഇന്ന് അനുമോദിക്കും. ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി കിരീടത്തിന് തൊട്ടരികെയെത്തിയ കേരള ടീം നാഗ്പൂരില്‍ നിന്ന് പ്രത്യേകവിമാനത്തില്‍ തിരിച്ചെത്തിയത് നാടിന്റെ മുഴുവന്‍ സ്‌നേഹത്തിലേക്ക്. കിരീടമെന്ന മോഹം ബാക്കിയാക്കിയാണ് സ്വന്തം നാട്ടിലേക്ക് എത്തിയതെങ്കിലും കാഴ്ച്ച വെച്ച വീറിനും പോരിനും ലഭിച്ച വരവേല്‍പ്പ് ടീം അംഗങ്ങളെ ആവേശഭരിതരാക്കി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആസ്ഥാനത്തും ടീമിന്…
Read More » -
World
എതിരാളി ആരെന്ന് വ്യക്തമായി, ദുബായിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം തിരിച്ച് ലാഹോറിലേക്ക് പറന്നു
ദുബായ്: ഐസിസി സെമി ഫൈനലിന് മുന്നോടിയായി അവസാന നാലിലെത്തിയ നാല് ടീമുകളും ദുബായിലുണ്ടായിരുന്നു. ഇന്നലെ ഇന്ത്യ – ന്യൂസിലന്‍ഡ് ഗ്രൂപ്പ് ഘട്ടം മത്സരം പൂര്‍ത്തിയാവും മുമ്പ് ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ലാഹോറില്‍ നിന്ന് ദുബായിലെത്തുകയായിരുന്നു. ഇന്ത്യയുടെ എതിരാളി ആരാണെന്ന് വ്യക്തമാവാത്ത സാഹചര്യത്തിലാണ് ഇരു ടീമുകളും ദുബായിലെത്തിയത്. എന്നാല്‍ ഇന്ത്യന്‍ ഗ്രൂപ്പ് ചാംപ്യന്മാരായതോടെ ദക്ഷിണാഫ്രിക്ക തിരിച്ച് ലാഹോറിലേക്ക് പോയി. ഓസ്‌ട്രേലിയ ഇന്ത്യയുമായുള്ള സെമി ഫൈനലിന് ദുബായില്‍ തുടരുകയും ചെയ്തു. നാളെയാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം സെമി ഫൈനല്‍. ദക്ഷിണാഫ്രിക്ക വ്യാഴാഴ്ച്ച നടക്കുന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യയോട്…
Read More » -
World
കരുണിന് സെഞ്ചുറി, പിന്നാലെ സ്‌പെഷ്യല്‍ സെലിബ്രേഷന്‍! കേരളത്തിനെതിരെ വിദര്‍ഭ കൂറ്റന്‍ ലീഡിലേക്ക്
നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയുടെ കരുണ്‍ നായര്‍ക്ക് സെഞ്ചുറി. കരുണിന്റെ (109) സെഞ്ചുറി കരുത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടരുന്ന വിദര്‍ഭ നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 214 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡ് നേടിയ വിദര്‍ഭയ്ക്ക് ഒന്നാകെ 251 റണ്‍സായി ഇപ്പോള്‍. കരുണിനൊപ്പം യഷ് റാത്തോഡ് (16) ക്രീസിലുണ്ട്. ഓപ്പണര്‍മാരായ പാര്‍ത്ഥ് രെഖാതെ (1), ധ്രുവ് ഷോറെ (5), ഡാനിഷ് മലേവാര്‍ (73) എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്. എം…
Read More » -
World
രഞ്ജി കിരീടം കേരളം കൈവിട്ടു, വിദര്‍ഭ പിടിമുറുക്കി! കരുണ്‍ സെഞ്ചുറിയിലേക്ക്
നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയുടെ ലീഡ് 200 കവിഞ്ഞു. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടരുന്ന വിദര്‍ഭ നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 170 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡ് നേടിയ വിദര്‍ഭയ്ക്ക് ഒന്നാകെ 207 റണ്‍സായി ഇപ്പോള്‍. ഡാനിഷ് മലേവാര്‍ (67), കരുണ്‍ നായര്‍ (87) എന്നിവര്‍ ക്രീസിലുണ്ട്. ഓപ്പണര്‍മാരായ പാര്‍ത്ഥ് രെഖാതെ (1), ധ്രുവ് ഷോറെ (5) എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്. എം ഡി നിധീഷ്, ജലജ് സക്‌സേന…
Read More » -
World
രഞ്ജി ട്രോഫി ഫൈനൽ; വിദർഭയോട് ലീഡ് വഴങ്ങി കേരളം
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ വിദർഭയോട് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 379ന് മറുപടി പറഞ്ഞ കേരളം ആദ്യ ഇന്നിംഗ്സിൽ 342 റൺസിന് എല്ലാവരും പുറത്തായി. 37 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് വിദർഭ സ്വന്തമാക്കിയത്. രണ്ട് ദിവസം അവശേഷിക്കെ ഇനി വിദർഭയെ പരാജയപ്പെടുത്തിയാൽ മാത്രമെ കേരളത്തിന് രഞ്ജി ട്രോഫി സ്വന്തമാക്കാൻ കഴിയൂ. മത്സരം സമനിലയിലായാൽ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ വിദർഭയ്ക്ക് രഞ്ജി ട്രോഫി സ്വന്തമാക്കാം.നേരത്തെ മൂന്നിന് 131 എന്ന സ്കോറിൽ നിന്നാണ് കേരളം…
Read More » -
World
കേരളത്തിനായി സച്ചിനും അസ്ഹറും പൊരുതുന്നു
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ആദ്യ ഇന്നിംഗ്സ് ലീഡിനായി കേരളത്തിന്റെ പോരാട്ടം തുടരുന്നു. മത്സരത്തിന്റെ മൂന്നാം ദിവസം ഉച്ചഭഷണത്തിന് പിരിയുമ്പോൾ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന നിലയിലാണ്. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 379ന് ഒപ്പമെത്താൻ കേരളത്തിന് ഇനി 160 റൺസ് കൂടി വേണം. ഒന്നാം ഇന്നിംഗ്സ് ലീഡിലേക്കുള്ള യാത്രയിൽ കേരളം പാതിദൂരം പിന്നിട്ടിരിക്കുകയാണ്. അർധ സെഞ്ച്വറി നേടി ക്രീസിൽ തുടരുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയിലാണ് കേരളത്തിന്റെ പ്രതീക്ഷ. 31 റൺസുമായി മുഹമ്മദ് അസറുദീനുമാണ് ഗ്രീസിൽ. നേരത്തെ മൂന്നിന് 131…
Read More » -
World
കേരളം പൊരുതുന്നു; അഞ്ച് വിക്കറ്റുകൾ നഷ്ടം, സൽമാൻ നിസാറും ആദിത്യ സർവാതെയും പുറത്ത്
നാഗ്‌പൂർ: രഞ്ജി ട്രോഫി ഫൈനലിന്റെ മൂന്നാം ദിവസം ഒന്നാം ഇന്നിംഗ്സ് ലീഡ് ലക്ഷ്യമിട്ട് ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് വീണ്ടും പ്രതിസന്ധി. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന നിലയിലാണ് കേരളം. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിനേക്കാൾ 160 റൺസ് പിന്നിലാണ് കേരളം. അർദ്ധ സെഞ്ച്വറി നേടിയ ആദിത്യ സർവാതെയുടെയും സൽമാൻ നിസാറിന്റെയും വിക്കറ്റുകളാണ് മൂന്നാം ദിനത്തിലും കേരളത്തിന് നഷ്ടമായത്. സൽമാൻ നിസാർ പുറത്തായതിനു പിന്നാലെ ഇരു ടീമുകളും ഉച്ചഭക്ഷണത്തിനു പിരിഞ്ഞു. അതേസമയം, അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബി 52 റൺസുമായി ക്രീസിലുണ്ട്.…
Read More » -
World
പറഞ്ഞ വാക്ക് രോഹിത് പാലിച്ചോ; ഡിന്നര്‍ ഇതുവരെ കിട്ടിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കി അക്സര്‍
ദുബായ്: ചാമ്പ്യൻസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഹാട്രിക്ക് നേടാനുള്ള അക്സര്‍ പട്ടേലിന്‍റെ അവസരം നഷ്ടമാക്കിയതിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വാഗ്ദാനം ചെയ്ത ഡിന്നര്‍ കിട്ടിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കി ഇന്ത്യൻ താരം അക്സര്‍ പട്ടേല്‍. രോഹിത്തില്‍ നിന്ന് ഇതുവരെ ഡിന്നറൊന്നും കിട്ടിയില്ലെന്നും ഇനി ഒരാഴ്ചത്തെ ഇടവേളയുള്ളതിനാല്‍ രോഹിത്തിനെ ഡിന്നറിന്‍റെ കാര്യം ഓര്‍മിപ്പിക്കണമെന്നും അക്സര്‍ ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യ സെമിയിലെത്തിയതിനാലും അടുത്ത മാസം ഞായറാഴ്ച ആയതിനാലും ഒരാഴ്ചത്തെ ഇടവേളയുണ്ട്. അതുകൊണ്ടുതന്നെ ഈ ഇടവേളയില്‍ രോഹിത്തിനെ ഇക്കാര്യം ഓര്‍മിപ്പിക്കാന്‍ തനിക്ക് അവസരം കിട്ടുമെന്നാണ്…
Read More »