sport-driver
-
News
കെഎസ്ആർടിസിയിൽ ഡ്രൈവർമാരുടെ ഉറക്കം നിരീക്ഷിക്കാൻ സെൻസർ കാമറ
ഡ്രൈവർമാർ ഉറങ്ങിപ്പോയി അപകടങ്ങൾ സംഭവിക്കാതിരിക്കാൻ കെഎസ്ആർടിസി ബസുകളിൽ സെൻസർ കാമറകൾ സ്ഥാപിക്കുന്നു. ദീർഘദൂര ബസുകളിലാണ് ആദ്യം കാമറകൾ സ്ഥാപിയ്ക്കുന്നത്. ഘട്ടം ഘട്ടമായി മറ്റു ബസുകളിലും സൗകര്യം വരും. ഡ്രൈവർമാരുടെ ക്ഷീണം നിരീക്ഷിക്കുന്നതിനാണ് കാമറകൾ സ്ഥാപിക്കുന്നത്. ഇതുവഴി അപകടങ്ങൾ തടയാനാണ് കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ലക്ഷ്യമിടുന്നത്. ഹൈവേകളിലടക്കം വാഹനാപകടങ്ങളിലെ പ്രധാന വില്ലൻ മതിയായ ഉറക്കമില്ലാതെ ഡ്രൈവർമാർ വണ്ടിയോടിക്കുന്നതാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിആർആർഐ) പഠനങ്ങൾ പ്രകാരം 40 ശതമാനം ഹൈവേ അപകടങ്ങൾക്കും കാരണം ഉറക്കക്കുറവാണെന്നു പറയുന്നു. കെഎസ്ആർടിസി ഇതിനകം…
Read More »