Sonia Gandhi

  • News

    രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍

    ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ 10നു കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന ഇരുവരും കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്്റ്റര്‍ മാര്‍ഗം വയനാട്ടിലെത്തും. പ്രതികൂല കാലാവസ്ഥയാണെങ്കില്‍ റോഡ് മാര്‍ഗം യാത്ര ചെയ്യാനും പദ്ധതിയുണ്ട്. ഇരുവര്‍ക്കും ഇന്നു പൊതുപരിപാടിയൊന്നും തീരുമാനിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധി എംപി കഴിഞ്ഞ ഒരാഴ്ചയായി മണ്ഡല പര്യടനത്തിനായി വയനാട്ടിലുള്ളതുകൂടി കണക്കിലെടുത്താണ് രാഹുലിന്റെയും സോണിയയുടെയും ഒരുമിച്ചുള്ള വരവ്. സ്വകാര്യസന്ദര്‍ശനം എന്ന നിലയിലാണ് യാത്രയെന്നതിനാല്‍ ഇതുവരെ മറ്റു പരിപാടികള്‍ ക്രമീകരിച്ചിട്ടില്ല.

    Read More »
  • News

    സോണിയ ഗാന്ധി വയനാട്ടിലെത്തും; ഒപ്പം രാഹുലും

    സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി വയനാട്ടിലെത്തും. സ്വകാര്യ സന്ദര്‍ശനമായിരിക്കുമെന്നാണ് സൂചന. പൊതുപരിപാടികളില്‍ ഇതുവരെ തീരുമാനമായില്ലെന്നും ഔദ്യോഗിക അറിയിപ്പിനു കാത്തിരിക്കുകയാണെന്നും കെപിസിസി നേതൃത്വം പറയുന്നു. സോണിയയ്ക്കൊപ്പം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എത്തുമെന്നും സൂചനയുണ്ട്. പ്രിയങ്ക ഗാന്ധി എംപി 22 വരെ വയനാട്ടില്‍ മണ്ഡലപര്യടനം നടത്തുന്ന സാഹചര്യത്തിലാണു സോണിയയുടെയും രാഹുലിന്റെയും സന്ദര്‍ശനം.

    Read More »
  • News

    സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഉൾപ്പെടുന്ന നാഷണൽ ഹെറാൾഡ് കേസിൽ വാദം ഇന്നും തുടരും

    നാഷണൽ ഹെറാൾഡ് കേസിൽ വാദം ഇന്നും തുടരും. സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഉൾപ്പെടുന്ന നെഹ്റു കുടുംബം നാഷണൽ ഹെറാണാൾഡ് പ്രസാധക സ്ഥാപനമായ അസോസിയേറ്റ് ജേണൽസ് ലിമിറ്റഡിന്റെ 2000 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിയെടുത്തു എന്ന് ഇഡി വാദിച്ചു. യങ് ഇന്ത്യ എന്ന കമ്പനി പൂർണ്ണമായും നെഹ്റു കുടുംബത്തിൻറെ നിയന്ത്രണത്തിൽ ആയിരുന്നുവെന്നും ഇഡി ചൂണ്ടിക്കാട്ടി. മറ്റ് ഓഹരി ഉടമകളുടെ മരണശേഷം 100 ശതമാനവും രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും തട്ടിയെടുത്തുവെന്നും സോളിസിറ്റർ ജനറൽ എസ് വി രാജു വാദിച്ചു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയെ നിയന്ത്രിക്കുന്നതും ഈ…

    Read More »
  • News

    സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ( Sonia Gandhi ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുകയാണ് സോണിയ ഗാന്ധി. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പത്ത് ദിവസത്തിനിടെ സോണിയയെ ഇത് രണ്ടാം തവണയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നേരത്തെ ജൂൺ ഏഴാം തീയതി സോണിയ ഗാന്ധിയെ ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ വർഷം…

    Read More »
  • National

    കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പാര്‍ട്ടി അധ്യക്ഷയുമായ സോണിയ ഗാന്ധി(Sonia Gandhi) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ സന്ദര്‍ശനത്തിനായി ഷിംലയിലെത്തിയതാണ് സോണിയ. ഛരബ്രയിലുള്ള ഗാന്ധി കുടുംബത്തിന്റെ സ്വകാര്യ വസതിയിലാണ് താമസിച്ചിരുന്നത്. ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങാനിരിക്കെയാണ് ദേഹാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു സംഘം സോണിയയെ വൈദ്യപരിശോധന നടത്തുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ സോണിയ ഗാന്ധി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്, ആരോഗ്യനില തൃപ്തികരമെന്നും ഡോക്ടര്‍മാര്‍…

    Read More »
  • News

    നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനുമെതിരെ കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഇ ഡി

    നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണ ഇടപാട് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇരുവര്‍ക്കുമെതിരെ കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഡൽഹിയിലെ പിഎംഎല്‍എ പ്രത്യേക കോടതിയില്‍ ഇ ഡി അറിയിച്ചു. സാമ്പത്തിക നേട്ടമുണ്ടാക്കാനായാണ് കോണ്‍ഗ്രസ് നേതാക്കള്‍ യങ്ങ് ഇന്ത്യയെന്ന കമ്പനിയുണ്ടാക്കിയത്. യങ്ങ് ഇന്ത്യയ്ക്ക് ബിസിനസ് സംബന്ധമായ പ്രവര്‍ത്തനങ്ങളില്ല. ക്രമക്കേടിലൂടെ നേടിയ സ്വത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. യങ്ങ് ഇന്ത്യയുടെ ഓഹരിയും സ്വത്തും വാടക വരുമാനവും കുറ്റകൃത്യത്തിന്റെ ഭാഗമെന്നും ഇ ഡി കോടതിയിൽ വ്യക്തമാക്കി. കെട്ടിട വാടക ഇനത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക്…

    Read More »
Back to top button