shigella bacteria
-
News
വീണ്ടും ഷിഗെല്ല, മലപ്പുറത്ത് നാലുവയസുകാരിക്ക് അടക്കം മൂന്ന് പേര്‍ക്ക് രോഗം
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. മലപ്പുറം നിലമ്പൂരില്‍ മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാലുവയസുകാരിക്ക് അടക്കമാണ് രോഗം സ്ഥിരീകരിച്ചത്. നാലുവയസുകാരി അമരമ്പലത്തു ലഘുഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. മറ്റുരണ്ടുപേര്‍ പാലുണ്ടയില്‍ നിന്ന് മന്തി കഴിച്ചിരുന്നു. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏതാനുപേരുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. ഏകദേശം 23പേരാണ് ഷിഗെല്ല രോഗലക്ഷണങ്ങള്‍ കാണിച്ചത്. വയറിളക്കം, ഛര്‍ദി, വയറുവേദന എന്നി ലക്ഷണങ്ങളോടെയാണ് ഇവര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗബാധയ്ക്ക് കാരണമായി എന്ന് കരുതുന്ന കടകള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ പേരുടെ പരിശോധനാഫലങ്ങള്‍ ഉടന്‍…
Read More » -
News
സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല; നിപയില്‍ ആശ്വാസം
സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം രണ്ടു വീതം, തിരുവനന്തപുരം, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂണ്‍ മാസം 172 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 248 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (58), വയനാട് (23), തൃശൂര്‍ (12) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.…
Read More » -
Kerala
കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗ ലക്ഷണം
കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മൂന്നര വയസ്സുകാരി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്ന് വയസുകാരി ഷിഗല്ല രോഗം ബാധിച്ച് മരിച്ചത്. ഇന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. രോഗലക്ഷണം കണ്ടെത്തിയ ഒരു കുട്ടിയെ കോഴിക്കോടും മറ്റ് രണ്ട് കുട്ടികളെ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കൂടാതെ ആനക്കുഴിക്കര ഭാഗത്ത് 5 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെയാണ് ഈ പ്രദേശത്ത് രോഗം പടർന്നത്…
Read More »