Sexual Assault Case
-
News
പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍
പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കാരംമൂട് സ്വദേശി സല്‍ദാന്‍ ആണ് അറസ്റ്റിലായത്. ഡെന്റല്‍ ക്ലിനിക്കില്‍ ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. വനിതാ ഡോക്ടറുടെ വായില്‍ തുണി തിരുകിയ ശേഷം ആയിരുന്നു പീഡന ശ്രമം. ഡോക്ടര്‍ ഇയാളില്‍ നിന്ന് ഓടി രക്ഷപെട്ട് നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു. ഇന്നലെ വൈകുന്നേരം ഏഴുമണിക്കാണ് സംഭവം നടക്കുന്നത്. നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
Read More » -
News
തൃശൂരില്‍ ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു; അഭിഭാഷകന്‍ അറസ്റ്റില്‍
മകളെ പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. തൃശൂര്‍ മണലൂര്‍ സ്വദേശിയെ പേരാമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി പിരിഞ്ഞ ഇയാള്‍ ഏഴുവയസ്സുകാരിയായ മകളെയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ചകളില്‍ അച്ഛനൊപ്പം കുട്ടികളെ വിട്ടുകൊടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ ദിവസങ്ങളിലാണ് പീഡനം നടന്നത്. മാതാവിനോട് പറഞ്ഞതിനെ തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയിലാണ് പീഡനം നടന്നതായി സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. പോക്സോ കേസും ചുമത്തിയിട്ടുണ്ട്. കാലങ്ങളായി ഇയാള്‍ മകളെ പീഡിപ്പിച്ചിരുന്നു എന്നാണ് ആരോപണം. എന്നാല്‍ ഒരു തവണയേ പീഡനം നടന്നിട്ടുള്ളൂ എന്നാണ്…
Read More »