schools
-
Kerala
ഓണം അവധിക്കായി സ്‌കൂളുകള്‍ നാളെ അടയ്ക്കും; ഓണാവധി സെപ്റ്റംബര്‍ 7 വരെ
സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിനാണ് വീണ്ടും സ്‌കൂളുകള്‍ തുറക്കുക. ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സ്‌കൂളികളില്‍ ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. അഞ്ചു മുതല്‍ 9 വരെ ക്ലാസുകളില്‍ ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് അടുത്ത മാസം രണ്ടാഴ്ച സെപ്ഷല്‍ ക്ലാസ് നടത്തും. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ലഹരിവ്യാപനം…
Read More » -
News
എല്‍പി വിഭാഗം ഓണപ്പരീക്ഷ ഇന്നു മുതല്‍; 5 മുതല്‍ 9 വരെ ക്ലാസുകളില്‍ മിനിമം മാര്‍ക്ക്
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ എല്‍ പി വിഭാഗം ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 1, 2 ക്ലാസുകളിലെ പരീക്ഷയ്ക്ക് സമയപരിധി ഇല്ല. രാവിലെ ആരംഭിക്കുന്ന പരീക്ഷയ്ക്ക് കുട്ടികള്‍ എഴുതി തീരുന്നതുവരെ സമയം അനുവദിക്കും. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിച്ചിരുന്നു. പരിഷ്‌കരിച്ച പാഠ്യപദ്ധതിക്കൊപ്പം ഓണപ്പരീക്ഷ മുതല്‍ ചോദ്യപേപ്പറിന്റെ ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. കാണാതെ പഠിച്ച് ഉത്തരം എഴുതാവുന്ന ചോദ്യങ്ങള്‍ക്ക് പകരം വിദ്യാര്‍ത്ഥിയുടെ ചിന്താശേഷിയും വിശകലന വൈദഗ്ധ്യവും അളക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചോദ്യപേപ്പര്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് ഓരോ ജില്ലയിലും മൂന്നംഗ…
Read More » -
News
സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഓഡിറ്റിങ് നടത്തണം: രാഹുല്‍ ഗാന്ധി
സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഓഡിറ്റിങ് നടത്തണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കൊല്ലത്ത് സ്കൂള്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് ആവശ്യം. സമാന ആവശ്യം ഉന്നയിച്ച് ആറ് വർഷം മുമ്പ് മുഖ്യമന്ത്രിക്കയച്ച കത്ത് സൂചിപ്പിച്ചാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മിഥുന്റെ മരണത്തിൽ രാഹുൽ ഗാന്ധി അനുശോചനം രേകപ്പെടുത്തി. വളരെയധികം വേദനിപ്പിക്കുന്നതാണ് സംഭവം. ഒരു രക്ഷിതാവും ഇത്രയും വലിയ നഷ്ടം സഹിക്കാൻ ഇടയാവരുത്. ദുരന്തത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. സുരക്ഷിതമായ പഠനാന്തരീക്ഷം ഓരോ കുട്ടിക്കും അവകാശപ്പെട്ടതാകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘ആറ് വർഷം മുൻപ്,…
Read More » -
News
സ്‌കൂളുകളില്‍ നീന്തല്‍ പരിശീലനം വ്യാപിപ്പിക്കും: മന്ത്രി വി ശിവന്‍കുട്ടി
കേരളത്തിലുടനീളമുള്ള കൂടുതല്‍ സ്‌കൂളുകളിലേക്ക് നീന്തല്‍ പരിശീലനം വ്യാപിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. WHO- ദ ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെല്ത്, സെന്റർ ഫോർ ഇൻജുറി പ്രിവൻഷൻ ആൻഡ് ട്രോമാ കെയറുമായി സഹകരിച്ച് സംഘടിപ്പിച്ച സ്വിം സേഫ് പദ്ധതിയുടെ സമാപനവും സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നീന്തൽ പരിശീലനത്തിലൂടെ നമ്മള്‍ ഒരു ജീവിത നൈപുണ്യം പഠിപ്പിക്കുക മാത്രമല്ല, നമ്മുടെ ഭാവി സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. നീന്തല്‍ പഠിച്ചാൽ അവശ്യഘട്ടങ്ങളിൽ സ്വയം സംരക്ഷിക്കാനും മറ്റുള്ളവരെ അപകടങ്ങളില്‍ നിന്നും രക്ഷിക്കാനുമുള്ള ആത്മവിശ്വാസവും കഴിവും…
Read More »