school time change

  • News

    സ്കൂൾ സമയമാറ്റം; മത സംഘടനകളെ കേൾക്കാൻ സർക്കാർ, വെള്ളിയാഴ്ച ചർച്ച

    സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് മത സംഘടനകളുമായി സർക്കാർ വെള്ളിയാഴ്ച ചർച്ച നടത്തും. വൈകീട്ട് നാലരയ്ക്കു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ചേംബറിൽ വച്ചാണ് ചർച്ച. മദ്രസാ വിദ്യാഭ്യാസ ബോർഡ് അം​ഗങ്ങളാണ് ചർച്ചയിൽ പങ്കെടുക്കുക. ബുധനാഴ്ച നടത്താനിരുന്ന ചർച്ചയാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. സമസ്ത ഏകോപന സമിതിയിൽ ഉയർന്ന നിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രിക്കു സമർപ്പിക്കും. സമസ്തയടക്കം വിവിധ സംഘടനകൾ സ്കൂൾ സമയമാറ്റത്തെ ശക്തമായി എതിർത്തിരുന്നു. സമര പ്രഖ്യാപനമടക്കം ഉണ്ടായ സാ​ഹചര്യത്തിലാണ് സർക്കാർ ചർച്ചയ്ക്കു തയ്യാറായത്.ഭൂരിപക്ഷം രക്ഷിതാക്കളും സ്കൂൾ സമയ മാറ്റത്തെ അം​ഗീകരിക്കുന്നു എന്ന പഠന റിപ്പോർട്ടിലെ എതിർപ്പായിരിക്കും…

    Read More »
Back to top button