School bus Accident

  • News

    നിലമേല്‍ അപകടം: സ്‌കൂള്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

    കൊല്ലം നിലമേല്‍ വേക്കലിലെ സ്‌കൂള്‍ ബസ് അപകടത്തില്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്‌കൂള്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. ഡ്രൈവറെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വ്യക്തമാക്കി. കിളിമാനൂര്‍ പാപ്പാല വിദ്യാ ജ്യോതി സ്‌കൂളിന്റെ വാഹനമാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 22 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവറും ഒരു കുട്ടിയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തട്ടത്തുമല – വട്ടപ്പാറ റോഡില്‍ വെച്ചാണ്…

    Read More »
  • News

    കിളിമാനൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി

    തിരുവനന്തപുരം കിളിമാനൂർ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് മറിഞ്ഞത്. അപകടത്തിൽ പരുക്കേറ്റ 20 ഓളം കുട്ടികളെ കടയ്ക്കലിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ പരിശോധനകൾക്ക് ശേഷം കുട്ടികളെ മെഡിക്കൽ കോളജിലേക്ക് മാറ്റിയേക്കും. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞെതെന്നാണ് വിവരം.അപകത്തെക്കുറിച്ചും കുട്ടികളുടെ ആരോഗ്യനിലയെ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

    Read More »
Back to top button