Sabarimala
-
News
ശബരിമല മണ്ഡലപൂജ: തങ്കയങ്കി രഥഘോഷയാത്ര ആരംഭിച്ചു
ശബരിമല മണ്ഡലപൂജക്ക് അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള രഥഘോഷയാത്ര രാവിലെ ഏഴിന് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. രാവിലെ അഞ്ചുമുതൽ ഏഴുവരെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ പ്രത്യേകമൊരുക്കിയ സ്ഥലത്ത് തങ്കയങ്കിദർശനം ഭക്തർക്ക് ലഭ്യമാകും. ഘോഷയാത്രക്കായി തങ്കയങ്കി ആറന്മുള സ്ട്രോംഗ് റൂമിൽ നിന്ന് ശബരിമല അസി.എക്സിക്യൂട്ടീവ് ഓഫീസർ ഹേമന്ത് പുറത്തെടുത്ത് ആറന്മുള അസി.കമ്മീഷണർ ശ്രീലേഖയ്ക്ക് കൈമാറിയിട്ടുണ്ട്. സായുധപൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ, ആരോഗ്യം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെയും ഭക്തജനങ്ങളുടെയും സംരക്ഷണയിലാണ് തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തേയ്ക്ക് തിരിക്കുന്നത്. വിവിധ ക്ഷേത്രങ്ങളിലെയും ഇടത്താവളങ്ങളിലെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി…
Read More » -
News
ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി
ശബരിമല സ്വർണപ്പാളി കേസുകളിലെ എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ അപേക്ഷയിൽ ഇന്ന് വിധി. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. കേസിന്റെ എഫ്ഐആർ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെയും മറ്റുള്ളവരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവയുടെ പകർപ്പ് ആവശ്യപ്പെട്ടാണ് ഇഡി അപേക്ഷ നൽകിയത്. വിവരങ്ങൾ കൈമാറുന്നതിൽ കുഴപ്പമില്ലെന്നും ഇഡി ആവശ്യപ്പെടുന്ന പോലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ മാത്രമേ അന്വേഷണം പാടുള്ളുവെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. മറ്റു കുറ്റകൃത്യങ്ങളിൽ ഇഡി അന്വേഷണം നടത്തിയാൽ നിലവിലെ അന്വേഷണത്തെ പ്രതികൂലമായി…
Read More » -
News
ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍അപകടം വഴിമാറി. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രാമധ്യേ വിമാനത്തിന്റെ രണ്ടു ടയറുകള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിലുള്ള 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ പറഞ്ഞു ഇന്ന് രാവിലെയാണ് സംഭവം. രാവിലെ കരിപ്പൂരില്‍ എത്തേണ്ട വിമാനത്തിനാണ് യന്ത്രത്തകരാര്‍ ഉണ്ടായത്. യാത്രാമധ്യേ യന്ത്രത്തകരാര്‍ പൈലറ്റ് തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ അടിയന്തര ലാന്‍ഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍…
Read More » -
Kerala
മണ്ഡലകാലം തുടങ്ങി ഒരുമാസം പിന്നിടുമ്പോൾ ദർശനം നടത്തിയത് 28 ലക്ഷം തീർത്ഥാടകർ
മണ്ഡലകാലം തുടങ്ങി 32 ദിവസം പിന്നിടുമ്പോൾ സന്നിധാനത്ത് ഇതുവരെ ദർശനം നടത്തിയത് 28 ലക്ഷം തീർത്ഥാടകർ. വിവിധ കാനനപാതയിലൂടെ എത്തുന്ന തീർത്ഥാടകരുടെ എണ്ണവും വർധിച്ചു. കരിമല വഴി 46,690 ഭക്തരും, പുല്ലുമേട് വഴി 74,473 ഭക്തരും സന്നിധാനത്ത് എത്തി എന്നാണ് കണക്ക്. ഇന്ന് പുലർച്ചെ മുതൽ സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറിൽ ശരാശരി 4010 ഭക്തർ വീതമാണ് പതിനെട്ടാംപടി ചവിട്ടുന്നതെന്നാണ് കണക്ക്. തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപ കവിഞ്ഞു. ഇതില്‍ 106 കോടി രൂപ അരവണ…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന് ജാമ്യമില്ല; ഹര്‍ജി തള്ളി
ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസിലെ പ്രധാന പ്രതിയായ പത്മകുമാറിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതിലും, രേഖകളില്‍ ചെമ്പെന്ന് തിരുത്തിയതിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ പത്മകുമാറിനും പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്,…
Read More » -
News
ശബരിമയിൽ വൻ ഭക്തജനത്തിരക്ക്: 23 ദിവസത്തിനിടെ ദര്‍ശനം നടത്തിയത് 22 ലക്ഷത്തിലധികം തീര്‍ഥാടകര്‍
ശബരിമയിൽ വൻ ഭക്തജനത്തിരക്ക്. മകരവിളക്ക് മഹോത്സാവത്തിനായി നട തുറന്ന് 23 ദിവസങ്ങൾ പിന്നിടുമ്പോൾ 22 ലക്ഷത്തിലധികം ഭക്തരാണ് ദർശനം നേടി മലയിറങ്ങിയത്. ഇന്നലെ 97,297 ഭക്തരാണ് ശബരിമലയിൽ ദർശനം നടത്തിയത്. ഇന്നും ശബരിമലയില്‍ തിരക്ക് തുടരും. അതേസമയം, ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കണമെന്ന് തീർഥാടകരോട് വനംവകുപ്പ് പറഞ്ഞു. പ്രദേശത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം വനംവകുപ്പ് ഓര്‍മ്മപ്പെടുത്തിയത്. കാനനപാതയിലൂടെ വരുന്ന തീർഥാടകരിൽ പലരും ഉരക്കുഴി വെള്ളച്ചാട്ടത്തില്‍ മുങ്ങിക്കുളിച്ച ശേഷമാണ് സന്നിധാനത്തേക്കെത്തുന്നത്. പാണ്ടിത്താവളത്തുനിന്ന് 400 മീറ്റര്‍ താഴെ മാത്രം അകലെയാണ് ഉരക്കുഴി…
Read More » -
News
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്: 18 ലക്ഷം കവിഞ്ഞു
ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. അവധി ദിവസമായ ഇന്നലെ 80, 764 അയ്യപ്പന്മാരാണ് ദർശനം നേടി മലയിറങ്ങയത് . ഇതുവരെ ശബരിമലയിൽ 18 ലക്ഷം തീര്‍ഥാടകരാണ് ശബരിമലയില്‍ സുഖദര്‍ശനം നടത്തിയത്. അതേസമയം, പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. ഭക്തരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ പാതയിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പാതയിലുടനീളം വനംവകുപ്പിൻ്റെ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. തിരക്ക് തുടരുന്ന സാഹചര്യത്തിൽ സ്പോട്ട് ബുക്കിങ്ങിൻ്റെ എണ്ണം 5000ആയി നിജപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 3,660 പേരാണ് കാനനപാത വഴി…
Read More » -
News
ശബരിമലയിൽ ഇതുവരെ ദർശനം നടത്തി മടങ്ങിയത് 16 ലക്ഷം തീർത്ഥാടകർ; ഇന്ന് അവലോകന യോഗം
ശബരിമലയിൽ തീർത്ഥാടക തിരക്ക് തുടരുന്നു. മണ്ഡല മകര വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നടതുറന്ന് 19 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്നലെ മാത്രം 84872 തീർത്ഥാടകർ ശബരിമലയിൽ ദർശനം പൂർത്തിയാക്കി മലയിറങ്ങി. ഇതുവരെയായി ഏകദേശം 16 ലക്ഷത്തിലധികം തീർത്ഥാടകർ ശബരിമലയിൽ ദർശനം നടത്തിയത്. അതേസമയം, ദേവസ്വം അവലോകനം യോഗം ഇന്ന് ചേരും. മുൻ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവായിരുന്ന ഇന്നലെ സ്പോട്ട് ബുക്കിംഗിലും ഇളവ് വരുത്തിയിരുന്നു. വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ ഇന്നലെ ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ…
Read More » -
News
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിനു തീപിടിച്ചു ; ആർക്കും പരിക്കില്ല
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിനു തീപിടിച്ചു. ദർശനത്തിനായി പോയവരുടെ വാഹനം ആണ് പമ്പ ചാലക്കയത്തിന് സമീപം വച്ച് തീപിടിച്ചത്. ഹൈദരാബാദ് സ്വദേശികളാണ് ടാക്സി കാറിൽ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് തീർഥാടകരെ വേഗം കാറിൽ നിന്ന് പുറത്ത് ഇറക്കുകയായിരുന്നു .ഫയർ ഫോഴ്സ് എത്തി തീ അണച്ചു. ആർക്കും പരിക്കുകൾ ഇല്ല.
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്നുമാണ് ജാമ്യാപേക്ഷയില്‍ പത്മകുമാറിന്റെ ചോദ്യം. ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ പിച്ചള എന്നെഴുതിയപ്പോള്‍ താനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികള്‍ ചെമ്പ് ഉപയോഗിച്ച് നിര്‍മിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. വീഴ്ചയുണ്ടെങ്കില്‍ അംഗങ്ങള്‍ക്ക് പിന്നീടും ചൂണ്ടിക്കാണിക്കാമെന്നും സ്വര്‍ണക്കവര്‍ച്ചയില്‍ പങ്കില്ലെന്നും ആണ് ജാമ്യാപേക്ഷയില്‍ പത്മകുമാറിന്റെ വാദം.എന്നാല്‍…
Read More »