Sabarimala

  • News

    ശബരിമലയിലെ കണക്കെടുപ്പ്: ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിൽ, ഇന്ന് സ്ട്രോങ്ങ് റൂം പരിശോധിക്കും

    ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിൽ എത്തി. രാവിലെ മലകയറി 11ന് സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ പരിശോധന നടത്തും. അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികൾ നാളെ പരിശോധിക്കും. തിങ്കളാഴ്ച ആറന്മുളയെത്തി ശബരിമലയിലെ പ്രധാന സ്ട്രോങ്ങ് റൂം പരിശോധിക്കും. അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഇന്നും പ്രതിഷേധം തുടരും. ദേവസ്വം മന്ത്രി വിഎൻ വാസവന്റെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തും.

    Read More »
  • News

    സ്വര്‍ണത്തില്‍ തിരിമറി, ‘ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് സംസാരിക്കരുത്’ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

    ശബരിമലയിലെ സ്വര്‍ണത്തില്‍ തിരിമറി നടന്നുവെന്ന് ഹൈക്കോടതി. സംഭവത്തില്‍ കേസെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കി. ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം. അന്വേഷണം അതീവ രഹസ്യമായിരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുപോകരുത്. മുദ്രവെച്ച് കവറില്‍ പ്രത്യേക അന്വേഷണ സംഘം കോടതിക്ക് നേരിട്ട് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയോട് മാത്രം കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതി. മറ്റാരോടും അന്വേഷണ വിവരം വെളിപ്പെടുത്തേണ്ടതില്ല. ശബരിമല വിഷയത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി…

    Read More »
  • News

    ‘നടന്മാരുടെ വീട്ടിലെ ഇഡി റെയ്ഡ് ; സ്വര്‍ണപ്പാളി വിവാദം മുക്കാൻ; വിചിത്ര വാദവുമായി സുരേഷ് ഗോപി

    ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രണ്ടു സിനിമാക്കാരെ വലിച്ചിഴയ്ക്കുന്നത് ഇതിനു വേണ്ടിയാണോയെന്ന് സംശയമുണ്ട്. കേന്ദ്രമന്ത്രിയായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. പ്രജാ വിവാദവും സ്വര്‍ണമോഷണ ചര്‍ച്ച മുക്കാനാണ്. എല്ലാം കുല്‍സിതമെന്നും പാലക്കാട് കല്ലേക്കുളങ്ങരയിലെ കലുങ്ക് സംവാദത്തില്‍ സുരേഷ് ഗോപി പറഞ്ഞു. സ്വര്‍ണത്തിന്റെ കേസ് മുക്കാന്‍ വേണ്ടിയാണോ സിനിമാരംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസില്‍ കയറ്റി അളക്കാന്‍ കേരള ജനതയ്ക്ക് വിട്ടു കൊടുത്തിരിക്കുന്നത്. അതേക്കുറിച്ച് എന്‍ഐഎയും ഇഡി അന്വേഷിക്കുകയും, തീവ്ര അന്വേഷണവും നടക്കുകയാണ്. കേന്ദ്രമന്ത്രിസഭയില്‍…

    Read More »
  • News

    ശബരിമല സ്വര്‍ണപ്പാളി: ദേവസ്വം വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍

    ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് ഇന്ന് കേരള ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമർപ്പിക്കും. ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍കുമാറാണ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുക. ഇടക്കാല റിപ്പോര്‍ട്ടിനേക്കാള്‍ കൂടുതല്‍ കണ്ടെത്തലുകള്‍ അന്തിമ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വര്‍ണപ്പാളി അറ്റകുറ്റപ്പണി നടത്തിയ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ട് വന്നത് ചെമ്പു പാളിയാണെന്നും,സ്വര്‍ണ്ണം പൂശിയതിലും പൊതിഞ്ഞതിലും തങ്ങള്‍ വീണ്ടും അറ്റകുറ്റപ്പണി ചെയ്യാറില്ലെന്നും നേരത്തെ സ്മാര്‍ട്ട്…

    Read More »
  • News

    ‘എന്റെ കാലഘട്ടത്തിലല്ല ഈ സംഭവങ്ങള്‍ നടന്നത്’; ‘ദുരൂഹ’ ഇ-മെയില്‍ ലഭിച്ചെന്ന് സ്ഥിരീകരിച്ച് എന്‍ വാസു

    ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്നും പോറ്റി ഒരു കാര്യത്തിനും തന്നെ സമീപിച്ചിട്ടില്ലെന്നും വാസു മാധ്യമങ്ങളോട് പറഞ്ഞു. പോറ്റിയുടെ ഇ- മെയില്‍ ലഭിച്ചെന്ന കാര്യം എന്‍ വാസു സ്ഥിരീകരിച്ചു. 2019 ഡിസംബര്‍ ഒന്‍പതിനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ഇ-മെയില്‍ അയച്ചത്. ദ്വാരകപാലകരുടെയും ശ്രീകോവിലിന്റെ മുഖ്യ വാതിലിന്റെയും ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തന്റെ പക്കല്‍ സ്വര്‍ണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ്…

    Read More »
  • News

    സ്വർണപ്പാളി വിവാദം: ഹൈക്കോടതി നിർദേശ പ്രകാരമുള്ള അന്വേഷണം ശനിയാഴ്ച ആരംഭിക്കും

    ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള അന്വേഷണം ശനിയാഴ്ച്ച ആരംഭിക്കും. നിർദേശിച്ച ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാന സർക്കാർ വിട്ടുനൽകണമെന്നാണ് ഹൈക്കോടതിയുടെ നിർ‍ദ്ദേശം. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വെള്ളിയാഴ്ച്ച അറിയിക്കാനാണ് കോടതി പറഞ്ഞിരിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ നിലപാട് അറിഞ്ഞതിന് ശേഷമായിരിക്കും യോഗം ചേർന്ന് അന്വേഷണ സംഘം തുടർ നടപടികൾ ആലോചിക്കുക. നിലവിൽ ദേവസ്വം വിജിലൻസ് പകുതിയിൽ കൂടുതൽ അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്.

    Read More »
  • News

    സ്വർണ്ണപ്പാളിവിവാദം ; ഇന്ന് നിയമസഭയിൽ സർക്കാറിനെതിരെ ഉന്നയിക്കാൻ പ്രതിപക്ഷം

    ശബരിമലയിലെ സ്വർണ്ണപ്പാളിവിവാദം ഇന്ന് നിയമസഭയിൽ സർക്കാറിനെതിരെ ഉന്നയിക്കാൻ പ്രതിപക്ഷം. സ്വർണ്ണം കാണാതായതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാറിനും ദേവസ്വം ബോർഡിനും ഒഴിഞ്ഞുമാറാനാകില്ലെന്നാണ് പ്രതിപക്ഷ നിലപാട്. സ്വർണ്ണം കാണാതായതിൽ സിബിഐ അന്വേഷണമാണ് യുഡിഎഫ് ആവശ്യം. നേരത്തെ പ്രശ്നം അടിയന്തിര പ്രമേയ നോട്ടീസായി വന്നപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ചർച്ച അനുവദിച്ചിരുന്നില്ല, സർവ്വകലാശാല നിയമഭേദഗതി ബില്ലും ഡിജിറ്റൽ സർവ്വകലാശാല ഭേദഗതി ബില്ലും ഇന്ന് സഭയിലെത്തും. ഡിജിറ്റൽ വിസി നിയമനത്തിൽ ചാൻസ്ലറെ ഒഴിവാക്കി അഞ്ച് അംഗ സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ളതാണ് ബിൽ. രണ്ട് മാസത്തിലൊരിക്കൽ സിൻഡിക്കേറ്റ് യോഗം ചേരണമെന്ന വ്യവസ്ഥയുള്ളതാണ് സർവ്വകലാശാല…

    Read More »
  • News

    ‘തന്റെ കൈവശം ലഭിച്ചത് ചെമ്പുപാളി തന്നെ’; ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി

    ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി. തന്റെ കൈവശം ലഭിച്ചത് ചെമ്പു പാളിയാണെന്ന് ദേവസ്വം വിജിലന്‍സിന് മൊഴി നല്‍കി. രേഖാമൂലമാണ് ചെമ്പുപാളി തനിക്ക് കൈമാറിയത്. ഉദ്യോഗസ്ഥ വീഴ്ചയില്‍ തനിക്ക് പങ്കില്ല. കൃത്യമായി കത്തു നല്‍കി ദേവസ്വം അധികൃതരുടെ അനുമതിയോടെയാണ് താന്‍ ചെമ്പുപാളി കൊണ്ടുപോയതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയതായാണ് വിവരം. താന്‍ സ്വന്തം നിലയില്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല. രേഖാമൂലമാണ് ഇതെല്ലാം കൈപ്പറ്റിയത്. പണപ്പിരിവ് നടത്തിയെന്ന ആരോപണവും ഉണ്ണികൃഷ്ണന്‍ പോറ്റി നിഷേധിച്ചു. പീഠം കാണാതായ സംഭവത്തില്‍ സുഹൃത്തിനെ പഴിചാരിയാണ് ഉണ്ണികൃഷ്ണന്‍…

    Read More »
  • News

    സ്വര്‍ണപ്പാളി തട്ടിപ്പ് സിബിഐ അന്വേഷിക്കണം: അയ്യപ്പ വിഗ്രഹം അടിച്ചുമാറ്റാത്തതിന് നന്ദിയെന്ന് പ്രതിപക്ഷ നേതാവ്

    ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. 1998ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണത്തില്‍ എത്ര ബാക്കിയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 2019 ല്‍ അറ്റകുറ്റകുറ്റപ്പണിക്കായി സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയപ്പോള്‍ നാല്‍പതോളം ദിവസമാണ് ഇത് ചെന്നൈയില്‍ എത്താന്‍ എടുത്തത്. ഇക്കാലയളവില്‍ എന്താണ് നടന്നത് എന്ന് പുറത്ത് വരണം. സ്വര്‍ണം അടിച്ചുമാറ്റാനുള്ള നടപടികള്‍ ആയിരുന്നോ നടന്നത് അതോ പൂജ നടത്തി പണമുണ്ടാക്കുകയായിരുന്നോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.…

    Read More »
  • News

    ശബരിമല സ്വർണ്ണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പൊറ്റിയെ ഇന്ന് ചോദ്യം ചെയ്യാൻ ഇടയില്ല

    ശബരിമല വിവാദത്തിൽ പ്രധാന കഥാപാത്രമായ ഉണ്ണികൃഷ്ണൻ പൊറ്റിയെ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ ഇന്ന് ചോദ്യം ചെയ്യാൻ ഇടയില്ല. രണ്ടു ദിവസം മുൻപ് തിരുവനന്തപുരത്തെ വീട്ടിൽ എത്തിയ ഉണ്ണിക്കൃഷ്ണനെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതിനായി നോട്ടീസ് നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവനന്തപുരത്തും ബാംഗ്ലൂരുവിലുമായി രണ്ടു തവണ പോറ്റിയെ ചോദ്യം ചെയ്തു കഴിഞ്ഞു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആവശ്യം വന്നാൽ പിന്നീട് വിളിപ്പിക്കും എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം, സ്വർണം പൂശലുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ തുടരുന്നുണ്ട്. കേസ്…

    Read More »
Back to top button