Sabarimala

  • News

    ഓണക്കാല പൂജ: ശബരിമല നട സെപ്റ്റംബര്‍ മൂന്നിന് തുറക്കും

    ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട സെപ്റ്റംബര്‍ മൂന്നിനു തുറക്കും. വൈകിട്ട് 5 മണിക്കു തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഉത്രാട ദിനമായ സെപ്റ്റംബര്‍ 4ന് രാവിലെ അഞ്ചുമണിക്ക് ദര്‍ശനത്തിനായി നടതുറക്കും. ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളില്‍ സന്നിധാനത്ത് ഓണസദ്യ ഉണ്ടായിരിക്കും. ഉത്രാട സദ്യ മേല്‍ശാന്തിയുടെ വകയായും തിരുവോണത്തിനു സദ്യ ദേവസ്വം ജീവനക്കാരുടെ വകയായും അവിട്ടം ദിനത്തില്‍ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വകയായും നടത്തും. ഓണത്തോട് അനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 7…

    Read More »
  • News

    നാളെ നിറപുത്തരി; പൂജകള്‍ക്കായി ശബരിമല നട തുറന്നു

    നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. നാളെയാണ് നിറപുത്തരി. പുലര്‍ച്ചെ 5. 30നും 6.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നിറപുത്തരി പൂജകള്‍ നടക്കും. നിറപുത്തരിക്കായുള്ള നെൽകതിരുകളുമായുള്ള ഘോഷയാത്ര വൈകിട്ട് 8ന് സന്നിധാനത്തെത്തും. അച്ചൻകോവിൽ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്നാണ് നെൽകതിരുകൾ എത്തിക്കുന്നത്. ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര പുറപ്പെട്ടു. നിറപുത്തരിപൂജകൾ പൂർത്തിയാക്കി നാളെ രാത്രി 10 മണിക്ക് നട അടയ്ക്കും. രാവിലെ 4.30ന് ക്ഷേത്രത്തിലെ മണ്ഡപത്തിൽ സൂക്ഷിച്ചിരുന്ന…

    Read More »
  • News

    ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്ര; എം ആര്‍ അജിത് കുമാറിനെതിരെ നടപടിവേണമെന്ന് ഡിജിപി

    ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്രയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടിവേണമെന്ന് ഡിജിപി. അജിത് കുമാറിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തിങ്കളാഴ്ചയാണ് ഡിജിപി സര്‍ക്കാരിന് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ആഭ്യന്തരവകുപ്പിൻ്റെ പരിഗണനയിലാണ്. നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാകും ഉചിതമെന്നും ഡിജിപി ശുപാര്‍ശ ചെയ്യുന്നു വിവിഐപിയുടെ ചട്ടവിരുദ്ധ ട്രാക്ടർ യാത്രയിൽ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെ ട്രാക്ടർ ഓടിച്ച ഡ്രൈവറിനെതിരെയാണ് പൊലീസ് നടപടിയെടുത്തിരുന്നത്. ചട്ടം ലംഘിച്ച് യാത്ര നടത്തിയ എഡിജിപിക്കെതിരെയല്ല ട്രാക്ടർ ഓടിച്ച പൊലീസ് ഡ്രൈവർക്കെതിരെയാണ് പമ്പ പൊലീസ് കേസെടുത്തത്. ഹൈക്കോടതി…

    Read More »
  • News

    ശബരിമല ട്രാക്ടര്‍ യാത്ര; എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ച; ആവര്‍ത്തിക്കരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം

    ശബരിമല യിലേക്ക് ട്രാക്ടറില്‍ യാത്ര നടത്തിയ സംഭവത്തില്‍ എഡിജിപി എം ആർ അജിത്കുമാറിന് വീഴ്ച സംഭവിച്ചുവെന്ന് ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ റിപ്പോര്‍ട്ട്. കാലിന് വേദന ആയതിനാലാണ് ട്രാക്ടറില്‍ സഞ്ചരിച്ചതെന്ന അജിത്കുമാറിന്റെ വിശദീകരണം ദുര്‍ബലമായ വാദമാണെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ഇനി ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും അജിത് കുമാറിന് നല്‍കിയതായി ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് എഡിജിപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. വിഷയത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഡിജിപി, ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍…

    Read More »
  • News

    രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

    ‌രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി. ഇടവമാസ പൂജകള്‍ കണ്ട് തൊഴാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷവും അക്രമസാധ്യതകളും പരിഗണിച്ചാണ് ശബരിമല യാത്ര റദ്ദാക്കിയതെന്നാണ് വിവരം. ഈ മാസം 18, 19 തീയതികളില്‍ രാഷ്ട്രപതി ശബരിമലയില്‍ എത്തുമെന്നായിരുന്നു സൂചന. ഇത് പരിഗണിച്ച് ദേവസ്വം ബോര്‍ഡും സര്‍ക്കാരും വിവിധ ക്രമീകരണങ്ങള്‍ ആരംഭിച്ചിരുന്നു. നിലക്കല്‍ ഹെലിപ്പാടിന് സമീപവും റോഡുകളുടെ വികസനവും ആരംഭിച്ചിരുന്നു. എന്നാല്‍ രാഷ്ട്രപതി എത്തില്ലെന്ന് ദേവസ്വം ബോര്‍ഡിനെ അറിയിച്ചെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ഇടവ മാസ പൂജയ്ക്ക് വെര്‍ച്ചല്‍ ക്യൂ ബുക്ക്…

    Read More »
Back to top button