Sabarimala

  • News

    ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന് ജാമ്യമില്ല; ഹര്‍ജി തള്ളി

    ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസിലെ പ്രധാന പ്രതിയായ പത്മകുമാറിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതിലും, രേഖകളില്‍ ചെമ്പെന്ന് തിരുത്തിയതിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ പത്മകുമാറിനും പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്,…

    Read More »
  • News

    ശബരിമയിൽ വൻ ഭക്തജനത്തിരക്ക്: 23 ദിവസത്തിനിടെ ദര്‍ശനം നടത്തിയത് 22 ലക്ഷത്തിലധികം തീര്‍ഥാടകര്‍

    ശബരിമയിൽ വൻ ഭക്തജനത്തിരക്ക്. മകരവിളക്ക് മഹോത്സാവത്തിനായി നട തുറന്ന് 23 ദിവസങ്ങൾ പിന്നിടുമ്പോൾ 22 ലക്ഷത്തിലധികം ഭക്തരാണ് ദർശനം നേടി മലയിറങ്ങിയത്. ഇന്നലെ 97,297 ഭക്തരാണ് ശബരിമലയിൽ ദർശനം നടത്തിയത്. ഇന്നും ശബരിമലയില്‍ തിരക്ക് തുടരും. അതേസമയം, ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കണമെന്ന് തീർഥാടകരോട് വനംവകുപ്പ് പറഞ്ഞു. പ്രദേശത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം വനംവകുപ്പ് ഓര്‍മ്മപ്പെടുത്തിയത്. കാനനപാതയിലൂടെ വരുന്ന തീർഥാടകരിൽ പലരും ഉരക്കുഴി വെള്ളച്ചാട്ടത്തില്‍ മുങ്ങിക്കുളിച്ച ശേഷമാണ് സന്നിധാനത്തേക്കെത്തുന്നത്. പാണ്ടിത്താവളത്തുനിന്ന്‌ 400 മീറ്റര്‍ താഴെ മാത്രം അകലെയാണ് ഉരക്കുഴി…

    Read More »
  • News

    ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്: 18 ലക്ഷം കവിഞ്ഞു

    ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. അവധി ദിവസമായ ഇന്നലെ 80, 764 അയ്യപ്പന്മാരാണ് ദർശനം നേടി മലയിറങ്ങയത് . ഇതുവരെ ശബരിമലയിൽ 18 ലക്ഷം തീര്‍ഥാടകരാണ് ശബരിമലയില്‍ സുഖദര്‍ശനം നടത്തിയത്. അതേസമയം, പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. ഭക്തരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ പാതയിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പാതയിലുടനീളം വനംവകുപ്പിൻ്റെ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. തിരക്ക് തുടരുന്ന സാഹചര്യത്തിൽ സ്പോട്ട് ബുക്കിങ്ങിൻ്റെ എണ്ണം 5000ആയി നിജപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാ‍ഴ്ച മാത്രം 3,660 പേരാണ്‌ കാനനപാത വഴി…

    Read More »
  • News

    ശബരിമലയിൽ ഇതുവരെ ദർശനം നടത്തി മടങ്ങിയത് 16 ലക്ഷം തീർത്ഥാടകർ; ഇന്ന് അവലോകന യോഗം

    ശബരിമലയിൽ തീർത്ഥാടക തിരക്ക് തുടരുന്നു. മണ്ഡല മകര വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നടതുറന്ന് 19 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്നലെ മാത്രം 84872 തീർത്ഥാടകർ ശബരിമലയിൽ ദർശനം പൂർത്തിയാക്കി മലയിറങ്ങി. ഇതുവരെയായി ഏകദേശം 16 ലക്ഷത്തിലധികം തീർത്ഥാടകർ ശബരിമലയിൽ ദർശനം നടത്തിയത്. അതേസമയം, ദേവസ്വം അവലോകനം യോഗം ഇന്ന് ചേരും. മുൻ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവായിരുന്ന ഇന്നലെ സ്പോട്ട് ബുക്കിംഗിലും ഇളവ് വരുത്തിയിരുന്നു. വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ ഇന്നലെ ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ…

    Read More »
  • News

    ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിനു തീപിടിച്ചു ; ആർക്കും പരിക്കില്ല

    ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിനു തീപിടിച്ചു. ദർശനത്തിനായി പോയവരുടെ വാഹനം ആണ് പമ്പ ചാലക്കയത്തിന് സമീപം വച്ച് തീപിടിച്ചത്. ഹൈദരാബാദ് സ്വദേശികളാണ് ടാക്സി കാറിൽ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് തീർഥാടകരെ വേഗം കാറിൽ നിന്ന് പുറത്ത് ഇറക്കുകയായിരുന്നു .ഫയർ ഫോഴ്സ് എത്തി തീ അണച്ചു. ആർക്കും പരിക്കുകൾ ഇല്ല.

    Read More »
  • News

    ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

    ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്നുമാണ് ജാമ്യാപേക്ഷയില്‍ പത്മകുമാറിന്റെ ചോദ്യം. ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ പിച്ചള എന്നെഴുതിയപ്പോള്‍ താനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികള്‍ ചെമ്പ് ഉപയോഗിച്ച് നിര്‍മിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. വീഴ്ചയുണ്ടെങ്കില്‍ അംഗങ്ങള്‍ക്ക് പിന്നീടും ചൂണ്ടിക്കാണിക്കാമെന്നും സ്വര്‍ണക്കവര്‍ച്ചയില്‍ പങ്കില്ലെന്നും ആണ് ജാമ്യാപേക്ഷയില്‍ പത്മകുമാറിന്റെ വാദം.എന്നാല്‍…

    Read More »
  • News

    ശബരിമലയിൽ റെക്കോർഡ് വരുമാനം; ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി

    മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ ആദ്യത്തെ 15 ദിവസം ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 % കൂടുതലാണിത്. നവംബര്‍ 30 വരെയുള്ള കണക്കാണിത്. അരവണ വില്‍പ്പനയില്‍ നിന്നാണ് വരുമാനത്തിന്റെ ഭൂരിഭാഗവും. അപ്പം വില്‍പ്പനയില്‍ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്. കാണിക്കയില്‍ നിന്നുള്ള വരുമാനം 2024 ല്‍ ഈ സമയത്ത് 22 കോടി ആയിരുന്നപ്പോള്‍ ഈ…

    Read More »
  • News

    ശബരിമലയിൽ വഴിപാടിനുള്ള തേൻ എത്തിച്ചത് ആസിഡ് കന്നാസിൽ; ​കരാറുകാരന് കാരണം കണിക്കൽ നോട്ടീസ്

    ശബരിമലയിൽ വഴിപാടിനുള്ള തേൻ എത്തിച്ചത് ഫോർമിക് ആസിഡ് വിതരണം ചെയ്യുന്ന കന്നാസുകളിൽ. സംഭവത്തിൽ ​ഗുരുതര വീഴ്ചയെന്നു ദേവസ്വം വിജിലൻസ് കണ്ടെത്തി. ഈ തേൻ അഭിഷേകത്തിനു ഉപയോ​ഗിക്കരുതെന്നു നിർദ്ദേശിച്ചു. കരാറുകാരന് കാരണം കണിക്കൽ നോട്ടീസ് നൽകി. എന്നാൽ പരിശോധനയിൽ തേനിനു ​ഗുണനിലവാരം ഉണ്ടെന്നു കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാ​ഗം വ്യക്തമാക്കി. അഷ്ടാഭിഷേകം, ​ഗണപതിഹോമം എന്നിവയ്ക്കു ഉപയോ​ഗിക്കാനുള്ള തേൻ വിതരണത്തിനുള്ള കരാർ പൊതുമേഖല സ്ഥാപനമായ റെയ്റ്റ്കോയ്ക്കാണു നൽകിയിട്ടുള്ളത്. ആസിഡ് ലേബൽ പതിച്ച കന്നാസുകളിലാണ് ഇവർ തേൻ എത്തിച്ചത്. സന്നിധാനത്ത് പഴയ സ്റ്റോക്കിലുള്ള തേനാണ് ഇപ്പോൾ അഷ്ടാഭിഷേകത്തിനും ​ഗണപതി ഹോമത്തിനും…

    Read More »
  • News

    ശബരിമലയിൽ തിരക്കേറുന്നു; ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുന്നു

    ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. മണ്ഡല മകരവിളക്ക് മഹോത്സവ തീര്‍ഥാടനം ആരംഭിച്ചതിന് ശേഷം ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുന്നു. ഇന്നലെ വൈകിട്ട് 7 മണി വരെ 72385 പേരാണ് മലചവിട്ടിയത്. സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുന്നത്. അയ്യപ്പ സന്നിധിയിൽ നാളെ പന്ത്രണ്ട് വിളക്ക് നടക്കും. ഉച്ചയ്ക്കു വഴിപാടായി അങ്കി ചാർത്തുമുണ്ട്. ഉച്ചപ്പൂജയ്ക്ക് എത്തുന്നവർക്ക് അങ്കി ചാർത്തിയ അയ്യപ്പ രൂപം കണ്ടുതൊഴാം. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം പുഷ്പാഭിഷേകവും ഉണ്ട്. പൊലീസ്‌, ഐആർബി, ആർഎഎഫ്‌ സേനകളുടെ നേതൃത്വത്തിൽ പഴുതടച്ച സുരക്ഷയാണ്‌…

    Read More »
  • Uncategorized

    ‘ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവർ’; തന്ത്രിക്ക് കുരുക്കായി പത്മകുമാറിന്റെ മൊഴി

    ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്തി കണ്ഠരര് രാജീവര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴി. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്ന് പത്മകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കി.പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കയെന്നും തന്ത്രികൊണ്ടുവന്നതിനാല്‍ പോറ്റിയെ വിശ്വസിച്ചതെന്നുമാണ് എ പത്മകുമാറിന്‍റെ മൊഴി നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ല. പോറ്റി തന്റെ ആറന്മുളയിലുള്ള വീട്ടില്‍ വരാറുണ്ടെന്നും പത്മകുമാര്‍ മൊഴി നല്‍കി. അതേസമയം സ്വര്‍ണ്ണപാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു കണ്ഠരര്…

    Read More »
Back to top button