Sabarimala
-
News
കട്ടിളപ്പാളി സ്വർണക്കവർച്ച: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
ശബരിമലയിലെ കട്ടിള പാളിയിലെ സ്വർണം തട്ടിയെടുത്ത കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. ഈ കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷ നൽകും. കേസിലെ പ്രതികളായ ദേവസ്വം ബോർഡിലെ മുൻ ഉദ്യോഗസ്ഥരെ ഉടൻതന്നെ ചോദ്യം ചെയ്യും. ഇവരുടെ പങ്ക് തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
Read More » -
News
എസ്‌ഐടിക്ക് നിര്‍ണായക മൊഴി പുറത്ത്: സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക് എന്ന് റിപ്പോർട്ട്
ശബരിമലയിലെ സ്വര്‍ണപ്പാളി മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ടുകള്‍. ശബരിമലയുടെ പേരില്‍ പലപ്പോഴായി 70 ലക്ഷം രൂപയോളം ഉണ്ണികൃഷ്ണൻ പോറ്റി വാങ്ങിയതായി ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ പ്രത്യേക അന്വേഷണ സംഘത്തോട് വ്യക്തമാക്കി. എസ്‌ഐടിക്ക് മുന്നില്‍ ഹാജരായ ഗോവര്‍ധന്‍ തെളിവുകള്‍ കൈമാറിയതായാണ് സൂചന. ശബരിമലയില്‍ വിജയ് മല്യ പൊതിഞ്ഞ സ്വര്‍ണപ്പാളി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ കൊണ്ടുപോയി പൊളിച്ച്, അതിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി എടുത്തു മറിച്ചു വിറ്റിരുന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബെല്ലാരിയിലെ ജ്വല്ലറി…
Read More » -
News
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി
ശബരിമലയിൽ നിന്നും കവര്‍ച്ച ചെയ്ത സ്വർണം ഇനിയും കണ്ടെത്താൻ ബാക്കിയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം. കട്ടിള കടത്തി സ്വർണം മോഷ്‌ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ശബരിമല ദ്വാരപാലശിൽപ്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമാണ് ഇതുവരെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. കട്ടിള കടത്തി സ്വർണം മോഷ്‌ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. നാളെ കോടതിയിൽ ഹാജരാക്കുന്ന പോറ്റിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വീണ്ടും പ്രത്യേക അന്വേഷണ സംഘം അപേക്ഷ നൽകും. അതേസമയം, സ്വർണ…
Read More » -
News
ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നാലു ദിവസത്തെ കസ്റ്റഡിക്ക് ശേഷം മുരാരി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും മണിക്കൂറുകളോളം എസ്‌ഐടി ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതില്‍ അന്വേഷണ സംഘത്തിന് ചില സംശയങ്ങളുണ്ട്. ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് മുരാരി ബാബുവുമായി കാര്യമായ തെളിവെടുപ്പിലേക്ക് അന്വേഷണ സംഘം കടക്കാതിരുന്നത്. അതേസമയം, 2019, 2025 ദേവസ്വം ബോര്‍ഡിലേക്ക്എസ്‌ഐടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഉണ്ണി കൃഷ്ണന്‍ പോറ്റിക്ക് ബോര്‍ഡില്‍ ചിലര്‍ സഹായങ്ങള്‍ നല്‍കിയതായി അന്വേഷണ സംഘത്തിന് സൂചനകളുണ്ട്.…
Read More » -
Kerala
ശബരിമല അന്വേഷണം രണ്ടാംഘട്ടത്തിലേക്ക്; പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തൊണ്ടിമുതലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കാന്‍ എസ് ഐ ടി. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നടത്തിയ തെളിവെടുപ്പില്‍ 576 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തെങ്കിലും നഷ്ടപ്പെട്ട സ്വര്‍ണത്തില്‍ കണ്ടെത്താനുള്ളത് ഇനിയുമേറെ. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ തെളിവെടുപ്പിന് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചിരുന്നു. മുപ്പതാം തീയതി വരെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി. ഇനി ശബരിമലയില്‍ തെളിവെടുപ്പ് നടത്തിയ ശേഷം രണ്ടാംപ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വാങ്ങി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്യും. കണ്ടെത്തിയ സ്വര്‍ണം അടക്കം…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം കണ്ടെത്തി. 150 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു മല്ലേശ്വരത്തെ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയത്. സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. സ്വര്‍ണത്തിന്റെ ഉറവിടം കണ്ടെത്താന്‍ പരിശോധന നടത്തുകയാണ്. പോറ്റിയുടെ ബംഗളൂരുവിലെ വീട്ടില്‍ പരിശോധന തുടരുന്നു. അന്വേഷണ സംഘം ഇന്ന് രാവിലെ 9.15ഓടെയാണ് പോറ്റിയുടെ ഫ്‌ളാറ്റിലേക്ക് എത്തിയത്. അതിനിടെ, ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എസ്‌ഐടി സംഘം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ തെളിവെടുപ്പ് ആരംഭിച്ചു. വേര്‍തിരിച്ച് സ്വര്‍ണം കൈക്കലാക്കാന്‍ പോറ്റി സ്വര്‍ണപാളി നാഗേഷിന് കൈമാറിയത് ബംഗളൂരുവില്‍…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു എസ്‌ഐടി കസ്റ്റഡിയില്‍
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പെരുന്നയിലെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി 10 മണിയോടെയാണ് എസ്‌ഐടി സംഘം മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെയോടെ ബാബുവിനെ തിരുവനന്തപുരത്തെത്തിച്ചു. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. കേസില്‍ മുമ്പ് അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പമിരുത്തിയും എസ്‌ഐടി സംഘം ചോദ്യം ചെയ്‌തേക്കും. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് അറിവും പങ്കാളിത്തവും ഉണ്ടെന്നാണ് പ്രത്യേക…
Read More » -
News
രാഷ്ട്രപതി ദ്രൗപതി മുര്‍മു സന്നിധാനത്തെത്തി: ദര്‍ശനം നടത്തി
രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെച്ചുനിറച്ചത് പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്. ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഹെലികോപ്ടറിൽ പത്തനംതിട്ടയിലേക്ക് പോയി.. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം…
Read More » -
News
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല ദർശനം നടത്തും ; ക്രമീകരണങ്ങളിൽ മാറ്റം
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല ദർശനം നടത്തും. തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ തിരിക്കുന്ന രാഷ്ട്രപതി ഒൻപത് മണിയ്ക്ക് പത്തനംതിട്ടയിലെ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ ഹെലിപാഡിൽ ഇറങ്ങി റോഡ് മാർഗം പമ്പയിലേക്ക് പോകും. 11. 50 ന് സന്നിധാനത്ത് എത്തും. നേരത്തെ നിലക്കലിൽ ഇറങ്ങുമെന്നായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഇന്ന് കാലാവസ്ഥ പ്രതികൂലമായതിലാൽ ആണ് ഹെലികോപ്റ്റർ ഇറങ്ങുന്നതിൽ മാറ്റം. ദേവസ്വം ബോർഡിന്റെ പ്രത്യേക ഗൂർഖാ ജീപ്പിലാണ് മലകയറ്റം. ഉച്ചപൂജ സമയത്ത് രാഷ്ട്രപതി പതിനെട്ടാംപടി കയറി ദർശനം നടത്തും. രാഷ്ട്രപതി നിലയ്ക്കലിൽ നിന്ന് മടങ്ങിയ ശേഷമായിരിക്കും ഭക്തരെ കടത്തിവിടുക.…
Read More » -
News
രാഷ്ട്രപതി ദ്രൗർപതി മുർമു ഇന്ന് കേരളത്തിൽ എത്തും; ശബരിമലയിൽ ദർശനം നാളെ
നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗർപതി മുർമു ഇന്ന് കേരളത്തിൽ. വൈകീട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി നാളെയാണ് ശബരിമല ദർശനം നടത്തുക. നാളെ രാവിലെ ഹെലിപാഡിൽ നിലയ്ക്കലിൽ എത്തിയ ശേഷം റോഡ് മാർഗം പമ്പയിലേക്ക് പോകും. ഉച്ചയോടെയായിരിക്കും ശബരിമല ദർശനം. തുടർന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്ന രാഷ്ട്രപതി വിവിധ പരിപാടികളിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി കർശന സുരക്ഷയാണ് തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിട്ടുള്ളത്. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഗതാഗത, പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദർശനം കഴിഞ്ഞ് മടങ്ങിയെത്തുന്ന രാഷ്ട്രപതിക്ക്…
Read More »