Sabarimala temple news
-
News
ശബരിമലയിലേക്ക് മിൽമയുടെ നെയ്യ് ഇനി വേണ്ട; പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരവണ നിർമാണത്തിനായി ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിക്കും. ഇത് ശുദ്ധീകരിക്കാൻ ബോർഡിന് ശബരിമലയിൽ പ്ലാന്റ് ഉണ്ടെന്നും ബോർഡ് വ്യക്തമാക്കി. മിൽമ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിച്ചതിൽ അന്വേഷണം നടക്കുകയാണ്. വിപണിയിൽ ലിറ്ററിന് 720 രൂപ വിലയുള്ള മിൽമ നെയ്യ് ലിറ്ററിന് 540 രൂപ നിരക്കിൽ 1,70,000 ലിറ്റർ ശബരിമലയിലും പമ്പയിലും ലഭ്യമാക്കാനായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിൽ കരാറുണ്ടായിരുന്നത്. മിൽമ…
Read More » -
News
ശബരിമലയ്ക്ക് മുകളിൽ ഹെലികോപ്റ്റർ; ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്, വിശദമായി അന്വേഷിക്കും
ശബരിമലയിൽ അനുമതി ഇല്ലാതെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. ഗുരുതര സുരക്ഷാ ലംഘനമാണ് നടന്നതെന്ന് എഡിജിപി എസ് ശ്രീജിത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കൊടിമരത്തിന് തൊട്ടു മുകളിൽ കൂടിയാണ് ഹെലികോപ്റ്റർ പറന്നത്. സംഭവത്തിൽ എയർ കൺട്രോൾ റൂമിൽ നിന്നും വിവരം തേടും. കോസ്റ്റ്ഗാർഡ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഹെലികോപ്റ്ററില്‍ ഇരുന്നവര്‍ ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ എടുത്തതായും സംശയിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് എസ് പിയെ ചുമതലപ്പെടുത്തി. പത്തനംതിട്ട എസ് പിയാണ് വിശദമായ അന്വേഷണം നടത്തുക.
Read More »