sabarimala temple

  • News

    കുംഭമാസ പൂജയ്ക്ക് ശബരിമല നട ഇന്ന് തുറക്കും ; വിര്‍ച്വല്‍ ക്യൂ വഴി 50,000 പേര്‍ക്ക് ദര്‍ശനം

    കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് (വ്യാഴാഴ്ച) തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നടതുറക്കും. കുംഭം ഒന്നിന് വെള്ളിയാഴ്ച രാവിലെ അഞ്ചിനാണ് ദര്‍ശനത്തിന് നട തുറക്കുക. ഈ ദിവസങ്ങളില്‍ ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയില്‍ പടിപൂജ ഉണ്ടാകും. കുംഭമാസ പൂജ പൂര്‍ത്തിയാക്കി 17ന് രാത്രി 10ന് നട അടയ്ക്കും. വ്യാഴാഴ്ചത്തെ പൊതുപണിമുടക്കില്‍ നിന്ന് ശബരിമല തീര്‍ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്. ദിവസം 50,000 പേര്‍ക്കാണ് വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം. ദര്‍ശനത്തിനായി നട തുറക്കുന്ന വെള്ളിയാഴ്ച 30,000…

    Read More »
  • News

    ശബരിമല കൊടിമര പുനര്‍നിര്‍മാണത്തില്‍ ത്വരിത പരിശോധനയ്ക്ക് ഹൈക്കോടതി നിര്‍ദേശം

    ശബരിമലയില്‍ 2017 ല്‍ നടത്തിയ കൊടിമര പുനഃപ്രതിഷ്ഠ പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. കൊടിമരം പൊതിഞ്ഞ സ്വര്‍ണത്തിന് എന്ത് സംഭവിച്ചു, പഞ്ചലോഹത്തില്‍ നിര്‍മിച്ച വാജിവാഹനം തന്ത്രിക്ക് നല്‍കിയതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കാനാണ് നിര്‍ദേശം. ഈ വിഷയത്തില്‍ സംസ്ഥാന വിജിലന്‍സ് ത്വരിത പരിശോധന നടത്തണം എന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. ഇതോടെ 2017 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ദേവസ്വം ബോര്‍ഡ് ഭരണ സമിതിയിലേക്കും ശബരിമല വിഷയത്തിലെ അന്വേഷണം നീങ്ങുകയാണ്. പ്രയാര്‍ ഗോപാലകൃഷ്ണന്‍, അജയ് തറയില്‍ എന്നിവരുള്‍പ്പെടെ ഭരണ സമിതിയാണ് പരിശോധനയ്ക്ക് കീഴില്‍ വരുന്നത്. കൊടിമര പുനഃസ്ഥാപിച്ചതില്‍ ചില…

    Read More »
  • News

    പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എംജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി, നറുക്കെടുത്തു

    ചാലക്കുടി സ്വദേശി പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി. തുലാംമാസ പൂജകള്‍ക്കായി നടതുറന്നതിന് പിന്നാലെ നടത്തിയ നറുക്കെടുപ്പിലാണ് ചാലക്കുടി മഠത്തൂര്‍ കുന്ന് ഏറന്നൂര്‍ മനയിലെ പ്രസാദ് ഇ ഡി തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത ഒരുവര്‍ഷം ശബരിമലയില്‍ പുറപ്പെടാശാന്തിയായിരിക്കും പ്രസാദ് ഇ ഡി. നിലവില്‍ ആറേശ്വരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തിയാണ്. ശബരിമല സന്നിധാനത്ത് പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കശ്യപ് വര്‍മ്മയാണ് നറുക്കെടുപ്പ് നടത്തിയത്. പതിനാല് പേരില്‍ നിന്നാണ് ശബരിമലയിലെ മേല്‍ശാന്തിയെ തിരഞ്ഞെടുത്ത്. എട്ട് നറുക്കിന് ഒടുവിലാണ് പ്രസാദ് ഇഡിയെ തിരഞ്ഞെടുത്ത്. മുട്ടത്തൂര്‍ മഠം ആയിരതെങ്ങ് എം…

    Read More »
  • News

    കന്നിമാസ പൂജ: ശബരിമല നട ഇന്ന് തുറക്കും : കെഎസ്ആര്‍ടിസി പ്രത്യേക ചെയിന്‍ സര്‍വീസ് നടത്തും

    കന്നിമാസ പൂജകള്‍ക്കായി ഇന്ന് ശബരിമല നട തുറക്കും. വൈകീട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറക്കുന്നത്. 17 മുതല്‍ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 20ന് സഹസ്രകലശപൂജ, 21ന് സഹസ്രകലശാഭിഷേകം. 21ന് രാത്രി 10ന് നടയടയ്ക്കും. പമ്പയില്‍ 20ന് ആഗോള അയ്യപ്പ സംഗമം നടക്കുന്നതിനാല്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. ചാലക്കയം- പമ്പ റോഡിന്റെ വശത്ത് പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്. ഭക്ഷണശാലയുടെ ഷെഡ് ഹില്‍ടോപ് പാര്‍ക്കിങ് ഗ്രൗണ്ടിന്റെ ഒരുഭാഗത്ത് നിര്‍മിക്കുന്നതിനാല്‍ അവിടെയും പാര്‍ക്കിങ് സൗകര്യം കുറവാണ്.…

    Read More »
Back to top button