Sabarimala Ayyappa temple
-
News
ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചു
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. ദേവസ്വം പ്രസിഡന്റായിരിക്കേ വാതില്‍പ്പാളി കൊണ്ടുപോകാന്‍ അനുമതി നല്‍കിയതിലൂടെ സ്വര്‍ണാപഹരണത്തിന് അനുമതി നല്‍കിയെന്നാണ് കേസ്. വാതില്‍പ്പാളി സ്വര്‍ണം പൊതിഞ്ഞതാണെന്നതിന് രേഖയില്ല എന്നതടക്കമുള്ള വാദമാണ് മുതിര്‍ന്ന അഭിഭാഷകന്‍ പി വിജയഭാനു വഴി ഫയല്‍ചെയ്ത ജാമ്യഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ശബരിമലയില്‍ സ്വര്‍ണം പൊതിഞ്ഞതിന്റെ തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കുന്നത് യുബി ഗ്രൂപ്പ് ജീവനക്കാരന്‍ നല്‍കിയതായി പറയുന്ന കത്താണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാതില്‍പ്പാളിയും സ്വര്‍ണം പൊതിഞ്ഞതായി പറയുന്നത്.…
Read More »