S RAJENDRAN

  • News

    എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് ; രാജീവ് ചന്ദ്രശേഖര്‍ ഇന്ന് അംഗത്വം നല്‍കും

    സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് അംഗത്വം നല്‍കും. ജില്ലയുടെ പൊതുവായ വികസന കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും ദേവികുളത്ത് സ്ഥാനാര്‍ത്ഥിയാകില്ലെന്നും നേരത്തെ രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. മറ്റ് വ്യക്തിപരമായ നിബന്ധനകള്‍ മുന്നോട്ടു വെച്ചിട്ടില്ലെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കി. കഴിഞ്ഞയിടെ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി എസ് രാജേന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയില്‍ അംഗത്വമെടുക്കാന്‍ തീരുമാനിച്ച കാര്യം രാജേന്ദ്രന്‍ തുറന്നുപറഞ്ഞത്. സിപിഐഎമ്മുമായി കഴിഞ്ഞ നാലുവര്‍ഷമായി അകന്ന് നില്‍ക്കുകയായിരുന്നു രാജേന്ദ്രന്‍. 15 വര്‍ഷം സിപിഎം…

    Read More »
Back to top button