RSS
-
News
ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാഗ്പൂരില്‍ തുടക്കമായി ; രാംനാഥ് കോവിന്ദ് മുഖ്യാതിഥി
ബൈ: ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാഗ്പൂരില്‍ തുടക്കമായി. വിജയദശമി ദിനം മുതല്‍ ആരംഭിക്കുന്ന പരിപാടികളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. നാഗ്പൂര്‍ രേശിംഭാഗ് മൈതാനത്ത് രാവിലെ നടന്ന പരിപാടിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയായി.ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ആര്‍എസ്എസ് ശതാബ്ദി വാര്‍ഷികത്തോടനുബന്ധിച്ച് പൂനെയില്‍ പഥസഞ്ചലന്‍ ( റൂട്ട്മാര്‍ച്ച് ) സംഘടിപ്പിച്ചു. തുടര്‍ന്ന് ഛത്രപതി ശിവജി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. കേന്ദ്രമന്ത്രി മുരളീധര്‍ മോഹോള്‍, മഹാരാഷ്ട്ര മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ ബിജെപി…
Read More » -
News
RSSന്റെ ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും; തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കും
ഡൽഹിയിൽ ആർഎസ്‌എസിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യാതിഥിയാകും. പ്രത്യേകം രൂപകൽപ്പന ചെയ്ത തപാൽ സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി ചടങ്ങിൽ പുറത്തിറക്കും. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ രാവിലെ 10.30ക്കാണ് പരിപാടി. ആർഎസ്എസ് സംഘ ചാലക് മോഹൻ ഭഗവത് പരിപാടിയിൽ പങ്കെടുക്കില്ല എന്നാണ് വിവരം. പകരം ജനറൽ സെക്രട്ടറി ദത്തത്രേയ ഹോസബളെ ആകും പങ്കെടുക്കുക. ആശയ ഐക്യത്തിനായി രൂപീകരിച്ച സംഘടനയാണ് ആർഎസ്എസെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം മൻ കി ബാത്തിൽ പറഞ്ഞിരുന്നു. നിസ്വാർത്ഥ സേവനത്തിനായി ജീവിതം ഉഴിഞ്ഞ വച്ചവരാണ് ദശലക്ഷകണക്കിന് സ്വയം സേവകർ. ദുരന്തം…
Read More » -
News
സർവകലാശാലകളിൽ കാവിവത്കരണ ശ്രമം ; ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുക്കുന്നത് ഇതിന്റെ ഭാഗം: എം.വി ഗോവിന്ദൻ
സർവകലാശാലകളിൽ കാവിവത്കരണ ശ്രമമാണ് നടക്കുന്നതെന്നും ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിലെ ഉന്നതവിദ്യാസ മേഖലയെ തകർക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. വലിയ മാറ്റങ്ങൾ ആണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത്. ഇന്ത്യയിൽ മികച്ച 100 കോളേജുകളിൽ 16 എണ്ണം കേരളത്തിൽ ആണ്. ഇതിനെ തകർക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഗവർണർമാരെ ഉപയോഗിച്ചാണ് കേന്ദ്രം ഇത്തരം നീക്കം നടത്തുന്നത്. ഭരണഘടന പോലും മാനിക്കാത്ത നീക്കമാണ് വിസിമാർ സ്വീകരിക്കുന്നത്. അതാണ്…
Read More » -
News
രാജ്ഭവൻ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയല്ല; ആർഎസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്തരുത്: മുഖ്യമന്ത്രി
രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാരതാംബ വിഷയത്തില്‍ കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചത് സര്‍ക്കാര്‍ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് ഗവണര്‍ക്കും ബോധ്യപ്പെട്ടുവെന്നാണ് തോന്നുന്നതെന്നും രാജ്ഭവന്‍ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘രാജ്ഭവന്‍ രാജ്യത്തെ പ്രധാനപ്പെട്ട ഭരണകേന്ദ്രമാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാജ്യത്ത് അംഗീകരിക്കാന്‍ സാധിക്കുന്ന, ഭരണഘടനാനുസൃതമായിരിക്കണം. രാജ്ഭവനെ ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന സ്ഥലമാക്കി മാറ്റാന്‍ പാടില്ല. രാജ്ഭവന്‍ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയായി മാറ്റേണ്ടതല്ല. ഇത്തരം പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയാണ് അത് അംഗീകരിക്കാന്‍…
Read More » -
News
സഞ്ജിത്ത് വധക്കേസ്; സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ
പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർ പൊലീസ് പിടിയിൽ. കാവിൽപ്പാട് സ്വദേശി മുഹമ്മദ് ഇല്ലിയാസ്, ചടനാംകുറിശ്ശി സ്വദേശി ഇസ്മായിൽ എന്നിവരാണ് പിടിയിലായത്. പാലക്കാട് നോർത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സ്വാധീനിക്കാൻ വേണ്ടി പ്രതികൾ സാക്ഷിയുടെ വീട്ടിലേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. 2021 നവംബർ 15-ന് ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ മമ്പുറത്തിനു സമീപത്തുവെച്ച് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചുവെന്നാണ് പ്രതികൾ മൊഴി നൽകിയത്. സഞ്ജിത്തിനെ രാഷ്ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണു അന്വേഷണ…
Read More »