rnedumbassery car accident

  • News

    നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിനെ ജയിലിലേക്ക് മാറ്റിയില്ല, ‘ബോസ്റ്റൽ സ്‌കൂളിലേക്ക്’ മാറ്റിയതിൽ ദുരൂഹത

    നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കാറോടിച്ച സുഹൈൽ സജീവിനെയും (19) കൂടെയുണ്ടായിരുന്ന സുഹൃത്ത് നിനവിനെയും സബ് ജയിലിലേക്ക് മാറ്റുന്നതിനുപകരം കാക്കനാട് ബോസ്റ്റൽ സ്‌കൂളിലേക്ക് മാറ്റിയതിൽ ദുരൂഹത. ജയിൽച്ചട്ടം 324 പ്രകാരമാണ് ഇത്തരമൊരു കരുതൽ എന്നാണ് പോലീസിന്റെ വിശദീകരണം. ഏതെങ്കിലും കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുന്ന 16-നും 21-നും ഇടയിൽ പ്രായമുള്ളവരെയാണ് ബോസ്റ്റൽ സ്‌കൂളിൽ പ്രവേശിപ്പിക്കേണ്ടതെന്നാണ് 1961-ലെ കേരള ബോസ്റ്റൽ സ്‌കൂൾസ് നിയമത്തിൽ പറയുന്നത്. ശിക്ഷിക്കപ്പെടുന്നവരെയാണ് ബോസ്റ്റൽ സ്‌കൂളിൽ പ്രവേശിപ്പിക്കേണ്ടതെന്ന് ജയിൽച്ചട്ടത്തിലും പറയുന്നു. റിമാൻഡ് പ്രതിയായ സുഹൈലിനെ ബോസ്റ്റൽ സ്‌കൂളിലേക്ക് മാറ്റിയതിലാണ് ദുരൂഹത. ആലുവ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ്…

    Read More »
Back to top button