responsibility
-
News
പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല നല്ല നിലയില്‍ വഹിക്കും: എ പ്രദീപ് കുമാര്‍
വലിയ ഉത്തരവാദിത്തമുള്ള ചുമതലയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് എ പ്രദീപ് കുമാര്‍. മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചുമതല സംബന്ധിച്ച കാര്യം മുഖ്യമന്ത്രി നേരിട്ടു സംസാരിച്ചിരുന്നു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലയാണിത്, അത് നല്ല നിലയില്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെ ചുമതല നിര്‍വ്വഹിക്കാനാണ് തന്നെ നിയമിച്ചിരിക്കുന്നത് എ പ്രദീപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഏത് ചുമതലയായാലും ഏല്‍പ്പിക്കുന്നത് നല്ല രീതിയില്‍ ചെയ്യാനാണ് പഠിച്ചിട്ടുള്ളത്. അടുത്ത ദിവസം ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ കെ രാഗേഷ്…
Read More »