response
-
News
ശ്രീലേഖയുടെ രാജി: രാജിക്കത്ത് കൊടുക്കേണ്ടത് നഗരസഭ സെക്രട്ടറിക്കെന്ന് മേയർ, അനുനയിപ്പിക്കാനുളള ശ്രമവുമായി ബിജെപി
തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ ശ്രീലേഖയുടെ രാജിയിൽ പ്രതികരിച്ച് മേയർ വിവി രാജേഷ്. അസൗകര്യങ്ങൾ സൂചിപ്പിച്ച് ശ്രീലേഖയുടെ കത്ത് കിട്ടിയെന്ന് മേയർ മാധ്യമങ്ങളോട് വ്യക്തമാക്കി. രാജിക്കത്ത് കൊടുക്കേണ്ടത് നഗരസഭ സെക്രട്ടറിക്കാണ്. മറ്റ് രാഷ്ട്രീയ പാർട്ടിയുടെ സമ്മർദ്ദം ഉള്ളതായി തോന്നുന്നില്ലെന്നും മേയർ പറഞ്ഞു. വ്യക്തിപരമായ അസൗകര്യങ്ങൾ ഉണ്ടെന്ന് പറയുന്നത് വീഴ്ചയല്ലല്ലോ എന്നും മേയർ കൂട്ടിച്ചേർത്തു. അതേ സമയം, ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഒത്തുതീർപ്പിന് ബിജെപി ശ്രമം നടത്തുന്നുണ്ട്. സംസ്ഥാന അധ്യക്ഷൻ നേരിട്ട് ചർച്ച നടത്തും. വ്യക്തിപരമായ കാരണമെന്ന് ചൂണ്ടിക്കാണിച്ചാണ് ആർ ശ്രീലേഖ കൗൺസിലർ…
Read More » -
News
തൃശ്ശൂർ പൂരം: മതാചാരങ്ങളുടെ കാര്യത്തിൽ തടസമുണ്ടാകരുതെന്ന് സുരേഷ് ഗോപി
തൃശൂർ പൂരപ്പറമ്പിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയോ മത-ജാതി ചിഹ്നങ്ങളോ പ്രദർശിപ്പിക്കാൻ പാടില്ലെന്ന നിർദ്ദേശത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മതാചാരങ്ങളുടെ കാര്യത്തിൽ തടസമുണ്ടാകരുതെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. മത-ജാതി ചിഹ്നങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി, മന്ത്രി വി.എൻ. വാസവൻ പറഞ്ഞതിനോട് യോജിക്കുന്നു. സമൂഹം ആഘോഷിക്കുന്ന പൂരത്തിൽ അച്ചടക്കം നല്ലതാണ്. ചിഹ്നങ്ങൾ, പോസ്റ്ററുകൾ എന്നിവയുടെ കാര്യത്തിൽ അതിര് നിശ്ചയിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. തൃശൂർ പൂരം ആദ്യമായാണ് നേരിൽ കാണാൻ പോകുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂർ പൂരം വെടിക്കെട്ട് അകലെ നിന്നും ടിവിയിലുമാണ് കണ്ടിട്ടുള്ളത്. കേന്ദ്രമന്ത്രിയായി…
Read More »