renji trophy2025
-
World
രഞ്ജി ഫൈനല്‍: വിദര്‍ഭയ്ക്ക് മൂന്നാം കിരീടം
സമനിലയ്ക്ക് സമ്മതിച്ച് ഇരു ടീമുകളും! രഞ്ജി ട്രോഫി കിരീടം വിദര്‍ഭയ്ക്ക്. കേരളത്തിനെതിരായ ഫൈനലില്‍ സമനിലയില്‍ അവസാനിച്ചതോടെയാണ് വിദര്‍ഭ കിരീടം നേടിയത്. അവരുടെ മൂന്നാം രഞ്ജി കിരീടമായിരുന്നു ഇത്. കേരളം രഞ്ജി ട്രോഫി ആദ്യ കിരീടത്തിനായി ഇനിയും കാത്തിരിക്കണം. രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പതിന് 375 എന്ന നിലയില്‍ നില്‍ക്കെ സമനിലയ്ക്ക് ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിലാണ് വിദര്‍ഭ ചാംപ്യന്മാരാകുന്നത്. സ്‌കോര്‍: വിദര്‍ഭ 379 & 375/9, കേരളം 342. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡുണ്ടായിരുന്നു അവര്‍ക്ക്. രണ്ടാം ഇന്നിംഗ്‌സിലെ സ്‌കോര്‍…
Read More » -
World
രഞ്ജി ട്രോഫി ഫൈനൽ; വിദർഭയോട് ലീഡ് വഴങ്ങി കേരളം
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ വിദർഭയോട് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 379ന് മറുപടി പറഞ്ഞ കേരളം ആദ്യ ഇന്നിംഗ്സിൽ 342 റൺസിന് എല്ലാവരും പുറത്തായി. 37 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് വിദർഭ സ്വന്തമാക്കിയത്. രണ്ട് ദിവസം അവശേഷിക്കെ ഇനി വിദർഭയെ പരാജയപ്പെടുത്തിയാൽ മാത്രമെ കേരളത്തിന് രഞ്ജി ട്രോഫി സ്വന്തമാക്കാൻ കഴിയൂ. മത്സരം സമനിലയിലായാൽ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ വിദർഭയ്ക്ക് രഞ്ജി ട്രോഫി സ്വന്തമാക്കാം.നേരത്തെ മൂന്നിന് 131 എന്ന സ്കോറിൽ നിന്നാണ് കേരളം…
Read More » -
World
കേരളത്തിനായി സച്ചിനും അസ്ഹറും പൊരുതുന്നു
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ആദ്യ ഇന്നിംഗ്സ് ലീഡിനായി കേരളത്തിന്റെ പോരാട്ടം തുടരുന്നു. മത്സരത്തിന്റെ മൂന്നാം ദിവസം ഉച്ചഭഷണത്തിന് പിരിയുമ്പോൾ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന നിലയിലാണ്. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 379ന് ഒപ്പമെത്താൻ കേരളത്തിന് ഇനി 160 റൺസ് കൂടി വേണം. ഒന്നാം ഇന്നിംഗ്സ് ലീഡിലേക്കുള്ള യാത്രയിൽ കേരളം പാതിദൂരം പിന്നിട്ടിരിക്കുകയാണ്. അർധ സെഞ്ച്വറി നേടി ക്രീസിൽ തുടരുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയിലാണ് കേരളത്തിന്റെ പ്രതീക്ഷ. 31 റൺസുമായി മുഹമ്മദ് അസറുദീനുമാണ് ഗ്രീസിൽ. നേരത്തെ മൂന്നിന് 131…
Read More »