reels row
-
News
ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരണം; ശുദ്ധി കര്‍മ്മങ്ങള്‍ നാളെ
ഹൈക്കോടതിയുടെ നിരോധനം മറികടന്ന് റീല്‍സ് ചിത്രീകരണം നടത്തിയ സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ നാളെ ശുദ്ധി കര്‍മ്മങ്ങള്‍. ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ആചാരവിരുദ്ധമായി ഒരു അഹിന്ദു വനിത ഇറങ്ങി വീഡിയോ ഷൂട്ടിങ് നടത്തിയതിനെ തുടര്‍ന്ന് അശുദ്ധിയായതിനാല്‍ നാളെ ശുദ്ധി കര്‍മ്മങ്ങള്‍ നടക്കുമെന്നും കാലത്ത് അഞ്ചുമുതല്‍ ഉച്ചവരെ ദര്‍ശന നിയന്ത്രണം ഉണ്ടായിരിക്കുമെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. പുണ്യാഹകര്‍മ്മങ്ങള്‍ കഴിഞ്ഞശേഷം വൈകുന്നേരം മാത്രമേ ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി നാലമ്പലത്തിനകത്തയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. അതിനാല്‍ ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം സംഭവത്തില്‍ യൂട്യൂബര്‍ ജാസ്മിന്‍ ജാഫര്‍ ക്ഷമാപണം നടത്തിയിരുന്നു.…
Read More »