Ramya Haridas
-
News
കയ്യാങ്കളി തിരിച്ചടിച്ചു, രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി, തലസ്ഥാന ജില്ലയിൽ എൽഡിഎഫിന് നേട്ടം
യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി. കയ്യിലുള്ള പല സീറ്റുകളും എൽഡിഎഫിന് മുന്നിൽ അടിയറ വയ്ക്കേണ്ടിവന്നു. നിലനിറുത്തിയവയിലാകട്ടെ ഭൂരിപക്ഷവും കാര്യമായി കുറഞ്ഞു. തലസ്ഥാന ജില്ലയിൽ വർഷങ്ങളായി എൽഡിഎഫിന്റെ കുത്തകയായിരുന്ന ചിറയിൻകീഴ് മണ്ഡലം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രമ്യാഹരിദാസ് അട്ടിമറിയിലൂടെയാണ് പിടിച്ചെടുത്തത്. രമ്യയുടെ ജയം യുഡിഎഫ് കേന്ദ്രങ്ങൾപോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അധികാരമേറി കേവലം നൂറുദിവസം പിന്നിട്ടപ്പോൾ തന്നെ മണ്ഡലത്തിലെ ജനങ്ങൾ യുഡിഎഫിനെ കൈവിടുന്ന കാഴ്ചയാണ് കാണുന്നത്. മണ്ഡലത്തിലുൾപ്പെട്ട മംഗലപുരവും അഞ്ചുതെങ്ങും യുഡിഎഫിന് നഷ്ടമായി. രമ്യാഹരിദാസിന്റെ കയ്യാങ്കളി വിവാദമാണ് യുഡിഎഫിന് ഇവിടെ ശവക്കുഴി…
Read More » -
News
കെപിസിസി കടുപ്പിച്ചതോടെ വഴങ്ങി രമ്യ ഹരിദാസ്; ഹസ്സൻ സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകി
കെപിസിസി നേതൃത്വം കടുപ്പിച്ചതോടെ പാർട്ടിക്ക് വഴങ്ങി രമ്യ ഹരിദാസ്. ചിറയിൻകീഴിലെ കയ്യാങ്കളി അന്വേഷിക്കുന്ന എംഎം ഹസ്സൻ സമിതിക്ക് മുന്നിലെത്തി രമ്യ താൻ അച്ചടക്കമുള്ള പാർട്ടിക്കാരിയാണെന്ന് വിശദീകരിച്ചു. പാളയം പ്രദീപിനെ ഒഴിവാക്കിയാണ് രമ്യ ഇന്ന് മണ്ഡലത്തിലെത്തിയത്. അതേസമയം പ്രശ്നത്തിൽ കൂടുതൽ ശക്തമായ നടപടികൾക്ക് ഇനിയും സാധ്യതയുണ്ട്. പാർട്ടിയെ വെല്ലുവിളിച്ച രമ്യ കെപിസിസി കടുപ്പിച്ചതോടെ അനുനയ പാതയിലാണ്. കയ്യാങ്കളിക്ക് ശേഷം ആദ്യമായി ചിറയിൻകീഴിലെ എംഎൽഎ ഓഫീസിലെത്തിയത് പാളയം പ്രദീപ് ഇല്ലാതെയാണ്. പ്രാദേശിക-സംസ്ഥാന നേതൃത്വങ്ങളുടെ എതിർപ്പ് മൂലമാണ് പ്രദീപിനെ ഒഴിവാക്കൽ എന്നാണ് വിവരം. ദില്ലിക്ക് പോയെന്ന് പറഞ്ഞ് ഹസ്സൻ…
Read More » -
News
രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി; എംഎല്‍എയ്ക്ക് പരിക്ക്
ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. എന്നാല്‍ എംഎല്‍എ ആക്രമിച്ചുവെന്നാണ് ജില്ലാ പഞ്ചായത്തംഗം സജിത്തിന്റെ ആരോപണം. പരിക്കേറ്റ രമ്യ ഹരിദാസ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച രാവിലെ നടന്ന ബ്ലോക്ക്തല യോഗത്തിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പരസ്പരം ഉയര്‍ത്തിയ ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ‘എന്റെ കൈ വിടടാ’ എന്ന് എംഎല്‍എ പറയുന്നതും ‘നീയാരാടാ’ എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എംഎല്‍എ,…
Read More »