raj bhavan
-
News
കേരളപ്പിറവി ദിനാഘോഷത്തിൽ രാജ്ഭവനിൽ വീണ്ടും കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം
രാജ്ഭവനിൽ വീണ്ടും ഭാരതാംബ. കേരളപ്പിറവി ദിനാഘോഷത്തിൽ കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചു. രാജ്ഭവനിൽ സംഘടിപ്പിച്ച ദിനാഘോഷത്തിലാണ് വീണ്ടും കാവി കൊടിയേന്തിയ ഭാരതാംബ ചിത്രം ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും ശ്യാമ പ്രസാദ് മുഖർജി ദിനാചരണത്തിലും ചിത്രം ഒഴിവാക്കിയിരുന്നു. അടുത്തിടെ സംഘടിപ്പിക്കുന്ന പരിപാടികളെല്ലാം ‘കാവിക്കൊടിയേന്തിയ ഭാരതാംബ’യുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും മുൻപിൽ വിളക്കു കൊളുത്തിയുമാണു തുടങ്ങാറുള്ളത്. സർക്കാർ പരിപാടികളിൽനിന്നു പ്രസ്തുത ചിത്രം ഒഴിവാക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ആദ്യം പറ്റില്ലെന്നായിരുന്നു രാജ്ഭവന്റെ നിലപാട്. പിന്നീട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് ഒഴിവാക്കുമെന്ന് രാജ്ഭവൻ അറിയിച്ചിരുന്നു. നേരത്തെ…
Read More » -
News
ഗവര്‍ണറുമായുള്ള തര്‍ക്കങ്ങള്‍ക്കിടയിൽ മുഖ്യമന്ത്രി ഇന്ന് രാജ്‍ഭവനിൽ എത്തും
ഗവർണറുമായുള്ള തർക്കങ്ങൾക്കിടയിൽ മഞ്ഞുരുക്കിക്കൊണ്ട് മുഖ്യമന്ത്രി ഇന്ന് രാജ് ഭവനിൽ എത്തും. രാജഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജ്ഹംസിന്‍റെ പ്രകാശന ചടങ്ങിനാണ് മുഖ്യമന്ത്രി എത്തുന്നത്. ശശിതരൂർ എംപിക്ക് നൽകിയാണ് മാസികയുടെ പ്രകാശനം നിർവഹിക്കുന്നത്. ചടങ്ങിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കില്ലെന്ന് രാജ്ഭവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്ഭവനിലെ ചടങ്ങുകൾക്ക് ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുന്നതിനെച്ചൊല്ലി വൻ വിവാദമാണ് ഉണ്ടായിരുന്നത്. ചിത്രം ഉപയോഗിച്ചതിന് പിന്നാലെ മന്ത്രി വി ശിവൻകുട്ടി ഒരു പരിപാടിയിൽ നിന്ന് ഇറങ്ങി പോയിരുന്നു. മന്ത്രി പി പ്രസാദ് പരിപാടി ബഹിഷ്കരിച്ചിരുന്നു. ഭാരതാംബയുടെ ചിത്രം വെയ്ക്കാനുള്ള തീരുമാനം തിരുത്തില്ലെന്നായിരുന്നു ആദ്യം ഗവർണറുടെ…
Read More » -
News
നടപടി ക്രമങ്ങൾക്ക് വിരുദ്ധം; രാജ്ഭവനിലെ പരിപാടി ഒഴിവാക്കിയതിൽ കൃഷി മന്ത്രിയുടെ ഓഫീസ് അയച്ച കത്ത്
രാജ് ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കുന്നുവെന്ന് അറിയിച്ച് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവന് അയച്ച കത്ത് ട്വന്റിഫോറിന്. മിനിട്സിൽ മാറ്റം വരുത്തിയത് കൊണ്ടാണ് പരിപാടി ഒഴിവാക്കിയതെന്നാണ് കത്തിലെ പരാമർശം. ആദ്യം അംഗീകരിച്ച മിനിട്സിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന ഉണ്ടായിരുന്നില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. മിനിട്സ് മാറ്റം ആദ്യ പരിപാടിയുമായി യോജിക്കുന്നതല്ലെന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്. മാറ്റം സർക്കാർ പിന്തുടരുന്ന സാധാരണ നടപടി ക്രമങ്ങൾക്ക് വിരുദ്ധമെന്നും കൃഷി വകുപ്പ് ഗവർണറെ അറിയിച്ചു. രണ്ടാമത് നൽകിയ മിനിട്സിൽ പുഷ്പാർച്ചന കൂട്ടിച്ചേർക്കുകയായിരുന്നു. എന്നാൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിന്നോടുള്ള എതിർപ്പ്…
Read More »