Rain Alert

  • News

    മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് നാലുജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

    സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ ഒരു ജില്ലയിലും ഇന്ന് തീവ്രമഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ്…

    Read More »
  • News

    സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണം ; വ്യാപക നാശനഷ്ടം

    സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണം. എട്ട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് റവന്യൂമന്ത്രി കെ രാജൻ ഫറഞ്ഞു. അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിലാണ് റെഡ് അലർട്ട്. നാളെ ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി ആന്റണി മരിച്ചു. എറണാകുളം തിരുമാറാടിയിൽ മരം വീണ് എൺപതുകാരി അന്നക്കുട്ടി ചാക്കോയ്ക്ക്…

    Read More »
  • News

    കുളത്തില്‍ മുങ്ങിയ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കവേ പത്തുവയസ്സുകാരന് ദാരുണാന്ത്യം

    തൃശൂര്‍ ചേരുംകുഴിയില്‍ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പത്ത് വയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. ചേരുംകുഴി സ്വദേശി സുരേഷിൻ്റെ മകന്‍ സരുണ്‍ സുരേഷാണ് മരിച്ചത്. ചേരുംകുഴി മൂഴിക്കുകുണ്ടിലെ കുളത്തിൽ ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. മീന്‍പിടിക്കാനായി അടുത്തുള്ള കുളത്തിലേക്ക് സഹോദരനൊപ്പം പോയതായിരുന്നു സരുണ്‍. എന്നാല്‍ ഇതിനിടയില്‍ സഹോദരന്‍ കാല്‍വഴുതി കുളത്തില്‍ വീണു. സഹോദരനായ വരുണിനെ രക്ഷിക്കാനായി സരുണ്‍ കുളത്തിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ സരുണും കുളത്തിൽ മുങ്ങി. ഉടന്‍ തന്നെ നാട്ടുകാരെത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും സരുണിൻ്റെ ജീവന്‍ രക്ഷിക്കാനായില്ല. സഹോദരൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.

    Read More »
  • News

    വടക്കന്‍ ജില്ലകളില്‍ വരുന്നു, അതിതീവ്രമഴ, റെഡ് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

    സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം നാളെയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ നാളെ…

    Read More »
  • News

    നാല് ദിവസത്തിനകം കാലവർഷം എത്തുമെന്ന് മുന്നറിയിപ്പ്; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്‌

    സംസ്ഥാനത്ത് നാല് ദിവസത്തിനകം കാലവർഷം എത്തുമെന്ന് മുന്നറിയിപ്പ്. ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 23 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും 24 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 25 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇന്ന് രാത്രി 8. 30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ…

    Read More »
  • News

    കോഴിക്കോട് മലയോരമേഖലയില്‍ കനത്ത മഴ; ഇരുവഴഞ്ഞിപ്പുഴയിലും മുത്തപ്പന്‍ പുഴയിലും മലവെള്ളപ്പാച്ചില്‍

    കോഴിക്കോട് മലയോര മേഖലയലില്‍ കനത്ത മഴ. ഇരുവഴഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും മുത്തപ്പന്‍ പുഴയിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. പതങ്കയം വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ ആളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വിവരം അറിഞ്ഞ് മുക്കത്തുനിന്ന് അഗ്നിരക്ഷാ സേന ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇപ്പോള്‍ മഴയ്ക്ക് ശമനമുണ്ടെന്നാണ് വിവപം. പുഴയില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല. വനമേഖലയില്‍ ശക്തമായ മഴയാണ് പെയ്തത്. വിനോദ സഞ്ചാരത്തിനെത്തിയവരാണ് പുഴയുടെ സമീപത്തുളള പാറയില്‍ കുടുങ്ങിയത്. നാട്ടുകാരാണ് ഇവരെ താഴെയെത്തിച്ചത്. കോടഞ്ചേരി ഭാഗത്താണ് ശക്തമായ മഴ പെയ്തത്. കോഴിക്കോട് നഗരത്തിലും വേനല്‍ മഴ പെയ്തു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത്…

    Read More »
  • News

    സംസ്ഥാനത്ത് ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം.…

    Read More »
  • Kerala

    സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ; ജാഗ്രത നിർദ്ദേശം

    കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും…

    Read More »
  • News

    സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ നാലു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ (കാപ്പില്‍ മുതല്‍ പൂവാര്‍ വരെ) ഇന്ന് (ഏപ്രില്‍ 06)…

    Read More »
Back to top button