Railway
-
News
കേരളത്തിലുള്ളത് അടിപൊളി റെയിൽവേ, ഷൊർണൂർ – എറണാകുളം പാത മൂന്നുവരിയാക്കും; അശ്വനി വൈഷ്ണവ്
കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. മൂന്നും നാലും മടങ്ങാണ് കേരളത്തിനായുള്ള റെയിൽവേ ബജറ്റ് വർധിപ്പിച്ചത്. കേരളത്തിലെ റെയിൽവേ അലൊക്കേഷൻ പ്രധാനമന്ത്രി വർധിപ്പിച്ചെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മംഗലാപുരം -കാസർഗോഡ് -ഷൊർണ്ണൂർ നാല് വരി ആകുന്നത് ആലോചനയിലാണ്. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും നിർമാണം നടത്തുക. ഇത് നിലവിലെ ശേഷിയുടെ 4 മടങ്ങ് ആയിരിക്കും. അങ്കമാലി – ശബരിമല റെയിൽപാതയ്ക്ക് മുൻഗണന നല്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തി നടപടികൾ വേഗത്തിൽ ആകാൻ ആവശ്യപ്പെട്ടിരുന്നു. സർക്കാരിനോട് ഭൂമി ഏറ്റെടുക്കൽ നടപടികൾ…
Read More » -
News
ഓപ്പറേഷൻ സിന്ദൂർ: ഭീകരർ ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടുവെന്ന് സർവകക്ഷി യോഗത്തിൽ രാജ്‌നാഥ് സിംഗ്
ഓപ്പറേഷൻ സിന്ദൂരിൽ ഭീകരർ ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടുവെന്ന് സർവകക്ഷി യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് ഇക്കാര്യം രാജ്‌നാഥ് സിംഗ് അറിയിച്ചത്. പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തിലെ ജി-074ല്‍ വെച്ചാണ് ഇന്ന് രാവിലെ യോഗം നടന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഓപ്പറേഷൻ സിന്ദൂർ നടപടി വിശദീകരിച്ചു. ജമ്മു കാശ്മീരിൽ തുടരുന്ന പാക്കിസ്ഥാൻ പ്രകോപനത്തിലെ തുടർ നീക്കങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ചയായി. യോഗത്തിൽ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ഡോ. ജോൺ ബ്രിട്ടാസ് തുടങ്ങി ഭരണ –…
Read More » -
News
രാജ്യം കനത്ത ജാഗ്രതയില്‍ : അതിര്‍ത്തികള്‍ അടച്ചു, മിസൈലുകള്‍ സജ്ജം, ഷൂട്ട് അറ്റ് സൈറ്റിന് ബിഎസ്എഫിന് നിര്‍ദേശം
പാകിസ്ഥാനിലെ ഭീകരക്യാംപുകള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യം കനത്ത ജാഗ്രതയില്‍. പാകിസ്ഥാന്‍ പ്രത്യാക്രമണമുണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തികള്‍ അടച്ചു. മിസൈലുകള്‍ വിക്ഷേപണ സജ്ജമാക്കി. അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അതിര്‍ത്തികളില്‍ ആന്റി ഡ്രോണ്‍ സംവിധാനവും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. കശ്മീരിന് പുറമെ, പഞ്ചാബ്, രാജസ്ഥാന്‍ അതിര്‍ത്തികളിലും കനത്ത ജാഗ്രതയാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. അതിര്‍ത്തി മേഖലകളില്‍ ആളുകള്‍ ഒത്തുകൂടുന്ന പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും പ്രാദേശിക അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയും, അടിയന്തരഘട്ടമുണ്ടായാല്‍ ഗ്രാമീണരെ ഒഴിപ്പിക്കാനായി വിമാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.…
Read More » -
National
രാജസ്ഥാന്‍ അതിര്‍ത്തിയില്‍ അതീവജാഗ്രത; സര്‍ക്കാര്‍ ജീവനക്കാരുടെ അവധി റദ്ദാക്കി
പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ അതിര്‍ത്തി ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മുന്‍കരുതല്‍ നടപടിയായി കിഷന്‍ഗഡ്, ജോധ്പൂര്‍ വിമാനത്താവളങ്ങളിലെ എല്ലാ വിമാന സര്‍വീസുകളും മെയ് 10 വരെ നിര്‍ത്തിവച്ചു. പാകിസ്ഥാനുമായി 1,037 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ഇന്ത്യന്‍ വ്യോമസേനയും അതീവ ജാഗ്രതയിലാണ്. ബാര്‍മര്‍, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, ശ്രീ ഗംഗാനഗര്‍ എന്നീ അതിര്‍ത്തി ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും അംഗന്‍വാടി കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാനും…
Read More » -
News
യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം: പരിശോധന കര്‍ശനമാക്കി റെയില്‍വേ
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് തീവണ്ടിയാത്രയില്‍ പരിശോധന കര്‍ശനമാക്കി റെയില്‍വേ. ഇനിമുതല്‍ റിസര്‍വ്വ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. സീറ്റിലും ബര്‍ത്തിലും ഉള്ള യാത്രക്കാരുടെ പേര് ചോദിക്കുകയും അത് ഒത്തുനോക്കുകയുമാണ് ഇതുവരെ ചെയ്തുകൊണ്ടിരുന്ന രീതി. തിരിച്ചറിയല്‍ രേഖ കാണിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടി എടുക്കുമെന്ന് റെയില്‍വേയുടെ ഉത്തരവില്‍ പറയുന്നു. ഓണ്‍ലൈനായി എടുത്ത ടിക്കറ്റാണെങ്കില്‍ ഐആര്‍സിടിസി/ റെയില്‍വേ ഒറിജിനല്‍ മെസേജും തിരിച്ചറിയല്‍ കാര്‍ഡും ടിക്കറ്റ് പരിശോധിക്കുന്നവരെ കാണിക്കേണ്ടതാണ്. സ്റ്റേഷനില്‍ നിന്നെടുത്ത റിസര്‍വ്വ്ടിക്കറ്റിനൊപ്പവും തിരിച്ചറിയല്‍ രേഖ കാണിക്ക യാത്രാ സമയം തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍…
Read More »