Rahul managootathil

  • News

    കാല് കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചരണത്തിന് ഇറങ്ങും; രാഹുൽ മാങ്കൂട്ടത്തിൽ

    കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരന്റെ പിന്തുണയിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സുധാകരനും ചെന്നിത്തലയും വി ഡി സതീശനുമെല്ലാം എന്റെ നേതാക്കളാണ്. സസ്പെൻഷനിലായ ഞാൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നേതാക്കൾ പറഞ്ഞത്. അത്‌ ഞാൻ അനുസരിക്കുന്നുണ്ട്. ഇപ്പോൾ നടക്കുന്നത് എന്നെ എംഎൽഎ ആക്കാൻ അധ്വാനിച്ചവർക്കുള്ള പ്രചരണമാണ്. കാല് കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചരണത്തിന് ഇറങ്ങുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരനെ തള്ളി കെ മുരളീധരൻ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ സസ്പെൻഷനിലാണ്. നേതാക്കളോടൊപ്പം…

    Read More »
  • News

    രാഹുലിനെ ഇനിയും ചേര്‍ത്ത് പിടിക്കാന്‍ സാധിക്കില്ല; നിലപാട് കടുപ്പിച്ച് വിഡി സതീശന്‍

    രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കടുത്ത നിലപാടില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. രാഹുലിനെ ഇനിയും ചേര്‍ത്തുപിടിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് വി ഡി സതീശന്‍. നടപടി വേണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. പ്രതിസന്ധി കാലങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചേര്‍ത്തുപിടിച്ചിരുന്നത് വിഡി സതീശനായിരുന്നു. തന്റെ സഹോദര തുല്യനാണ് രാഹുലെന്ന് പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിഡി സതീശന്‍ പറഞ്ഞിരുന്നത്. അതേസമയം അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെക്കും. രാജിവെക്കാന്‍ രാഹുലിനോട് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കി. ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം…

    Read More »
  • News

    കെപിസിസി പുനഃസംഘടനയില്‍ മുതിര്‍ന്ന നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

    കെപിസിസി പുനഃസംഘടനയില്‍ മുതിര്‍ന്ന നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസ് പുനഃസംഘടനയിലെ അനിശ്ചിതത്വം ഒഴിവാക്കണം. അതിന് മുതിര്‍ന്ന നേതാക്കള്‍ ഇടപെടണം. വരാന്‍ പോകുന്നത് തദ്ദേശ തെരഞ്ഞെടുപ്പാണ്, അങ്കണവാടി തെരഞ്ഞെടുപ്പല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ”പുനഃസംഘടന വിഷയത്തില്‍ ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകുന്നത് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും. പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡ് ഒരാളെ നിശ്ചയിക്കുമ്പോള്‍, അതേത് പദവിയിലുമായിക്കോട്ടെ, അവര്‍ക്കറിയാം എപ്പോള്‍ മാറ്റണം മാറ്റണ്ട എന്ന്. അതില്‍ ബാക്കിയുള്ളവര്‍ അഭിപ്രായം പറയേണ്ട കാര്യമുണ്ടോ. അങ്ങനെ അഭിപ്രായം പറഞ്ഞിട്ടാണോ ആളുകളെ വെക്കുകയും മാറ്റുകയും…

    Read More »
Back to top button