Rahul Mamkootathil
-
News
ഒന്‍പതാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ : മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും
ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി പ്രത്യേക അന്വേഷണം സംഘം. ഒമ്പതാം ദിവസവും എംഎല്‍എ ഒളിവില്‍ തന്നെ. അന്വേഷണം കാസര്‍ഗോഡ്, വയനാട് മേഖലകളിലേക്കും കര്‍ണാടക ഉള്‍പ്പെടെ സംസ്ഥാനത്തിന് പുറത്തേക്കും ഊര്‍ജിതമാക്കി. രാഹുലിന്റെ സഹായികള്‍ ഉള്‍പ്പെടെ പൊലിസ് കസ്റ്റഡിയിലാണ്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നും രാഹുലിലേക്ക് എത്താന്‍ കഴിയും എന്നാണ് അന്വേഷണസംഘത്തിന്റെ പ്രതിക്ഷ. . അതേസമയം, ഹൈക്കോടതി കൂടി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങാനാണ് സാധ്യത. എന്നാല്‍ അതിനു മുന്‍പേ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.…
Read More » -
News
ലൈംഗിക പീഡനക്കേസ് ; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും.തുടർവാദത്തിന് ശേഷം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞേക്കും. ഇന്നലെ കേസ് പരിഗണിച്ച കോടതി തുടർവാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രാഹുലിനെതിരെ ഗുരുതര കണ്ടെത്തലുകളുള്ള പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. സീൽ ചെയ്ത കവറിൽ രാഹുലിന്റെ അഭിഭാഷകൻ സമർപ്പിച്ച രേഖകളും കോടതി പരിശോധിച്ചു. ഒന്നരമണിക്കൂറിലേറെയാണ് അടച്ചിട്ട കോടതി മുറിയിൽ വാദം നടന്നത്. കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.…
Read More » -
News
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡന പരാതി നൽകി മറ്റൊരു യുവതി
ലൈംഗിക പീഡന കേസിലെ പ്രതി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ഇരുപത്തിമൂന്നുകാരി പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിനാണ് പരാതി നൽകിയത്. രാഹുൽ ഗാന്ധിക്കും സണ്ണി ജോസഫിനുമാണ് പരാതി അയച്ചത്. പരാതിയുടെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു. വിവാഹ വാഗ്ദാനം നൽകി ആയിരുന്നു പീഡനം. ഗർഭം ധരിക്കാൻ രാഹുൽ തന്നോടും നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു. രാഹുൽ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ആണ് യുവതി പറയുന്നത്. സംസ്ഥാനത്തിന്റെ പുറത്തുളള യുവതി ഇ മെയിൽ വഴിയാണ് പരാതി അയച്ചത്. വിവാഹ വാഗ്ദാനം…
Read More » -
News
പരാതിക്കാരിയെ അപമാനിച്ചെന്ന കേസ്: മുൻകൂർ ജാമ്യം തേടി സന്ദീപ് വാര്യർ കോടതിയിൽ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ മുൻകൂർ ജാമ്യം തേടി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. അതിജീവിതയെ അപമാനിക്കുന്ന പ്രവൃത്തി ചെയ്തിട്ടില്ലെന്നും പരാതിക്കാരിയായ യുവതിയുടെ വിവാഹ സമയത്ത് എടുത്ത ആശംസാ പോസ്റ്റ് കുത്തിപ്പൊക്കിയതാണെന്നും സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. കേസിൽ സന്ദീപ് വാര്യരെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇരയുടെ ഐഡന്റിറ്റി…
Read More » -
News
ബലാത്സംഗക്കേസ് ; ശബ്ദം രാഹുലിന്‍റേത് തന്നെ, ഡബ്ബിംഗ് എഐ സാധ്യത തള്ളി
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂര്‍ത്തിയായി. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയെന്ന് വ്യക്തമായി. പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. പബ്ലിക് ഡൊമെയ്‌നില്‍ നിന്നാണ് രാഹുലിന്റെ ശബ്ദ സാമ്പിളെടുത്തത്. ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് എസ്‌ഐടി വ്യക്തമാക്കുന്നു. ഡബ്ബിങ്, എഐ സാധ്യതകള്‍ പൂര്‍ണമായും തള്ളി. ബാക്കിയുള്ള ശബ്ദരേഖകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍ പ്രതിയുടെ ശബ്ദസാമ്പിള്‍ നേരിട്ടെടുക്കും. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന തുടരുന്നത്. അതേസമയം, ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ എഡിജിപി എച്ച് വെങ്കിടേഷ്…
Read More » -
News
ബലാത്സംഗ കേസ് ; രാഹുൽ മാങ്കൂട്ടത്തിലിനായി തിരച്ചിൽ ഊർജിതം, രണ്ടാംപ്രതി ജോബി ജോസഫും ഒളിവിൽ
ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. രാഹുലിനെ കണ്ടെത്താൻ ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അതേസമയം രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇവര്‍ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ബലാത്സംഗ കേസിൽ രാഹുൽ നല്‍കിയ ജാമ്യാപേക്ഷ ബുധാനാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസ്സമില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ്രാഹുലിനെ പിടികൂടാനുള്ള പൊലീസിന്‍റെ ഊര്‍ജ്ജിത നീക്കം. കേസ് അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പൊലിസിന്‍റെ കീഴിൽ പ്രത്യേക സംഘമുണ്ട്.…
Read More » -
News
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്: ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നത് ഇന്ന് പൂർത്തിയാകും
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗക്കേസില്‍ ശബ്ദരേഖ പരിശോധന തുടങ്ങി. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നത് ഇന്ന് പൂര്‍ത്തിയാകും. ഓരോ ശബ്ദരേഖയും പ്രത്യേകമാണ് പരിശോധിക്കുക. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് പരിശോധന നടക്കുന്നത്. യുവതിയുടെ ശബ്ദസാമ്പിള്‍ ശേഖരിച്ചാണ് പരിശോധന. പുറത്തുവന്നത് രാഹുലിന്റെ ശബ്ദമാണെന്ന് സ്ഥിരീകരിച്ചാല്‍ ശക്തമായ തെളിവാകും. ബലാത്സംഗം നടന്നതായി യുവതി മൊഴി നൽകിയ തിരുവനന്തപുരത്തെ ഫ്ളാറ്റിലെത്തി പൊലീസ് പരിശോധന നടത്തി. ഫ്ളാറ്റിലെത്തി മഹസർ തയ്യാറാക്കി. യുവതിയെയും കൊണ്ടാണ് പൊലീസ് ഫ്ളാറ്റിലെത്തിയത്. ഫ്ളാറ്റിൽ നിന്നും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും. പാലക്കാട്ടെ രാഹുലിന്റെ ഫ്ളാറ്റിലെത്തിയും പൊലീസ് പരിശോധന നടത്തി മഹസർ…
Read More » -
News
‘ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ‘ ; രാഹുൽ മാങ്കൂട്ടത്തലിനെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം
രാഹുൽ മാങ്കൂട്ടത്തലിനെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം എഡിറ്റോറിയൽ. ‘ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’യെന്ന തലക്കെട്ടോടെയാണ് മുഖപത്രം. സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് മുഖപത്രമായ വീക്ഷണം പറയുന്നത്. രാഹുലിനെതിരെ വ്യാജമായ ലൈംഗികാരോപണമാണുള്ളത്. സിപിഐഎം കഴുത്തോളം മാലിന്യത്തിൽ മുന്നിൽ നിൽക്കുന്നു. എന്നിട്ടും സിപിഐഎം കോൺഗ്രസിനെതിരെ സദാചാരപ്രസംഗം നടത്തുന്നുവെന്ന് എഡിറ്റൊറിയൽ കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഐഎമ്മിൽ നിന്നുണ്ടാകുന്നത് അതിസാരവും ഛർദിയും. തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടിയുള്ള ഇത്തരം പ്രയോഗങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 1996 ലെ സൂര്യനെല്ലി കേസും 2006 ലെയും 2011 ലെയും ഐസ്ക്രീം…
Read More » -
News
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി ; മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയിൽ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. രാഹുലിന്‍റെ ജാമ്യ ഹർജ്ജിയിലെ വാദങ്ങളെ പൊളിച്ച് യുവതിയുടെ നിർണായ മൊഴി. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും, വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകി. ആദ്യ വിവാഹം നടന്നത് 2024 ഓഗസ്ത് 22ന് ക്ഷേത്രത്തിൽ വെച്ചാണ്. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല. 4 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞുവെന്നും യുവതി അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം…
Read More » -
News
രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള കേസ് ; ‘സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള കേസിൽ അതിജീവിതക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുവതിക്ക് ഉറപ്പുനൽകി. കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെ ഉടൻ രൂപീകരിക്കും. ഇന്നലെയാണ് അതിജീവിത സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൈമാറിയത്. ഡിജിറ്റൽ തെളിവുകളും അവർ കൈമാറിയിരുന്നു. പരാതി ലഭിച്ചതോടെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിരുന്നു. വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Read More »