Rahul Gandhi
-
News
രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും; വയനാട് ഭവനപദ്ധതിക്ക് തറക്കല്ലിടും
നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം കടക്കുമ്പോള്‍ ഇന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തും. രണ്ടു ഘട്ടങ്ങളിലായാണ് രാഹുലിന്റെ സന്ദര്‍ശനം. ഇന്നും നാളെയുമാണ് ആദ്യഘട്ട സന്ദര്‍ശനം. അടുത്ത ഘട്ടത്തിന്റെ ഭാഗമായി മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ അദ്ദേഹം കേരളത്തിലെത്തും. 26ന് കണ്ണൂരില്‍ അദ്ദേഹം കര്‍ഷകരുമായി ആശയവിനിമയം നടത്തും. തുടര്‍ന്ന് വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തും. ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നടക്കും. ചര്‍ച്ചയില്‍ പൊതുരാഷ്ട്രീയ സാഹചര്യങ്ങളും കക്ഷിനേതാക്കളുമായുള്ള ചര്‍ച്ചയില്‍ ഉള്‍പ്പെടും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തുന്ന യാത്രയുടെ സമാപനം നടക്കുന്ന…
Read More » -
News
അപകീര്‍ത്തികരമായ പരാമര്‍ശം; രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഉത്തര്‍പ്രദേശിലെ സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. അമിത് ഷായ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധി ഹാജരാകുന്നത്. 2018 ഒക്ടോബറിലാണ് ബിജെപി പ്രവർത്തകനായ വിജയ് മിശ്ര രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തത്. കർണാടകയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി അന്നത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ നടത്തിയ കൊലയാളി പരാമര്‍ശത്തിലാണ് കേസ് കൊടുത്തത്. സമാന പരാമര്‍ശത്തില്‍ രാജ്യത്തെ വിവിധ കോടതികളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. കേസിൽ 2024 ഫെബ്രുവരിയിൽ രാഹുലിന്…
Read More » -
News
ഇന്ത്യ – അമേരിക്ക വ്യാപാരക്കരാർ; ഇന്നും പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം
ഇന്ത്യ അമേരിക്ക വ്യാപാരക്കരാർ വിഷയം ഇന്ന് പാർലമെന്റിൽ വീണ്ടും ഉന്നയിക്കാൻ പ്രതിപക്ഷത്തിന്റെ തീരുമാനം. ഇരുസഭകളും ഇന്നും സ്തംഭിക്കാൻ ആണ് സാധ്യത. കരാർ സംബന്ധിച്ചുള്ള സംയുക്ത പ്രസ്താവനയിൽ വ്യക്തതയില്ലെന്നും,കരാർ രാജ്യത്ത് കർഷകരോടുള്ള വഞ്ചനയാണെന്നും ആണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നൽകാതിരുന്നതടക്കമുള്ള വിഷയങ്ങളിൽ കഴിഞ്ഞയാഴ്ച പൂർണമായും ലോക്‌സഭാ തടസ്സപ്പെട്ടിരുന്നു. കേന്ദ്ര സഹമന്ത്രി രവ്നീത് ബിട്ടുവിന് എതിരായ പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധി സിഖ് വിഭാഗത്തെ അവഹേളിച്ചു എന്ന് ആരോപിച്ച് പ്രതിപക്ഷത്തെ നേരിടാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. ബജറ്റ് സംബന്ധിച്ചുള്ള പൊതു ചർച്ചയാണ്…
Read More » -
News
ലോക്സഭയിൽ നാടകീയ രംഗങ്ങൾ; രാഹുൽ ഗാന്ധിയും അമിത് ഷായും രാജ്നാഥ് സിംഗും നേർക്കുനേർ
ലോക്‌സഭയിൽ നന്ദി പ്രമേയ ചർച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും നാടകീയ രംഗങ്ങളും. ബി ജെ പി എം പി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്‌നേഹത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാൻ എഴുന്നേറ്റതോടെ സഭയിലെ അന്തരീക്ഷം കൂടുതൽ കലുഷിതമായി. മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. പ്രകാശിതമാകാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട്…
Read More » -
News
വോട്ടു കൊള്ളയ്‌ക്കെതിരെ കോൺഗ്രസ് നടത്തുന്ന റാലി ഇന്ന്
വോട്ടു കൊള്ളയ്‌ക്കെതിരെ കോൺഗ്രസ് നടത്തുന്ന റാലി ഇന്ന്. ഡൽഹി രാംലീല മൈതാനിയിൽ ഉച്ചയ്ക്ക് ഒരു മണിക്കാണ് റാലി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എന്നിവർ നേതൃത്വം നൽകും. സുതാര്യമായ തെരഞ്ഞെടുപ്പ് നടപടികൾ ആവശ്യപ്പെട്ട് അഞ്ചരകോടി ജനങ്ങളുടെ ഒപ്പ് കോൺഗ്രസ് സമാഹരിച്ചിരുന്നു. പ്രതിഷേധ ഒപ്പുകൾ രാഷ്‌ട്രപതിക്ക് നേരിട്ട് നൽകാനുമുള്ള സമയവും കോൺഗ്രസ് തേടും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ മുഴുവൻ ഉന്നത നേതൃത്വവും സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ,…
Read More » -
News
ഡല്‍ഹി സ്‌ഫോടനം: അനുശോചനമറിയിച്ച് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌ഫോടനത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി എക്സില്‍ കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികള്‍ അവലോകനം ചെയ്തതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്‌ഫോടന വാര്‍ത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ താന്‍ നിലക്കൊള്ളുന്നുവെന്നും പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി കുറിച്ചു. ‘ഈ ദാരുണമായ അപകടത്തില്‍ നിരവധി…
Read More » -
News
പാഠം പഠിക്കാതെ രാഹുൽ ഗാന്ധി : ചോരി ആരോപണത്തിൽ മറുപടിയുമായി ബിജെപി
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഓപ്പറേഷൻ സർക്കാർ ചോരി ആരോപണത്തിൽ മറുപടിയുമായി ബിജെപി. ഇതാണോ ആറ്റംബോംബെന്ന് ചോദിച്ച കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ചീത്ത വിളിക്കുകയാണെന്ന് കുറ്റപ്പെടുത്തി. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പരാതി നൽകാതെ രാഹുൽ ഗാന്ധി കരയുകയാണ്. വോട്ടര്‍ പട്ടിക എല്ലാവര്‍ക്കും ലഭിക്കുന്നതാണ്. പരാതി ഉണ്ടെങ്കിൽ അറിയിക്കാൻ വ്യവസ്ഥയുണ്ട്. എസ്ഐആര്‍ ഇതാണ് ചെയ്യുന്നത്. ബിഹാറിൽ രാഹുൽ വന്ന് പ്രചാരണം നടത്തിയശേഷം സ്ഥാനാര്‍ത്ഥികള്‍ തോൽവി ഭയക്കുകയാണ്. ജനാധിപത്യത്തിൽ പരാജയം അംഗീകരിക്കുക മര്യാദയാണ്. ഹരിയാന…
Read More » -
News
ഹരിയാനയില്‍ നടന്നത് 25 ലക്ഷത്തിന്റെ വോട്ടുകൊള്ള; എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്ക് വോട്ട് മോഷണത്തിനുള്ള എല്ലാ സഹായവും നല്‍കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെയുള്ള രാഹുലിന്റെ രൂക്ഷവിമര്‍ശനം. ‘സ്വീറ്റി, സീമ, സരസ്വതി’ എന്നീ വ്യത്യസ്ത പേരുകളില്‍ ഒരു യുവതി 22 തവണ പത്തു ബൂത്തുകളിലായി വോട്ട് ചെയ്‌തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതിന്റെ രേഖകളും…
Read More » -
News
‘ഛത് പൂജ’ പരാമർശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കി ബിജെപി
ബിഹാറിൽ അവസാനഘട്ട പ്രചാരണം ശക്തമാക്കി മുന്നണികൾ. എൻഡിഎയുടെ പ്രകടനപത്രിക ഇന്ന് പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുൽഗാന്ധിയുടെ ഛത് പൂജ പരാമർശം ആയുധമാക്കുകയാണ് ബിജെപി. പ്രധാനമന്ത്രി ഛത് പൂജക്ക് ജലമല്ല ഉപയോഗിച്ചതെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് പരാതി നൽകി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് അഭിഭാഷകനായ സുധീർ കുമാർ ഓജയാണ് പരാതി നൽകിയത്. പരസ്യപ്രചാരണത്തിന് നാലുദിവസം ബാക്കി നിൽക്കെ തിരക്കിട്ട ഓട്ടത്തിലാണ് നേതാക്കൾ. അവസാന ഘട്ടത്തിൽ രാഷ്ട്രീയ ആരോപണങ്ങളും വ്യക്തിപരമായ ആരോപണങ്ങളും ഉയരുകയാണ്. സ്ത്രീ വോട്ടർമാർക്കായുള്ള പ്രഖ്യാപനങ്ങൾ ഗ്രാമങ്ങളിലേക്ക് എത്തിക്കുകയാണ് നേതാക്കൾ.…
Read More » -
News
‘ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുന്നു’; വിദേശത്ത് കേന്ദ്രസർക്കാരിനെ വീണ്ടും വിമർശിച്ച് രാഹുൽ ഗാന്ധി
വിദേശത്ത് കേന്ദ്രസർക്കാരിനെ വീണ്ടും വിമർശിച്ച് രാഹുൽ. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണ്. കൊളംബിയയിലെ ഇഐഎ സർവകലാശാലയിൽ നടന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ നിരവധി മതങ്ങളും പാരമ്പര്യങ്ങളും ഭാഷകളുമുണ്ട്. ജനാധിപത്യ സംവിധാനം എല്ലാവർക്കും ഇടം നൽകുന്നു. എന്നാൽ ഇപ്പോൾ, ആ ജനാധിപത്യ സംവിധാനം എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം എല്ലാ വശത്തുനിന്നും ആക്രമിക്കപ്പെടുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സാഹചര്യം വേണം. 1.4 ബില്യൺ ജനങ്ങളുള്ള ഇന്ത്യയ്ക്ക് വളരെയധികം സാധ്യതകളുണ്ട്. എന്നാൽ ഇന്ത്യയ്ക്ക്…
Read More »