pv anvar
-
News
ലീഗിന്റെ പോഷക സംഘടനയുടെ പരിപാടിയില്‍ പി വി അന്‍വറിന് ക്ഷണം; രാഷ്ട്രീയ വിവാദം
മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുടെ പരിപാടിയില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി വി അന്‍വറിന് ക്ഷണം. തിരുവമ്പാടി പഞ്ചായത്തില്‍ കെഎംസിസി സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് പി വി അന്‍വറിനെ ക്ഷണിച്ചത്.നാളെയാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ മത്സരിക്കുന്ന ഘട്ടത്തില്‍ ഘടകകക്ഷിയായ ലീഗിന്റെ പോഷക സംഘടനയുടെ പരിപാടിക്ക് പി വി അന്‍വറിനെ ക്ഷണിച്ചിരിക്കുന്നത് രാഷ്ട്രീയരംഗത്ത് ചര്‍ച്ചയായിരിക്കുകയാണ്. പരിപാടിയുമായി ബന്ധമില്ലെന്നാണ് ലീഗ് നേതൃത്വം നല്‍കുന്ന വിശദീകരണം. കെഎംസിസി സംഘടിപ്പിക്കുന്ന ഹരിത ജീവനം 2025 എന്ന കുടുംബ സംഗമത്തിലേക്കാണ് പി വി അന്‍വറിനെ ക്ഷണിച്ചിരിക്കുന്നത്. ലീഗിന്റെ…
Read More » -
News
പി വി അൻവറിന് തിരിച്ചടി: ഒരു പത്രിക തള്ളി; ടിഎംസി സ്ഥാനാർഥിയായി മത്സരിക്കാനാകില്ല
നിലമ്പൂരിൽ വീണ്ടും മത്സരിക്കാനിറങ്ങിയ അൻവറിന് കനത്ത തിരിച്ചടി. സമർപ്പിച്ച രണ്ടു പത്രികകളിൽ ഒരെണ്ണം തള്ളി. തൃണമൂൽ കോൺഗ്രസ് ചിഹ്നം ചേർത്ത് നൽകിയ പത്രികയാണ് തള്ളിയത്. ഇതോടെ ടി എം സി സ്ഥാനാർഥിയായി മത്സരിക്കാനാകില്ല. സ്വതന്ത്രനായി നൽകിയ പത്രിക അംഗീകരിച്ചിട്ടുണ്ട്. അതിനാൽ തൃണമൂൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിക്കാൻ സാധിക്കും. കേരളത്തിൽ തൃണമൂൽ കോൺഗ്രസ് രജിസ്റ്റേർഡ് പാർട്ടിയല്ല എന്ന സാങ്കേതിക പ്രശ്നം നിലനിൽക്കുന്നുണ്ട്.
Read More » -
News
അന്‍വറിന് ഇനിയും അവസരം, വാതില്‍ പൂര്‍ണമായി അടച്ചിട്ടില്ലെന്ന് കെ സുധാകരന്‍
അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ പൂര്‍ണമായി അടച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ l. അന്‍വര്‍ തിരുത്തിയാല്‍ യുഡിഎഫില്‍ എത്തിക്കാന്‍ ശ്രമം തുടരും. അന്‍വറിന്റെ വോട്ടില്ലെങ്കിലും നിലമ്പൂരില്‍ യുഡിഎഫ് ജയിക്കും. എന്നാല്‍ മത്സരം കടുക്കും. അന്‍വര്‍ നടത്തിയ പ്രസ്താവന തന്നെയാണ് അന്‍വറിന് വിനയായതെന്നും കെ സുധാകരന്‍ പറഞ്ഞു. സിപിഎമ്മിനും സര്‍ക്കാരിനെതിരെയും നടത്തിയ ശക്തമായ നിലപാടുകളും പ്രസ്താവനയുമാണ് അന്‍വറിലേക്ക് യുഡിഎഫിനെ ആകര്‍ഷിച്ചത്. യുഡിഎഫിനൊപ്പം നില്‍ക്കാനുള്ള അന്‍വറിന്റെ തീരുമാനങ്ങളും അദ്ദേഹത്തിലേക്ക് അടുപ്പിച്ചു. ഇപ്പോഴും അന്‍വര്‍ യുഡിഎഫിലേക്ക് വരാന്‍ തയ്യാറാകുകയാണെങ്കില്‍ ഞങ്ങള്‍ തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാകും. അതില്‍ തര്‍ക്കമൊന്നുമില്ല.…
Read More » -
News
‘യു ഡി എഫിലെ ചിലര്‍ ഗൂഢശക്തികള്‍ക്കായി പ്രവര്‍ത്തിക്കുന്നു’; ആഞ്ഞടിച്ച് പി വി അൻവർ
യു ഡി എഫിനെ ശക്തമായി വിമർശിച്ച് വീണ്ടും പി വി അൻവർ. ചിലര്‍ ഗൂഢശക്തികള്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്നും അഞ്ച് മാസമായി തന്നെ വാലില്‍ കെട്ടിനടക്കുകയാണെന്നും അധികപ്രസംഗം തുടരുമെന്നും അൻവർ പറഞ്ഞു. വെറുതെ വിടണം, പക്ഷേ നിങ്ങളുടെ വക്കീല്‍ സമ്മതിക്കുന്നില്ല എന്ന അവസ്ഥയിലാണ് താന്‍. ശത്രുവിനൊപ്പമാണ് മിത്രം എന്ന് താൻ കരുതിയ പലരും. അധിക പ്രസംഗം താന്‍ തുടരുക തന്നെ ചെയ്യും. ഞാന്‍ അവസാനിപ്പിക്കാന്‍തീരുമാനിച്ചിട്ടില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പറയുന്നതാണോ അധിക പ്രസംഗം. തന്നെ ജയിലില്‍ അടച്ചപ്പോള്‍ സ്ഥാനാര്‍ഥി മിണ്ടിയോയെന്നും ആര്യാടൻ ഷൌക്കത്തിനെതിരെ അമ്പെയ്ത് അന്‍വര്‍ പറഞ്ഞു. ഞാന്‍…
Read More » -
News
വിവി പ്രകാശ് കഴിഞ്ഞ തവണ തോറ്റത് ആര്യാടന്‍ ഷൗക്കത്ത് പാലം വലിച്ചതുകൊണ്ട്: എംവി ഗോവിന്ദന്‍
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് പാലം വലിച്ചതുകൊണ്ടാണ് നിലമ്പൂരില്‍ (nilambur by-poll) കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന വിവി പ്രകാശ് പരാജയപ്പെട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പിവി അന്‍വറിനെച്ചൊല്ലി കോണ്‍ഗ്രസിലും യുഡിഎഫിലും ഉണ്ടായിട്ടുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്കു ശക്തി പകര്‍ന്നുകൊണ്ട്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫലം വരുന്നതിനു രണ്ടു ദിവസം മുമ്പ് ഹൃദയാഘാതം വന്നു മരിച്ച വിവി പ്രകാശിന്റെ കുടുംബം ഷൗക്കത്തിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ഗോവിന്ദന്‍ പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ”അച്ഛന്റെ ഓര്‍മകള്‍ ഓരോ നിലമ്പൂരുകാരന്റെ മനസ്സിലും എരിയുമെന്ന’ പ്രകാശിന്റെ മകളുടെ സാമൂഹ്യമാധ്യമ പോസ്റ്റും ഷൗക്കത്തിനെതിരായ…
Read More » -
News
‘പൊതുവഴിയില്‍ നിര്‍ത്തി വസ്ത്രാക്ഷേപം നടത്തി മുഖത്ത് ചെളിവാരിയെറിയുന്നു; കോണ്‍ഗ്രസിനെതിരെ അന്‍വര്‍
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍ . നിരന്തരം അവഗണന തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷി ആക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന് കത്തു നല്‍കിയിട്ട് നാലുമാസമായി. ഇതുവരെ തീരുമാനമായില്ല. കാലു പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. ഇനി കാലുപിടിക്കാനില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. താന്‍ അഹങ്കാരിയാണെന്ന പ്രചാരണം നടക്കുന്നു. അന്‍വര്‍ അധികപ്രസംഗിയാണെന്നാണ് പറയുന്നത്. എവിടെയാണ് താന്‍ അധികപ്രസംഗം നടത്തിയതെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. യുഡിഎഫ് ഘടകകക്ഷിയാക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 15 ന് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍…
Read More » -
News
നിലമ്പൂരില്‍ നിലപാട് പറയേണ്ടത് അന്‍വറെന്ന് വി ഡി സതീശന്‍
നിലമ്പൂരില്‍ പി വി അന്‍വറിന്റെ ഭീഷണി തള്ളി യുഡിഎഫ്. നിലമ്പൂരില്‍ നിലപാട് വ്യക്തമാക്കേണ്ടത് അന്‍വറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് അന്‍വറാണ്. ഈ തെരഞ്ഞെടുപ്പില്‍ സഹകരിക്കുന്ന കാര്യത്തില്‍ അന്‍വറിന്റെ നിലപാട് നോക്കി യുഡിഎഫും തീരുമാനമെടുക്കുമെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് നേതൃയോഗത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു നേതാക്കള്‍. പി വി അന്‍വറിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഒരു ഭീഷണിക്കും വഴങ്ങേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമുണ്ടായ സാഹചര്യം വിലയിരുത്തി മാത്രം തീരുമാനമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.…
Read More » -
News
പിവി അൻവറിന് ആശ്വാസം : ഫോൺ ചോർത്തൽ ആരോപണത്തിൽ തെളിവില്ലെന്ന് പൊലീസ്
ഫോൺ ചോർത്തൽ ആരോപണത്തിൽ പിവി അൻവറിന് ആശ്വാസം. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അൻവറിനെതിരെ തെളിവുകളില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയത്.പൊലീസ് സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിലാണ് പരാമർശം. റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ നൽകി. പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കമുള്ള ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിലേക്കടക്കം ഹർജി വന്നിരുന്നു. അതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. നിയമവിരുദ്ധമായി ഫോൺ ചോർത്തിയെന്ന് പിവി അൻവർ എംഎൽഎ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണവശ്യപ്പെട്ട് കൊല്ലം…
Read More »