puja holidays

  • Kerala

    പൂജാ അവധി: ഇന്ന് ചെന്നൈയിൽനിന്ന് മം​ഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ, ഇവിടങ്ങളിൽ സ്റ്റോപ്പ്

    പൂജാ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ശനിയാഴ്ച(ഒക്ടോബർ 17) ചെന്നൈ എ​ഗ്മോറിൽനിന്ന് മം​ഗളൂരുവിലേക്ക് സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ(06036) സർവീസ് നടത്തും. ശനിയാഴ്ച രാത്രി 11.55-ന് ചെന്നൈ എ​ഗ്മോറിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച വൈകിട്ട് 7.45ന് മം​ഗളൂരു സെൻട്രലിൽ എത്തിച്ചേരും. പേരമ്പൂർ, തിരുവള്ളൂർ, ആരക്കോണം ജങ്ഷൻ, കാട്പാഡി ജങ്ഷൻ, ജോലാർപേട്ട ജങ്ഷൻ, സേലം ജങ്ഷൻ, ഈറോഡ് ജങ്ഷൻ, തിരുപ്പൂർ, പോത്തന്നൂർ ജങ്ഷൻ, പാലക്കാട് ജങ്ഷൻ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാം.

    Read More »
Back to top button