private buses

  • News

    വിദ്യാര്‍ത്ഥികളെ ഇറക്കിവിടുകയോ മോശമായി പെരുമാറുയോ ചെയ്താൽ നടപടി ; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നൽകി മന്ത്രി

    വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താൽ അത്തരം ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേറ്റുവ ജി.എം.യു.പി. സ്കൂളിന്റെ പുതിയ മൂന്നുനിലക്കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി 5,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

    Read More »
  • News

    മത്സരയോട്ടം; കൊച്ചിയിൽ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി

    കൊച്ചിയിൽ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി.കാക്കനാട്- ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന അൽഫിസ ബസിന്റെ ഫിറ്റ്നസ് ആണ് റദ്ദാക്കിയത്. മത്സരയോട്ടത്തെ തുടർന്നാണ് നടപടി. മത്സരയോട്ടത്തിനിടെ മറ്റൊരു ബസ്സിനെ അമിതവേഗത്തിൽ മറികടന്ന് അപകടമുണ്ടാക്കിയതിനാണ് നടപടി. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ അപകടമുണ്ടാക്കിയ ബസ്സിന് വേഗപ്പൂട്ടില്ലെന്നും ഗിയർ ലിവർ തകരാറിലായിരുന്നു എന്നും കണ്ടെത്തി. ഇതോടെയാണ് എറണാകുളം ആർടിഒ നടപടി സ്വീകരിച്ചത്. അതേസമയം മഴക്കാലത്ത് ഡ്രൈവിംഗിനിടെ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് എംവിഡി മുന്നറിയിപ്പ് നൽകി.

    Read More »
Back to top button