Prithviraj
-
News
ഓപ്പറേഷൻ നുംകൂർ: ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ റെയ്ഡ്
നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് റെയ്ഡ്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയെങ്കിലും അവിടെ വാഹനങ്ങളൊന്നും കാണാത്തതിനാൽ ഉദ്യോഗസ്ഥർ മടങ്ങിപ്പോയി. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്ടിലും ദുൽഖറിന്റെ പനമ്പിള്ളി നഗറിലുള്ള വീട്ടിലും ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായിട്ടാണ് നടപടി. ഭൂട്ടാൻ വഴി ആഢംബര കാറുകൾ നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്തുന്നു എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.…
Read More » -
Face to Face
രാജമൗലി പടം തന്നെ; പൃഥ്വിയുടെ സസ്പെൻസ് പൊട്ടിച്ച് അമ്മ മല്ലിക സുകുമാരൻ
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് വേണ്ടി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകർ. ഈ മാസം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. ഇതിനിടെ തന്റെ പുതിയ ലുക്ക് കഴിഞ്ഞ ദിവസം പൃഥ്വിരാജ് പങ്കുവച്ചിരുന്നു. സംവിധാനം ചെയ്ത സിനിമ പൂർത്തിയാക്കി കെെമാറിയെന്നും ഇനി നടനെന്ന നിലയിൽ പുതിയ ഭാവമാണെന്നുമാണ് പൃഥ്വി ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. ഒപ്പം മറ്റൊരു ഭാഷയിൽ സംഭാഷണം പറയേണ്ടതിനെക്കുറിച്ചുള്ള പരിഭ്രമവും താരം പങ്കുവച്ചിട്ടുണ്ട്. നടന്റെ പുതിയ ചിത്രം ആരുടെ കൂടെയാണെന്ന് ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നതിനിടെ പൃഥ്വിയുടെ അമ്മയും നടിയുമായ മല്ലികയുടെ കമന്റാണ് സോഷ്യൽ…
Read More » -
Face to Face
അലംകൃതയും ഞാനും കാത്തിരിക്കുന്നുണ്ട്! അത് മറക്കല്ലേ എന്ന് സുപ്രിയ മേനോന്‍! പൃഥ്വിരാജിന്റെ പോസ്റ്റ് വൈറലാവാന്‍ കാരണം?
അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് പൃഥ്വിരാജ്. എഞ്ചീനിയറിംഗ് പഠനം അവസാന ഘട്ടമായപ്പോഴായിരുന്നു സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചത്. നന്ദനത്തിലൂടെയായിരുന്നു പൃഥ്വിയെ പ്രേക്ഷക ലോകം ഏറ്റെടുത്തത്. ഏത് തരം വേഷവും തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് ചുരുങ്ങിയ കാലംകൊണ്ട് തന്നെ പൃഥ്വി തെളിയിച്ചിരുന്നു. നടനായാണ് അരങ്ങേറിയതെങ്കിലും ഇന്ന് സിനിമയുടെ സമസ്ത മേഖലകളിലും പൃഥ്വിയുടെ സാന്നിധ്യമുണ്ട്. സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്. സ്വന്തമായി നിര്‍മ്മാണക്കമ്പനിയുമായും താന്‍ എത്തുമെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പേ പൃഥ്വി പറഞ്ഞിരുന്നു. സിനിമയിലെത്തി വൈകാതെ തന്നെ മനസിലെ ആഗ്രഹങ്ങള്‍ ഓരോന്നായി സാക്ഷാത്ക്കരിക്കുകയായിരുന്നു അദ്ദേഹം. ലൂസിഫറിലൂടെയായിരുന്നു സംവിധായകനായി…
Read More »