postpones-annual-celebrations

  • News

    മാര്‍പാപ്പയുടെ വിയോഗം: സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തിന്റെ കലാപരിപാടികള്‍ മാറ്റിവെച്ചു

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തെത്തുടര്‍ന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തില്‍ ഇന്നത്തെയും നാളത്തെയും വയനാട്, കാസര്‍കോട് ജില്ലകളിലെ കലാപരിപാടികള്‍ മാറ്റിവെച്ചു. ഇന്നത്തെ വയനാട്ടിലെ പ്രദര്‍ശന ഉദ്ഘാടന പരിപാടിയും മാറ്റിവെച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ വിയോഗത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും സംസ്‌കാരം നടക്കുന്ന ദിനത്തിലുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികള്‍ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ ദേശീയ പതാക താഴ്ത്തിക്കെട്ടാനും, ഔദ്യോഗിക വിനോദപരിപാടികളെല്ലാം മാറ്റിവെക്കാനും ജില്ലാ കലക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം…

    Read More »
Back to top button