Pope Francis
-
News
മാര്‍പാപ്പയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍; സംസ്‌കാര ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കും
അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ അവസാനമായി ഒരുനോക്കുകാണാന്‍ ലോകമെമ്പാടു നിന്നും വത്തിക്കാനിലേക്ക് ജനപ്രവാഹമാണ്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പൊതുദര്‍ശനത്തിന് വെച്ച മാര്‍പാപ്പയുടെ ഭൗതികദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക. വത്തിക്കാന്‍ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജര്‍ ബസലിക്കയിലാണ് ചടങ്ങുകള്‍ നടത്തുക. ലോക രാഷ്ട്ര തലവന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. സംസ്‌കാരത്തിന് തൊട്ടു മുമ്പ് അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവസാന അവസരം അശരണരുടെ സംഘത്തിന് ആയിരിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്…
Read More »