Polling
-
News
സംസ്ഥാനത്തെ മൂന്നു വാര്‍ഡുകളില്‍ ഇന്ന് വോട്ടെടുപ്പ്
സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് . രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്. മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം എന്നീ വാര്‍ഡുകളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ഈ വാര്‍ഡുകളിലെ വോട്ടെണ്ണല്‍ നാളെ നടക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകമാണ്. 50 സീറ്റ് ലഭിച്ച ബിജെപിക്ക് വിഴിഞ്ഞത്തു കൂടി…
Read More » -
News
നിലമ്പൂർ വിധി എഴുതി ; വോട്ടെടുപ്പ് അവസാനിച്ചു, 73.20 ശതമാനം പോളിംഗ്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം 73.20 ശതമാനം. അനുവദിച്ചിരുന്ന സമയം കഴിഞ്ഞും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നിരയുണ്ടായിരുന്നു. സമയംഅവസാനിച്ചെങ്കിലും ആറുമണിക്ക് ക്യുവില്‍ നില്‍ക്കുന്നവരെ വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചു. തികച്ചും സമാധാനപരമായി നടന്ന വോട്ടെടുപ്പില്‍ വോട്ടിങ് മെഷീനുകള്‍ പോലും ഒരിടത്തും പണിമുടക്കിയില്ല. രാവിലെ തന്നെ വോട്ട് ചെയ്യാമെന്ന് വിചാരിച്ചവരില്‍ പലര്‍ക്കും മഴ തടസമായി. എന്നാല്‍ മഴയെ അവഗണിച്ച് നിരവധിപേര്‍ പോളിങ് ബൂത്തുകളിലേക്ക് എത്തി. മഴ മാറിയപ്പോള്‍ തുടക്കത്തില്‍ വേഗതകുറഞ്ഞ പോളിങ് ശതമാനം ഉച്ചയോടെ കുതിച്ചുയര്‍ന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അഞ്ചു മണിവരെ 70.76…
Read More »