police
-
Kerala
ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പൊലീസ്; ആന്റി ഡോട്ടുകള്‍ ഉപയോഗിച്ചതായി സംശയം, ചോദ്യം ചെയ്യല്‍ വൈകും
നടൻ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. മൊഴിയും തെളിവുകളും വിശദമായി പരിശോധിച്ചതിനു ശേഷം മാത്രമാവും തുടർ നടപടിയുണ്ടാവുക. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേരും. യോഗത്തിന് ശേഷമായിരിക്കും ഷൈനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിന് ശേഷം ഈ മാസം 22-ന് ഹാജരാകാൻ നിർദേശം നൽകിയിരുന്നു. എന്നാൽ 22-ന് ഹാജരാകാൻ തനിക്ക് അസൗകര്യം ഉണ്ടെന്നും 21-ന് ഹാജരാകാമെന്നും ഷൈൻ അറിയിക്കുകയും പൊലീസ് ഇത് സമ്മതിക്കുകയുമായിരുന്നു. പിന്നീടാണ് ഷൈൻ ഇപ്പോൾ ഹാജരാകേണ്ടെന്ന്…
Read More » -
News
മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
തൃശൂര്‍ മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് പി പിയെയാണ് സസ്പെന്‍ഡ് ചെയ്തത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇന്നലെ (ഞായറാഴ്ച) രാത്രിയാണ് അനുരാജ് മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയത്. കാര്‍ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചെങ്കിലും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. പിന്നാലെ മേലടൂരില്‍ വെച്ച് കാര്‍ പോസ്റ്റില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അനുരാജിനെ തടഞ്ഞുവെച്ച് മാള പൊലീസിനെ ഏല്‍പ്പിച്ചു.…
Read More » -
News
പിവി അൻവറിന് ആശ്വാസം : ഫോൺ ചോർത്തൽ ആരോപണത്തിൽ തെളിവില്ലെന്ന് പൊലീസ്
ഫോൺ ചോർത്തൽ ആരോപണത്തിൽ പിവി അൻവറിന് ആശ്വാസം. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അൻവറിനെതിരെ തെളിവുകളില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയത്.പൊലീസ് സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിലാണ് പരാമർശം. റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ നൽകി. പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കമുള്ള ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിലേക്കടക്കം ഹർജി വന്നിരുന്നു. അതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. നിയമവിരുദ്ധമായി ഫോൺ ചോർത്തിയെന്ന് പിവി അൻവർ എംഎൽഎ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണവശ്യപ്പെട്ട് കൊല്ലം…
Read More » -
News
ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ടു; വിദ്യാർഥിക്ക് എതിരെ കേസ്
ഇൻസ്റ്റഗ്രാമിലൂടെ സഹപാഠികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ട എഞ്ചിനീയറിംഗ് വിദ്യാർഥിക്ക് എതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർഥി എസ് യദുവിന്റെ (21) പേരിലാണ് കേസ് എടുത്തിരിക്കുന്നത്.ഇയാൾ ഇൻസ്റ്റഗ്രാമിൽ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കിയാണ് പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. വിദ്യാർഥിയെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു. ഭാരതീയ ന്യായസംഹിതയിലെ വകുപ്പ് 79, ഐ ടി ആക്ടിലെ 67-എ, കേരള പോലീസ് ആക്ട് 120 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Read More »