PM Narendra Modi

  • News

    RSSന്റെ ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും; തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കും

    ഡൽഹിയിൽ ആർ‌എസ്‌എസിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യാതിഥിയാകും. പ്രത്യേകം രൂപകൽപ്പന ചെയ്ത തപാൽ സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി ചടങ്ങിൽ പുറത്തിറക്കും. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ രാവിലെ 10.30ക്കാണ് പരിപാടി. ആർഎസ്എസ് സംഘ ചാലക് മോഹൻ ഭഗവത് പരിപാടിയിൽ പങ്കെടുക്കില്ല എന്നാണ് വിവരം. പകരം ജനറൽ സെക്രട്ടറി ദത്തത്രേയ ഹോസബളെ ആകും പങ്കെടുക്കുക. ആശയ ഐക്യത്തിനായി രൂപീകരിച്ച സംഘടനയാണ് ആർഎസ്എസെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം മൻ കി ബാത്തിൽ പറഞ്ഞിരുന്നു. നിസ്വാർത്ഥ സേവനത്തിനായി ജീവിതം ഉഴിഞ്ഞ വച്ചവരാണ് ദശലക്ഷകണക്കിന് സ്വയം സേവകർ. ദുരന്തം…

    Read More »
  • News

    നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി’; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഡോണൾഡ് ട്രംപ്

    പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഡോണൾഡ് ട്രംപ്. ഫോണിലൂടെയാണ് ആശംസകൾ അറിയിച്ചത്. ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മോദിയുടെ പ്രതിബദ്ധത, യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള പിന്തുണ എന്നിവയെ കുറിച്ച് ഫോൺ സംഭാഷണത്തിൽ ട്രംപ് പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധവും പങ്കാളിത്തവും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ താൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണെന്ന് മോദി മറുപടി നൽകി. പിറന്നാൾ ആശംസകൾക്ക് പ്രധാനന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വീണ്ടും ശക്തമാകാന്‍ പോകുന്നുവെന്നും ഇന്ത്യ-യുഎസ് ബന്ധം ലോകത്ത് വലിയ ശക്തിയായി മാറുമെന്നും പ്രധാനന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക്…

    Read More »
  • News

    ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

    പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്. രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള…

    Read More »
  • News

    ശുഭാൻശു ശുക്ല നാളെ ഇന്ത്യയിലെത്തും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

    ആക്സിയം ഫോർ ദൌത്യത്തിൽ പങ്കാളിയായ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻശു ശുക്ല നാളെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ശുഭാൻശു ശുക്ലയുടെ ബഹിരാകാശ ദൗത്യ വിജയം ലോക്സഭയിൽ ചർച്ച ചെയ്യും. തിങ്കളാഴ്ച ആയിരിക്കും ചർച്ച. ബഹിരാകാശ യാത്രയ്ക്ക് ശേഷം ജൂലൈ 15 ന് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ജൂൺ 25 നാണ് ആക്സിയം -4 ന്റെ മിഷൻ പൈലറ്റായി അദ്ദേഹം ബഹിരാകാശത്തേയ്ക്ക് പോകുന്നത്. ജൂൺ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാൾ നാല്…

    Read More »
  • News

    ഓപറേഷൻ സിന്ദൂർ വലിയ വിജയം, പാകിസ്താന്‍റെ പല സൈനിക കേന്ദ്രങ്ങളും ഇപ്പോഴും പ്രവർത്തനരഹിതമാണ്: പ്രധാനമന്ത്രി

    ഓപറേഷൻ സിന്ദൂർ സൈനികരുടെ ധീരതയുടെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ കലാപം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയെന്നും സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും ലോക്സഭയിൽ പ്രധാനമന്ത്രി മറുപടി പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ സന്ധിയല്ല. പാകിസ്താൻ ആണവായുധ ഭീഷണിവരെ നടത്തി. 22 മിനിറ്റ് കൊണ്ട് ശക്തമായ തിരിച്ചടി കൊടുത്തു. സൈനിക ക്യാമ്പുകൾ തകർക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ആണവായുധ ഭീഷണികളെ കാറ്റിൽ പറത്തി. പാകിസ്താന്‍റെ പല സൈനിക കേന്ദ്രങ്ങളും ഇപ്പോഴും പ്രവർത്തനരഹിതമാണ്. ഇന്ത്യയുടെ സൈനിക ശക്തി ലോകരാജ്യങ്ങൾ കണ്ടുവെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു. ഐക്യരാഷ്ട്രസഭയിൽ മൂന്ന്…

    Read More »
Back to top button