PInarayi
-
News
ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവം; ആദ്യ പുനരന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും
നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‍യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയൻ്റെ ഗൺമാനടക്കമുള്ളർ തല്ലിയ സംഭവത്തിൽ ആദ്യ പുനരന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും. ഡിജിപിക്കാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് കൈമാറുക. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് പ്രതികൾ. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുളള നടപടികൾ ഉണ്ടായേക്കും. അതേസമയം കേസ് ഡയറി തിരുത്തിയെന്നതിൽ എഡിജിപി അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും. കൂടുതൽ മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷമാകും അന്തിമ റിപ്പോർട്ട്…
Read More » -
News
പിണറായില്‍ സ്‌ഫോടക വസ്തു പൊട്ടിയത് റീല്‍സ് ചിത്രീകരണത്തിനിടെ; ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍ പിണറായിയില്‍ കഴിഞ്ഞദിവസം സ്‌ഫോടക വസ്തു കൈയ്യില്‍ നിന്നും പൊട്ടിയത് റീല്‍സ് ചിത്രീകരണത്തിനിടെ. വിപിന്‍ രാജിന്റെ കൈയ്യില്‍ നിന്നും സ്‌ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്തുവന്നു. വിപിന്റെ കൈപ്പത്തി ചിതറിയ അപകടത്തില്‍ പൊട്ടിയ സ്‌ഫോടക വസ്തു പടക്കം ആണെന്നായിരുന്നു എഫ്‌ഐആര്‍. സിപിഐഎം പ്രചരിപ്പിച്ചതും ഇതുതന്നെയായിരുന്നു. പിണറായി വെണ്ടുട്ടായി കനാല്‍ കരയിലായിരുന്നു സംഭവം. ഓലപ്പടക്കം പൊട്ടിയതെന്നാണ് വിപിന്‍ മൊഴി നല്‍കിയത്. വസ്തു കൈയ്യില്‍ നിന്നും പൊട്ടിയതോടെ വിപിനെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി കേസുകളില്‍ പ്രതിയാണ് വിപിന്‍രാജ്. ക്രിസ്തുമസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ…
Read More » -
News
തദ്ദേശ തിരഞ്ഞെടുപ്പ്; വികസന സദസ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സദസ് സംഘടിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനതല ഉദ്ഘാടനം അടുത്ത മാസം 20ന് മുഖ്യമന്ത്രി നിര്‍വഹിക്കും. വികസന സദസില്‍ വച്ച് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. വികസന സദസില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദമാക്കുന്ന വീഡിയോ പ്രസന്റേഷനും അവതരിപ്പിക്കും. സദസ് സംഘടിപ്പിക്കുന്നതിനുള്ള ചെലവ് തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് വഹിക്കണം. പഞ്ചായത്തുകള്‍ക്ക് രണ്ട് ലക്ഷം രൂപയും മുന്‍സിപ്പാലിറ്റികള്‍ക്ക് നാലു ലക്ഷം രൂപയും നഗരസഭകള്‍ക്ക് ആറു ലക്ഷം രൂപയും ചെലവിടാം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നലെ…
Read More »