pinarayi vijayan
-
News
പിണറായിക്ക് ഇളവ് ! പ്രായപരിധി ബാധകമാകില്ല; സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും സിപിഎം ഇളവ് നൽകും
ദില്ലി : കേരളാ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും സിപിഎം ഇളവ് നൽകും. പ്രായപരിധി പിണറായി വിജയന് ബാധകമാകില്ല. കണ്ണൂരിൽ നിന്നുള്ള മറ്റൊരു മുതിർന്ന നേതാവ് ഇ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ നിലനിറുത്താനും ധാരണയായെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിശദീകണം. അതിനാൽ ഇപിക്കും തൽക്കാലം കേന്ദ്ര കമ്മിറ്റിയിൽ തുടരാം. കേരളത്തിലാണ് സിപിഎമ്മിന് നിലവിൽ ഭരണമുള്ളത്. അതിനാൽ കേരളത്തിൽ ഭരണം നിലനിർത്തുകയെന്നത് ദേശീയ…
Read More » -
News
അടുത്ത തെരഞ്ഞെടുപ്പിലും പിണറായി തന്നെ സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി, പ്രത്യേക അനുമതിക്കായി സിപിഎം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍നിര്‍ത്തി ഹാട്രിക്ക് ഭരണം നേടാനുള്ള മാസ്റ്റര്‍ പ്ലാന്‍ ഈ മാസം ആറു മുതല്‍ ഒന്‍പതു വരെ കൊല്ലത്തു നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനം തയാറാക്കും. ഇതിന് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് പ്രത്യേക അനുമതി സിപിഎം തേടും.യു.ഡി.എഫിലെ പടലപിണക്കങ്ങളും മുഖ്യമന്ത്രി ആരാകും എന്നതിനെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങളും മൂന്നാം ഭരണത്തിന് അനുകൂല സാഹചര്യമൊരുക്കുമെന്നാണു സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. പിണറായി വിജയന്‍തന്നെ നായകനായി വന്നാല്‍ മൂന്നാം തവണയും ഭരണം പിടിക്കാന്‍ കഴിയുമെന്നാണു സി.പി.എമ്മിന്റെ പ്രതീക്ഷ. പാര്‍ട്ടിയിലും ഭരണത്തിലും പദവികള്‍ ലഭിക്കുന്നതിനു സി.പി.എം. നിശ്ചയിച്ച…
Read More » -
News
സെക്രട്ടറിയേറ്റ് കെട്ടിടം അടിമുടി പുതുക്കാൻ പദ്ധതിയുമായി പിണറായി സർക്കാർ
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് കെട്ടിടം പുതുക്കിപ്പണിയാൻ പദ്ധതിയുമായി പിണറായി സർക്കാർ. അടിയന്തരമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും രണ്ടാം നമ്പർ അനക്സ് കെട്ടിടത്തിന്റെ വിപുലീകരണം വേഗത്തിലാക്കാനും ഉദ്യോഗസ്ഥ തല യോഗത്തിൽ തീരുമാനമായി. സെക്രട്ടേറിയറ്റ് വളപ്പിനകത്തെ നായശല്യത്തിന് പരിഹാരം അടക്കം നിവരധി നിർദ്ദേശങ്ങളാണ് അഡീഷണൾ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗം പരിഗണിച്ചത്. സമയത്ത് അറ്റകുറ്റപ്പണിയില്ലാതെ സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ വലുതും ചെറുതുമായ അപകടങ്ങൾ പതിവാണ്. സെക്രട്ടറിയേറ്റ് കെട്ടിടം ആകെ പുതുക്കി പണിയാനാണ് പിണറായി വിജയൻ സർക്കാരിന്റെ പദ്ധതി. ഇതിനായി വിശദമായ മാസ്റ്റർപ്ലാൻ ഉണ്ടാക്കും. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ജനുവരി 20…
Read More »