pinarayi vijayan
-
News
മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമിച്ച കൽപ്പറ്റ ടൗൺഷിപ്പ്: ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ഇന്ന്
വയനാട് മുണ്ടക്കൈ -ചൂരൽമലയിലെ ഉരുള്‍പൊട്ടലിൽ സർവതും നഷ്ടമായ മനുഷ്യർക്ക് ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവാസം യാഥാർത്ഥ്യമാകുന്നു. മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമിച്ച കൽപ്പറ്റ ടൗൺഷിപ്പിലെ ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. മേപ്പാടിയിൽ വെച്ചാണ് നറുക്കെടുപ്പ്. പൂർണമായും വീട് നഷ്ടപ്പെട്ടവരുടെ പട്ടികയിൽ നിന്നാണ് നറുക്കെടുപ്പ് നടക്കുക. വയനാട്ടിൽ പുതുചരിത്രം കുറിക്കുകയാണ് ഇടതു സർക്കാർ. കൽപ്പറ്റ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന് നടക്കും. ആദ്യഘട്ടത്തിൽ പൂർത്തിയായ 178 വീടുകളാണ് അതിജീവിതർക്ക് കൈമാറുക. ബുധനാഴ്ച വൈകിട്ട് നാലിന് എൽസ്റ്റൺ എസ്റ്റേറ്റിൽ വെച്ചാണ് ചടങ്ങ് നടക്കുക. മുഖ്യമന്ത്രി…
Read More » -
News
ഭിന്നശേഷി സംവരണം: നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായ കോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കും. ഇതുസംബന്ധിച്ച നിയമോപദേശം സര്‍ക്കാരിന് ലഭിച്ചു. ഉടന്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കും. ഇതില്‍ അന്തിമ തീര്‍പ്പ് സുപ്രീംകോടതി വിധി അനുസരിച്ചാകുമെന്ന ഉപാധിയും മുന്നോട്ടു വെച്ചിട്ടുണ്ട്. ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ സഭകള്‍ അടക്കം രൂക്ഷ എതിര്‍പ്പുമായി മുന്നോട്ടു വന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ ക്രൈസ്തവ സഭകള്‍ അടക്കമുള്ള സമുദായസംഘടനകളെ…
Read More » -
News
പിണറായി വിജയന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കില്ല; യാത്ര ഒഴിവാക്കിയത് തെരഞ്ഞെടുപ്പ് തിരക്ക് മൂലം
മുഖ്യമന്ത്രി പിണറായി വിജയന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് മുഖ്യമന്ത്രി വത്തിക്കാനിലേക്ക് പോകാത്തതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് വ്യക്തമാക്കി. വത്തിക്കാനില്‍ വെച്ച് മാര്‍ച്ച് നാലിന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നത്. മുഖ്യമന്ത്രിക്കും കെ വി തോമസിനും ഉള്‍പ്പെടെ 16 പേര്‍ക്കാണ് മാര്‍പാപ്പയെ കാണാന്‍ അവസരം ലഭിച്ചത്. മുഖ്യമന്ത്രി ഇല്ലാത്തതിനാല്‍ അനൗദ്യോഗിക യാത്രയായിട്ടാകും കേരള സംഘം വത്തിക്കാനിലേക്ക് പോകുക. കേരളത്തിന് ഇത് അഭിമാന നിമിഷമാണെന്നും, മുഖ്യമന്ത്രിയുടെ അന്വേഷണം മാര്‍പാപ്പയെ അറിയിക്കുമെന്നും കെ വി…
Read More » -
News
നിയമസഭ തെരഞ്ഞെടുപ്പ് ; ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം; ജോസ് കെ മാണി നയിക്കും
നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില്‍ നിന്ന് ആരംഭിക്കും. വൈകീട്ട് മൂന്നിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവാണ് ജാഥാ മാനേജര്‍. ഈ മാസം 14 ന് എറണാകുളത്ത് ജാഥ സമാപിക്കും. മുന്‍മന്ത്രി കെ കെ ശൈലജ,…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ള : പ്രതിപക്ഷ പ്രതിഷേധങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭയില്‍ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കോപ്രായങ്ങളാണ് അരങ്ങേറിയത്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. പ്രതിഷേധ ബാനര്‍ പിടിച്ചതിന്റെ ഭാഗത്ത്, അങ്ങേയറ്റത്തുള്ള ആള്‍ ബാനറിന്റെ വടി കൊണ്ട് വാച്ച് ആന്റ് വാര്‍ഡിനെ തല്ലിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആ ഘട്ടത്തിലാണ് വാച്ച് അന്റ് വാര്‍ഡ് തടുക്കാനും പിടിക്കാനും ശ്രമിച്ചത്. ഞങ്ങളെല്ലാം ഇതു നോക്കിക്കണ്ടതാണ്. സഭയില്‍ ഒരു കാലത്തും ഇല്ലാത്ത കാര്യങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പ്രകോപനപരമായ ഒരുകാര്യവും സഭയില്‍ ഉണ്ടായിരുന്നില്ല. ആദ്യം ഒരു പ്രകോപനം ഉണ്ടായപ്പോഴാണ്…
Read More » -
News
മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിക്ക് അനുമതി; സന്ദർശനം മാർച്ചിൽ
വത്തിക്കാനിൽ വെച്ച് ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനും വത്തിക്കാൻ അനുമതി നൽകി. മാർച്ച് 4-ന് രാവിലെ 10 മണിക്ക് മാർപാപ്പയെ നേരിൽ കണ്ട് ഹസ്തദാനം നടത്താനാണ് അവസരം ലഭിച്ചിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്കായി സമയം തേടി കഴിഞ്ഞ ഡിസംബറിൽ തന്നെ സംസ്ഥാന സർക്കാർ ഇന്ത്യയിലെ അപ്പോസ്തലിക് സ്ഥാനപതിക്ക് കത്തയച്ചിരുന്നു. അതേസമയം, ഈ വത്തിക്കാൻ സന്ദർശനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അന്തിമ തീരുമാനം വന്നിട്ടില്ല. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതും അതുമായി ബന്ധപ്പെട്ട…
Read More » -
News
നവകേരള നിർമിതിയിൽ പ്രവാസികളുടെ പങ്ക് ; അഞ്ചാം ലോക കേരള സഭ ഇന്ന് സമാപിക്കും
ലോകത്തെമ്പാടുമുള്ള പ്രവാസിമലയാളികളുടെ പ്രതിനിധികള്‍ ഒഴുകിയെത്തിയ അഞ്ചാം ലോക കേരള സഭ ഇന്ന് സമാപിക്കും. രാവിലെ ഒൻപത് മണി മുതൽ ഏഴ് മേഖലായോഗങ്ങളുടെ റിപ്പോർട്ടിങ്ങും എട്ട് വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോർട്ടിങ്ങും നടക്കും. ശേഷം 10.30ന് വിവിധ പ്രമേയങ്ങൾ അവതരിപ്പിക്കും. ഉച്ചയ്ക്ക് 2.30ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പ്രസംഗം നടത്തും. തുടർന്ന് മൂന്ന് മണിയോടെ സ്പീക്കർ എ എൻ ഷംസീറിന്റെ സമാപന പ്രസംഗത്തോടെയാണ് സഭയ്ക്ക് സമാപനമാകുക. ന വകേരള നിർമിതിയിൽ പ്രവാസികളുടെ പങ്ക് ലോക കേരള സഭ ചർച്ച ചെയ്തു. പരിപാടിയിലെ ഓപ്പൺ ഫോറത്തിലാണ് ചർച്ച…
Read More » -
News
77ാമത് റിപ്പബ്ലിക് ദിനം: സംസ്ഥാനത്തും വിപുലമായ ആഘോഷം; തിരുവനന്തപുരത്ത് ഗവർണർ പതാകയുയർത്തും
റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തും വിപുലമായ ആഘോഷം. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തും. മുഖ്യമന്ത്രി പിണറായി വിജയനും പരിപാടിയിൽ പങ്കെടുക്കും. വിവിധ സേനാ വിഭാഗങ്ങളുടെയും എൻഎസ്എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം സ്വീകരിച്ച ശേഷം, ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകും. തുടർന്ന് ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പൃഷ്ടി നടത്തും. പരേഡിന് ശേഷം വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.…
Read More » -
News
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്
2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്. ഞായറാഴ്ച വൈകിട്ട് 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും. മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി, വേടന്‍, ഷംല ഹംസ, ലിജോമോള്‍ ജോസ്, ജ്യോതിര്‍മയി, സൗബിന്‍ ഷാഹിര്‍, സിദ്ധാര്‍ഥ് ഭരതന്‍, ചിദംബരം, ഫാസില്‍ മുഹമ്മദ്, സുഷിന്‍ ശ്യാം, സമീറ സനീഷ്,…
Read More » -
News
വിഴിഞ്ഞം വികസനക്കുതിപ്പിൽ; രണ്ടാംഘട്ട വികസനം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് ഈ ഘട്ടത്തിൽ പൂർത്തിയാകുക. 2028ഓടെ നിർമാണം പൂർത്തിയായി വിഴിഞ്ഞം പൂർണ സജ്ജമാകും. 10,000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ നടക്കുക. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നുണ്ട്.…
Read More »