perumbavoor
-
News
പെരുമ്പാവൂരിൽ മത്സരിക്കാൻ ഇല്ല ; യുഡിഎഫിന്റെ വിജയമാണ് ലക്ഷ്യമെന്ന് എൽദോസ് കുന്നപ്പിള്ളിൽ
പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളിൽ. യുഡിഎഫിന്റെ വിജയമാണ് തന്റെ ലക്ഷ്യമെന്നും വരും ദിവസങ്ങളിൽ പ്രചാരണ രംഗത്ത് സജീവമാകുമെന്നും എൽദോസ് കുന്നപ്പിള്ളിൽ നിലപാട് വ്യക്തമാക്കി. പാർട്ടിയുടെ നീതികേട് കാണിക്കാൻ തനിക്ക് കഴിയില്ല നാളെ വൈകിട്ട് തിരികെ പെരുമ്പാവൂരിൽ എത്തും. എ കെ ആൻറണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തന്നോട് സംസാരിച്ചിരുന്നുവെന്നും എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ എൽദോസ് കുന്നപ്പിള്ളിലിനെ ഒഴിവാക്കിയത്തിൽ പെരുമ്പാവൂരിലെ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധം ഉണ്ടായിരുന്നു. പട്ടികയിൽനിന്ന് തന്നെമാത്രം ഒഴിവാക്കാൻ ശ്രമിക്കുന്നത്…
Read More » -
News
എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനാകുമോ; തീരുമാനം ഇന്നറിയാം
സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി കടുത്ത അതൃപ്തിയില്‍. സ്വതന്ത്രനായി മത്സരിക്കണോ എന്നതില്‍ എല്‍ദോസ് കുന്നപ്പിള്ളി ഇന്ന് തീരുമാനം എടുത്തേക്കും. പെരുമ്പാവൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിച്ചശേഷം തുടര്‍ നിലപാട് സ്വീകരിക്കുമെന്നാണ് എല്‍ദോസ് കുന്നപ്പിള്ളി വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം എല്‍ദോസ് കടുത്ത നിലപാടിലേക്ക് പോകില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. പെരുമ്പാവൂരിൽ സീറ്റ് നൽകുെമന്ന് കോൺഗ്രസ് നേതൃത്വം വാക്കുനൽകിയിരുന്നതാണ്. ഒമ്പതിനായിരത്തോളം പുതിയ വോട്ടർമാരെ ചേർത്തു. ജനമനയാത്ര നടത്തി. കോൺഗ്രസ് പ്രവർത്തകരെ ഒന്നിച്ച് ശക്തമായ പ്രവർത്തനം നടത്തി. സാധാരണ പ്രവർത്തകർ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആഗ്രഹിച്ചത്. അതിനു വിരുദ്ധമായുണ്ടായ നടപടിയിൽ…
Read More » -
News
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു
പെരുമ്പാവൂരില്‍ അതിക്രൂര ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട നിയമവിദ്യാര്‍ഥിനിയുടെ അമ്മ അന്തരിച്ചു. മുടക്കുഴ ജിഷ ഭവനില്‍ രാജേശ്വരിയാണ്(62) തിങ്കളാഴ്ച വൈകീട്ട് നാലിന് മരിച്ചത്. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാഴ്ചയായി ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച പകല്‍ 12ന് കൂവപ്പടി മയൂരപുരം ശ്മശാനത്തില്‍. കുട്ടികളുടെ കളിപ്പാട്ടം വില്‍ക്കുന്ന തൊഴിലായിരുന്നു. 2016 ഏപ്രില്‍ 28നാണ് നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ടത്. രാജേശ്വരി വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഇരിങ്ങോളിലെ കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിലായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്നത്തെ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷക…
Read More » -
News
ലഹരിവേട്ടയിൽ നിർണായക അറസ്റ്റ്; വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യ കണ്ണി അറസ്റ്റിൽ
എറണാകുളം ജില്ലയിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യ കണ്ണി പെരുമ്പാവൂരിൽ പിടിയിലായി. വിദ്യാർഥികൾ റോബിൻ ഭായ് എന്ന് വിളിക്കുന്ന അസാം സ്വദേശി റോബിൻ മണ്ഡൽ ആണ് പിടിയിലായത്. പെരുമ്പാവൂർ ഭായി കോളനിയിൽ നിന്നും 9 കിലോയിൽ അധികം കഞ്ചാവുമായാണ് പൊലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കോതമംഗലത്തെ കോളേജിൽ നിന്നും വിദ്യാർത്ഥികളെ കഞ്ചാവുമായി പിടിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പെരുമ്പാവൂരിൽ താമസിക്കുന്ന റോബിൻ ഭായെ പിടികൂടുന്നത്. വിശദമായുള്ള പരിശോധനയിൽ 9 കിലോ കഞ്ചാവുമായി ഇയാളെ പിടികൂടുകയായിരുന്നു. വാട്സ്പ്പ് വഴിയാണ് ഇയാൾ…
Read More »