Pension
-
News
ക്ഷേമപെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍
ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ (welfare pension) ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ഈ സര്‍ക്കാരിന്റെ നാല് വര്‍ഷ കാലയളവില്‍ 38,500 കോടി രൂപയാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചതെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 2016-21 ലെ ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപയാണ് ക്ഷേമപെന്‍ഷനായി വിതരണം ചെയ്തത്. അതായത്, ഒന്‍പത് വര്‍ഷം…
Read More » -
News
ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് വിഷുകൈനീട്ടം: ഒരു ഗഡു കൂടി അനുവദിച്ചു
വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ കൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിഷുവിന് മുന്‍പ് വിതരണം ചെയ്യുന്നത്. അടുത്തയാഴ്ച വിതരണം തുടങ്ങും. ഇതിനായി 820 കോടി അനുവദിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ച ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. വിഷുവിന് മുമ്പ് മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ധനകാര്യ മന്ത്രി നിര്‍ദേശിച്ചു. 26 ലക്ഷത്തിലേറെ പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍…
Read More » -
News
ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത വര്‍ധിപ്പിച്ചു. രണ്ടു ശതമാനം വര്‍ധനയാണ് വരുത്തിയത്. 53 ല്‍ നിന്ന് 55 ശതമാനമായാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. വര്‍ധനയ്ക്ക് ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. ഏകദേശം 48.66 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 66.55 ലക്ഷം പെന്‍ഷന്‍കാര്‍ക്കും കേന്ദ്ര തീരുമാനം ഗുണം ചെയ്യും. ക്ഷാമബത്ത വര്‍ധന മൂലം 6614 കോടിയുടെ ബാധ്യത സര്‍ക്കാരിന് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രിസഭാ തീരുമാനം അറിയിച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോര്‍മുല പ്രകാരമാണ്…
Read More »