pathanamthitta news
-
News
പാറമട അപകടം; രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി; ഹിറ്റാച്ചി ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയില്‍
പത്തനംതിട്ട കോന്നി പാറമട അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴയില്‍നിന്ന് ലോങ് ബൂം എക്‌സവേറ്റര്‍ എത്തിച്ചുളള ദൗത്യത്തിനിടയിലാണ് അജയ് യിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഹിറ്റാച്ചി ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ബിഹാര്‍ സ്വദേശി അജയ് റായുടെ മൃതദേഹം. ഇതോടെ അപകടത്തില്‍പ്പെട്ട രണ്ടുപേരുടെയും മൃതദേഹം. നേരത്തെ അപകടം നടന്ന സ്ഥലത്ത് ഒട്ടേറെ തവണ പാറയിടിഞ്ഞു വീണതോടെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായിരുന്നില്ല. ഇന്ന് രാവിലെ…
Read More » -
News
ഹിറ്റാച്ചിയുടെ മുകളിലേക്ക് പാറക്കെട്ടുകള്‍ ഇടിഞ്ഞ് വീണു; രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
കോന്നി പയ്യനാമണ്ണില്‍ പാറമടയില്‍ കല്ലിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ 2 പേര്‍ മരിച്ചു. ഉച്ചക്ക് മൂന്നരയോടെയാണ് ഇവിടെ പ്രവർത്തിക്കുകയായിരുന്ന ഹിറ്റാച്ചിയുടെ മുകളിലേക്ക് കൂറ്റൻ പാറക്കെട്ടുകൾ വീണത്. ഒഡിഷ സ്വദേശി മഹാദേവ് പ്രധാന്‍ (51), ബിഹാര്‍ സ്വദേശി അജയ് കുമാര്‍ റെ (38) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഹിറ്റാച്ചി പാറക്കല്ലുകള്‍ക്കിടയില്‍ മൂടിപ്പോയ നിലയിലായിരുന്നു. പാറമടയ്ക്കുള്ളില്‍ നടന്ന അപകടമായതിനാല്‍ വിവരം പുറത്തറിയാന്‍ വൈകി. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പടെ സ്ഥലത്തെത്തി. വീണത് വലിയ പാറക്കെട്ടുകളായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായ സാഹചര്യമാണ്. അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. മറ്റൊരാളുടെ മൃതദേഹം കൂടി…
Read More » -
News
പത്തനംതിട്ട ശാരിക കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
പത്തനംതിട്ടയില്‍ 17 വയസ്സുകാരിയെ മുത്തച്ഛന് മുന്നിലിട്ട് തീ കൊളുത്തിക്കൊന്ന കേസില്‍ പ്രതി സജിലിന് ജീവപര്യന്തം കഠിന തടവ്. രണ്ടുലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി. പിഴത്തുക ശാരികയുടെ മാതാപിതാക്കള്‍ക്ക് നല്‍കും. 2017 ല്‍ കടമ്മനിട്ടയില്‍ പ്ലസ്ടൂ വിദ്യാര്‍ഥിനി ശാരികയെ തീ കൊളുത്തിക്കൊന്ന കേസിലാണ് വിധി. അയല്‍വാസിയും കാമുകനുമായ സജിലാണ് പ്രതി. വിളിച്ചിട്ട് കൂടെച്ചെല്ലാന്‍ വിസമ്മതിച്ചതിന് ആയിരുന്നു പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പത്തനംതിട്ട അഡീഷണല്‍ പ്രിന്‍സപ്പല്‍ കോടതിയുടേതാണ് വിധി. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും കേസില്‍…
Read More »